'കളിയല്ല ഇത് തീക്കളിയാണ്'; ഡ്രോൺ ചരിതം രണ്ടാം ഭാഗം വീഡിയോയുമായി കേരള പോലീസ്, ഒടുക്കത്തെ വൈറൽ
തിരുവനന്തപുരം; കൊവിഡ് വ്യാപനം തടയാൻ പ്രതിരോധമെന്ന നിലയിൽ ലോക്ക് ഡൗണിലാണ് രാജ്യം. നിലവിൽ ജനം കൂട്ടം കൂടുന്നതും പുറത്തിറങ്ങുന്നതുമെല്ലാം കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. നഗരപരിധികളിൽ പോലീസ് നേരിട്ട് ഇറങ്ങി കാര്യങ്ങൾ നിയന്ത്രിക്കുന്നുണ്ടെങ്കിലും ഗ്രാമങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും പോലീസിന്റെ കണ്ണ് വെട്ടിച്ച് ചിലർ ലോക്ക് ഡൗൺ ലംഘിക്കുന്നുണ്ട്. ഇത്തരെക്കാരെ കണ്ടെത്താൻ ഡ്രോൺ ക്യാമറകളുടെ സഹായമാണ് പോലീസ് തേടുന്നത്.
സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഡ്രോൺ ഉപയോഗിച്ച് നിയമലംഘകരെ പോലീസ് കണ്ടെത്തി പിടികൂടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആ ഡ്രോണ്‍ കാഴ്ചകള്‍ എല്ലാം കൂട്ടിച്ചേര്‍ത്ത് കേരള പോലീസ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ഡ്രോൺ കണ്ടതോടെ കൂട്ടത്തോടെ ആളുകൾ ഓടി രക്ഷപ്പെടുന്നതാണ് വീഡിയോയിൽ ഉള്ളത്.പലരും തലയിൽ മുണ്ടിട്ടും മുഖം മറച്ചുമെല്ലാം ഓടി രക്ഷപ്പെടുകയാണ്. ഡ്രോൺ ചരിതം രണ്ടാം ഭാഗം എന്ന തലക്കെട്ടോടെ കേരള പോലീസ് പങ്കുവെച്ച ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചിരി പടർത്തുകയാണ്. മുൻപും പോലീസ് ഡ്രോൺ വീഡിയോ പങ്കുവെച്ചിരുന്നു.

അതേസമയം ലോക്ക് ഡൗൺ ലംഘിച്ച് നിരവധി പേർ പുറത്തിറങ്ങുന്നുണ്ട്. സംസ്ഥാനത്ത് ഇന്നലെ മാത്രം ഇത്തരത്തിലിള്ള 2431 കേസാണ് രജിസ്റ്റർ ചെയ്തത്. 2236 പേരെ ലോക്ക് ഡൗൺ ലംഘിച്ചതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. 1634 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം ഇന്ന് ഈസ്റ്റർ ആയതിനാൽ ആരും നിയന്ത്രണങ്ങൾ ലംഘിക്കരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ''ഈസ്റ്റര്‍ ആയതിനാല്‍ ആരും നിയന്ത്രണങ്ങള്‍ ലംഘിക്കരുത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമായേ പുറത്തിറങ്ങാവൂ. വളരെ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്.എല്ലാവരും ഒത്തൊരുമിച്ച് നില്‍ക്കണം. കൈവിട്ടുപോയാല്‍ കോവിഡ് എന്ന മഹാമാരി എന്തുമാകാം. ഇപ്പോഴുള്ള ജാഗ്രത ഇനിയും തുടരണം. രോഗബാധിതരുടെ എണ്ണം കുറയുകയും രോഗമുക്തി നേടിയവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നത് ശുഭസൂചനയാണ്. എന്നുകരുതി ജാഗ്രത കുറവ് ഉണ്ടാകരുത്.'അദ്ദേഹം പറഞ്ഞു.
Drone sightings..😃
— Kerala Police (@TheKeralaPolice) April 11, 2020
Part 2...✌️ pic.twitter.com/AE9y8W3lsN












Click it and Unblock the Notifications