കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിജിപിയുടെ ഉത്തരവ് കടലാസിലൊതുങ്ങി; പോലീസ് പഴയ പോലീസ് തന്നെ...

  • By Desk
Google Oneindia Malayalam News

പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ച ഒഴിവാക്കാന്‍ ഇപ്പോഴത്തെ ഡിജിപി അടക്കമുള്ള നല്‍കിയ ഉത്തരവുകളില്‍ പലതും കടലാസില്‍ തന്നെ ഒതുങ്ങുന്നു.മുന്‍ ഡി.ജി.പി. ജേക്കബ് പുന്നൂസ് മുതല്‍ നിലവിലെ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വരെയുള്ളവരുടെ നിര്‍ദേശങ്ങളാണ് അവഗണിക്കപ്പെടുന്നത്.ഈ ഉത്തരവുകളില്‍ വാ​ഹ​ന​യാ​ത്ര​ക്കാ​രോ​ടും ജ​ന​ങ്ങ​ളോ​ടും പെ​രു​മാ​റേ​ണ്ട രീ​തി സം​ബ​ന്ധി​ച്ച്‌ ഡി​ജി​പി ഇ​റ​ക്കി​യ ഉ​ത്ത​ര​വുവരെപെടും.വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​മ്പോള്‍ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ അ​ടു​ത്തു​ചെ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മ​ന്ന് ഡി​ജി​പി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

സ്ഥി​ര​മാ​യി ന​ട​ത്തി​വ​രു​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും തു​ട​രു​ന്ന​ത്. പോ​ലീ​സു​കാ​ര്‍ വാ​ഹ​നം ത​ട​ഞ്ഞു നി​ര്‍​ത്തും.ഡ്രൈ​വ​ര്‍​മാ​ര്‍ വാ​ഹ​ന​ത്തി​ല്‍ നി​ന്നി​റ​ങ്ങി പോ​ലീ​സ് വാ​ഹ​ന​ത്തി​ന്‍റെ അ​ടു​ത്തെ​ത്ത​ണം. കാണാതാകുന്നവരെപ്പറ്റിയോ തട്ടിക്കൊണ്ടുപോകുന്നതുസംബന്ധിച്ചോ പരാതികിട്ടിയാല്‍ പോലീസ് എങ്ങനെ പെരുമാറണമെന്നത് സംബന്ധിച്ച ഉത്തരവുകളും പോലീസ് മനപൂര്‍വം മറക്കുകയാണ്.പോലീസ് ആക്ടിലെ 57-ാം വകുപ്പ് പ്രകാരമാണ് കാണാതാകുന്നതും തട്ടിക്കൊണ്ടു പോകുന്നതുമായ സംഭവങ്ങളില്‍ കേസെടുക്കുന്നത്. സംഭവത്തിന്റെയും വ്യക്തികളുടെയും പ്രാധാന്യം നോക്കി എത്രയും വേഗം കേസെടുക്കണമെന്നായിരുന്നു മുന്‍ ഡി.ജി.പി. ജേക്കബ് പുന്നൂസിന്റെ ഉത്തരവ്.സ്ത്രീകള്‍ പരാതിപ്പെട്ടാല്‍ ഒരു മണിക്കൂറിനകംതന്നെ അന്വേഷിച്ച്‌ കേസെടുക്കണം. ഉയര്‍ന്ന പോലീസ് ഓഫീസറെയും ജില്ലാ പോലീസ് മേധാവിയെയും 24 മണിക്കൂറിനകം കാര്യങ്ങള്‍ ധരിപ്പിക്കണം. കൂടുതല്‍ അന്വേഷണം വേണ്ട കേസുകളോ പ്രാധാന്യമര്‍ഹിക്കുന്നതോ പ്രശ്നമുണ്ടാകുമെന്ന് തോന്നുന്ന കേസുകളോ പ്രത്യേകം നിരീക്ഷിക്കണം. ഇത് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കണം. കാണാതാകുന്ന കേസുകളില്‍ ഒരുവിധ സ്വാധീനത്തിനും ഉദ്യോഗസ്ഥര്‍ അടിപ്പെടരുത്. നിയമപരമായി വേഗത്തില്‍ കാര്യങ്ങള്‍ നീക്കണമെന്നും ജേക്കബ് പുന്നൂസിന്റെ ഉത്തരവില്‍ പറയുന്നു.പിന്നീട് വന്ന ലോക്‌നാഥ് ബഹ്‌റ ഇക്കൊല്ലം മാര്‍ച്ച് 16ന് പുതിയ ഉത്തരവ് ഇറക്കി. എഫ്.ഐ.ആര്‍. തയ്യാറാക്കുമ്‌ബോള്‍ കാണാതാകുന്നവരെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് വേണം. കാണാതാകുന്നവരെപ്പറ്റിയുള്ള വിവരങ്ങള്‍ വിലപ്പെട്ടതാണ്. അന്വേഷണത്തിലും വിവരസമ്ബാദനത്തിലും ഉന്നത ഉദ്യോഗസ്ഥര്‍പോലും വീഴ്ച വരുത്തരുത്. കാണാതാകുന്നവരെപ്പറ്റി പരാതി കിട്ടിയാല്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ വേഗത്തില്‍ അന്വേഷണം നടത്തണമെന്നും ബെഹ്‌റയുടെ ഉത്തരവില്‍ പറയുന്നു.

keralapolice

പരമാവധി 24 മണിക്കൂറിനകം എല്ലാ വിവരങ്ങളും ലഭ്യമാക്കണം. അന്വേഷണത്തിന് സംസ്ഥാനതല അന്വേഷണസംഘത്തിന്റെ സഹായവും തേടാം. കാണാതാകുന്നവരെപ്പറ്റിയുള്ള വിശദവിവരം വേഗത്തില്‍ ശേഖരിക്കാനും എല്ലാ പോലീസ് സ്‌റ്റേഷനിലും സൂക്ഷിക്കാനുമായി പ്രത്യേക മാതൃകയിലുള്ള ഫോറവും ഇറക്കിയിരുന്നു. എന്നാല്‍ ഇതൊന്നും പോലീസ് കാര്യമായെടുത്തില്ല.

English summary
kerala police curriculum from DGP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X