കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാക്കര്‍മാരുമായി കേരള പൊലീസിന്‍റെ സൈബര്‍ സേന

  • By Athul
Google Oneindia Malayalam News

തിരുവന്തപുരം: സൈബര്‍ കുറ്റക്യത്യങ്ങള്‍ കണ്ടെത്താനും അവ തുടച്ചു നീക്കാനുമായി കേരള പൊലീസ് സൈബര്‍ സേന സജ്ജമാക്കുന്നു. ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന സൈബര്‍ ഡോമുമായി ബന്ധപ്പെട്ടായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. വര്‍ഷങ്ങളായി പ്രഖ്യാപനത്തിലും ഫയലിലും ഒതുങ്ങികിടന്ന പദ്ധതിയാണ് നവംബര്‍ 14 ന് യാഥാര്‍ത്യമാകുന്നത്. എത്തിക്കല്‍ ഹാക്കര്‍മാരും ഐടി പ്രഫഷനലുകളും ഈ സേനയില്‍ അംഗങ്ങളാണ്.

രാജ്യത്തെ ഏറ്റവും വലിയ സൈബര്‍ സേനയായിരിക്കും ഇതെന്ന് സൈബര്‍ ഡോമിന്റെ ചുമതലക്കാരനായ തിരുവനന്തപുരം ഐജി മനോജ് എബ്രഹാം പറഞ്ഞു. ഏതു സൈബര്‍ കുറ്റക്യത്യങ്ങള്‍ക്കും എത്രയും പെട്ടന്നു തെളിവുണ്ടാക്കാനാവുന്നവരാണ് ഈ സംഘത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Cyber Crime

മുന്നോട്ടുവന്ന പ്രഫഷണലുകളെല്ലാം തന്നെ സൗജന്യ സേവനമാണ് സൈബര്‍ സേനയ്ക്കു നല്‍കുന്നത്. കഴിവ്, പ്രവര്‍ത്തി പരിചയം, സ്വഭാവഗുണം എന്നിവ നോക്കിയാണ് ഇവരെ തിരഞ്ഞെടുത്തത്. ഒട്ടുമിക്ക ഐടി പ്രഫഷണലുകളും ഇന്‍ഫോസിസ്, യുഎസ്ടി ഗ്ലോബല്‍, ഐബിഎം എന്നീ കമ്പനികളില്‍ ജോലി ചെയ്യുന്നവരാണ്.

ടെക്‌നോപാര്‍ക്കില്‍ രൂപം നല്‍കുന്ന സൈബര്‍ ഡോമില്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേത്യത്വത്തില്‍ഐടി വിദഗ്ദരായ പത്ത് പൊലീസുകാരെയും സ്ഥിരമായി നിയമിക്കും. ഏതാണ്ട് ഒന്നരക്കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്.

English summary
Kerala police to form Cyberdome with hackers to tackle internet crimes. The Cybedome will be fuctioning in Technopark.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X