കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫിസുകളിൽ പോലീസ് റെയ്ഡ്, വടിവാളുകൾ പിടിച്ചെടുത്തു

Google Oneindia Malayalam News

സംസ്ഥാനത്ത് വിവിധ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പോലീസിന്റെ പരിശോധന. എൻഐഎ റെയ്ഡിന് പിന്നാലെയാണ് സംസ്ഥാനത്ത് വിവിധയടങ്ങളിൽ പോലീസും പരിശോധന നടത്തിയത്. എല്ലാ ജില്ലകളിലും പരിശോധന നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി റെയ്ഞ്ച് ഡിഐജിമാർക്ക് നിർദ്ദേശം നൽകിയിരുന്നു.

രാജ്യമാകെ നടക്കുന്ന പരിശോധനകളുടെ ഭാഗമായാണ് കേരളത്തിലെയും റെയ്ഡുകളെന്ന് പൊലീസ് അറിയിച്ചു. വയനാട്ടിലും പാലക്കാട്ടും ആലപ്പുഴയിലുമായിരുന്നു റെയിഡ്. ഇവിടങ്ങളിലെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും പ്രവർത്തകരുടെ വീടുകളിലും സ്ഥാപനങ്ങളിലും കേരളാ പൊലീസ് പരിശോധന നടത്തി.

popular front

മാനന്തവാടിയിൽ നടന്ന പരിശോധനയിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കടയിൽ നിന്ന് വടിവാളുകൾ കണ്ടെടുത്തു. സലീമിന്റെ എരുമത്തെരുവിലെ എസ് & എസ് എന്ന ടയറുകടയിൽ നിന്നാണ് നാല് വടിവാളുകൾ കണ്ടെത്തിയത്. ഇയാളെ ഉടൻ കസ്റ്റഡിലെടുക്കുമെന്ന് പോലീസ് അറിയിച്ചു. പാലക്കാട് ജില്ലയിൽ കൽമണ്ഡപം, ചടനാം കുറുശ്ശി, ബി ഒ സി റോഡ്, ശംഖുവാരത്തോട്, എന്നിവടങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും പ്രവർത്തകരുടെ വീടുകളിലുമാണ് റെയിഡ്.

പാലക്കാട്‌ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നാല് വിംഗ് ആയി തിരിഞ്ഞാണ് പരിശോധന. അടുത്ത ദിവസങ്ങളിലും റൈഡ് തുടരുമെന്നാണ് വിവരം. ആലപ്പുഴയിൽ നടന്ന റെയിഡിൽ ബാങ്ക് അക്കൗണ്ട് രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. എസ്ഡിപിഐ പുറക്കാട് പഞ്ചായത്ത് സെക്രട്ടറി സുനീറിന്‍റെ വീട്ടിലും അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അംഗം നജീബിന്‍റെ വീട്ടിലുമാണ് പരിശോധന നടന്നത്. ഇരുവരും ഹർത്താൽ ദിവസത്തെ അക്രമക്കേസില്‍ അറസ്റ്റിലായിരുന്നു. ഹര്‍ത്താലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്താനാണ് പരിശോധന നടന്നതെന്നാണ് പുറത്തു വന്ന വിവരം.

കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫണ്ട് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങളില്‍ സംസ്ഥാനത്ത് ഇതുവരെ 309 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
1404 പേര്‍ അറസ്റ്റിലായി പേർ ആക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായി. 834 പേരെ കരുതല്‍ തടങ്കലിലാക്കി. ആക്രമണ സംഭങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ അറസ്റ്റ് ഉണ്ടായത് കോട്ടയം ജില്ലയിലാണ്. ജില്ലയിൽ നിന്ന് മാത്രം 215 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 34 കേസുകള്‍. കണ്ണൂര്‍ സിറ്റിയില്‍ മാത്രം 26 കേസുകളും രജിസ്റ്റര്‍ ചെയ്തു. അതേസമയം കേരളത്തിന് പുറമേ വിവിധ സംസ്ഥാനങ്ങളിലും പോലീസ് സേനകളും ഭീകര വിരുദ്ധ സേനയും പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. 5 സംസ്ഥാനങ്ങളിൽ നിന്നായി 247 പേരെ അറസ്റ്റ് ചെയ്തു. ഡൽഹിയിൽ റെയ്ഡ് നടന്ന സ്ഥലങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം പിടിയിലായ ആളുകളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെയാണ് സ്ഥാനങ്ങളിൽ രണ്ടാംഘട്ട റെയ‍്ഡ് നടന്നത്. രണ്ടാം ഘട്ടറെയിഡിൽ 30 പേരെ കസ്റ്റഡിയിലെടുത്തു.

English summary
kerala police conducted raid in popular front office at wayanad, alappuzha and palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X