ഹാക്കര്‍മാരുമായി കേരള പൊലീസിന്റെ സൈബര്‍ സേന
തിരുവന്തപുരം: സൈബര്‍ കുറ്റക്യത്യങ്ങള്‍ കണ്ടെത്താനും അവ തുടച്ചു നീക്കാനുമായി കേരള പൊലീസ് സൈബര്‍ സേന സജ്ജമാക്കുന്നു. ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സൈബര്‍ ഡോമുമായി ബന്ധപ്പെട്ടായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. വര്‍ഷങ്ങളായി പ്രഖ്യാപനത്തിലും ഫയലിലും ഒതുങ്ങികിടന്ന പദ്ധതിയാണ് നവംബര്‍ 14 ന് യാഥാര്ത്യമാകുന്നത്. എത്തിക്കല്‍ ഹാക്കര്‍മാരും ഐടി പ്രഫഷനലുകളും ഈ സേനയില്‍ അംഗങ്ങളാണ്.
രാജ്യത്തെ ഏറ്റവും വലിയ സൈബര്‍ സേനയായിരിക്കും ഇതെന്ന് സൈബര്‍ ഡോമിന്റെ ചുമതലക്കാരനായ തിരുവനന്തപുരം ഐജി മനോജ് എബ്രഹാം പറഞ്ഞു. ഏതു സൈബര്‍ കുറ്റക്യത്യങ്ങള്‍ക്കും എത്രയും പെട്ടന്നു തെളിവുണ്ടാക്കാനാവുന്നവരാണ് ഈ സംഘത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്നോട്ടുവന്ന പ്രഫഷണലുകളെല്ലാം തന്നെ സൗജന്യ സേവനമാണ് സൈബര്‍ സേനയ്ക്കു നല്‍കുന്നത്. കഴിവ്, പ്രവര്‍ത്തി പരിചയം, സ്വഭാവഗുണം എന്നിവ നോക്കിയാണ് ഇവരെ തിരഞ്ഞെടുത്തത്. ഒട്ടുമിക്ക ഐടി പ്രഫഷണലുകളും ഇന്‍ഫോസിസ്, യുഎസ്ടി ഗ്ലോബല്‍, ഐബിഎം എന്നീ കമ്പനികളില്‍ ജോലി ചെയ്യുന്നവരാണ്.
ടെക്നോപാര്‍ക്കില്‍ രൂപം നല്കുന്ന സൈബര്‍ ഡോമില്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേത്യത്വത്തില്ഐടി വിദഗ്ദരായ പത്ത് പൊലീസുകാരെയും സ്ഥിരമായി നിയമിക്കും. ഏതാണ്ട് ഒന്നരക്കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications