കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്തരെ സഹായിക്കുന്ന പോലീസ്.. ചിത്രം കണ്ട് കുരുപൊട്ടിയവര്‍ക്ക് മറുപടിയുമായി പോലീസുകാരന്‍

  • By Aami Madhu
Google Oneindia Malayalam News

ശബരിമലയില്‍ സംഘര്‍ഷങ്ങളുടെ പേരില്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്നത് പോലീസ് സേനയാണ്. ഭക്തരോട് വളരെ ക്രൂരമായാണ് സന്നിധാനത്ത് നിയോഗിച്ച പോലീസ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നും അത് തെളിയിക്കാനായി വ്യാജ ചിത്രങ്ങളും വരെ വ്യാപകമായി പ്രചരിക്കപ്പെട്ടു. എന്നാല്‍ ഇതെല്ലാം തള്ളി ഭക്തര്‍ തന്നെ രംഗത്തെത്തി. ഭക്തര്‍ മാത്രമല്ല സന്നിധാനത്തെത്തുന്ന തീര്‍ത്ഥാടകരെ സഹായിക്കുന്ന പോലീസുകാരുടെ ചിത്രങ്ങള്‍ കേരള പോലീസ് തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. നിരവധി പേരാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്.

എന്നാല്‍ ഒരുകൂട്ടം അപ്പോഴും വിടാതെ ആക്രമണം തുടര്‍ന്നു. ഫോട്ടോ ഷോപ്പാണെന്നായിരുന്നു വിമര്‍ശനം. ഇതില്‍ സന്നിധാനത്ത് ഡ്യൂട്ടിക്കിടെ വൃദ്ധയെ സഹായിക്കുന്ന പോലീസുകാരന്‍റെ ചിത്രത്തിന് നേരേയും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.എന്നാല്‍ വൃദ്ധയ്ക്കൊപ്പം ഉണ്ടായിരുന്ന പോലീസുകാരന്‍ ഫോട്ടോയിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.

 എട്ടു വര്‍ഷം

എട്ടു വര്‍ഷം

നമസ്കാരം ,എന്റെ പേര് സതീഷ് എന്നാണ്
ഈ ഫോട്ടോയിൽ കാണുന്ന അമ്മയെയും കൊണ്ടുപോകുന്നത് ഞാനാണ്.കേരള പോലീസിലെ ഒരു സേനാംഗമെന്നനിലയിൽ എട്ടുവർഷമായി സന്നിധാനത്തും പമ്പയിലും മാറിമാറി ഡ്യൂട്ടി ചെയ്യുന്നു .സന്നിധാനത്ത് ഡ്യൂട്ടി ചെയ്യുമ്പോൾ അയ്യപ്പനെ തൊഴാൻ വരുന്ന ഓരോരുത്തർക്കും പ്രായഭേദമന്യേ എന്നാൽ കഴിയാവുന്ന എന്ത് സഹായവും നൽകുക എന്നത് കടമയായി കണ്ട് ഡ്യൂട്ടി ചെയ്യുന്ന ഒരാളാണ് ഞാൻ

 അയ്യപ്പനെ തൊഴാന്‍

അയ്യപ്പനെ തൊഴാന്‍

ഇന്നലെ വൈകിട്ട് 5 മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് പോകാൻ നേരം നേർത്ത മഴയിൽ മഹാ കാണിക്കയ്ക്ക് മുന്നിൽ വെച്ച് ഒന്നുകൂടി അയ്യപ്പനെ തൊഴണം എന്ന് ആഗ്രഹം പറഞ്ഞു ഈ അമ്മ.ഞാനെന്റെ സ്വന്തം അമ്മയെ പോലെ മഴ കൊളളാതെ എന്നോട് ചേർത്ത് പിടിച്ചു കൊണ്ട് അമ്മയെ VVIP ക്യൂവിൽ കൊണ്ട് പോയി മതിയാവുന്നത് വരെ തൊഴാൻ സഹായിച്ചു.

 മകനോടുള്ള വാത്സല്യം

മകനോടുള്ള വാത്സല്യം

തിരുമേനിയുടെ കയ്യിൽ നിന്നും പ്രസാദവും വാങ്ങി നൽകി.
ഇത്രയും ചെയ്തത് പേരിനും പ്രസിദ്ധിക്കോ അല്ല ,ആ അമ്മ എന്റെ സ്വന്തം അമ്മയെ പോലെ കരുതിയിട്ടുമാണ് .തിരിച്ചിറങ്ങി വരുമ്പോൾ മഴ ഉണ്ടായിരുന്നു.എന്റെ തുകർത്ത് അമ്മയുടെ തലയിട്ടു കൊടുത്തപ്പോൾ ആ കണ്ണുകളിൽ ഞാൻ കണ്ടത് ഒരു മകനോടുള്ള വാത്സല്യം മാത്രമായിരുന്നു.

 ഫോട്ടോ എടുത്തത് അറിഞ്ഞില്ല

ഫോട്ടോ എടുത്തത് അറിഞ്ഞില്ല

സ്വന്തം അമ്മയെ സ്നേഹിക്കുന്ന ഏതൊരു മകനും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ, അല്ലാതെ മഹാകാര്യമൊന്നും ചെയ്തിട്ടില്ലാ. ആ അമ്മയെ ചേർത്ത് പിടിച്ച് നടപ്പന്തൽ വരെ എത്തിക്കുന്നത് വരെ ഒരു മകനെന്ന പോലെ വിശേഷങ്ങൾ ചോദിക്കുന്നതിനിടയ്ക്ക് ഫോട്ടോ എടുത്തത് ഞാനറിഞ്ഞില്ല, വിമർശകർ ദയവായി ക്ഷമിക്കണം. മേലിൽ ഇത്തരം പ്രവൃത്തികൾ ചെയ്യുമ്പോൾ ഫോട്ടോ എടുക്കുന്നത് വിലക്കാം.

 സഹതാപം മാത്രം

സഹതാപം മാത്രം

മാതൃസ്നേഹത്തിന്റെ വിലയറിയാത്ത രാഷ്ട്രീയത്തിന്റെ അന്ധത ബാധിച്ച കുറച്ച് യുവത്വങ്ങൾ നെഗറ്റീവ് കമന്റിട്ടെന്ന് കേട്ടു. അവരോടെനിക്ക് സഹതാപം മാത്രം. ഞാൻ ജോലി ചെയ്യുന്നത് ആലപ്പുഴ, ചേർത്തല ട്രാഫിക് എൻഫോഴ്സ്മെന്റ് സ്റ്റേഷനിലാണ്. ആ അമ്മ തൃശൂർ ഉള്ളതാണെന്ന് മാത്രമറിയാം.

 അന്വേഷിക്കാം

അന്വേഷിക്കാം

ഫോട്ടോ ഷൂട്ട് ആണെന്ന് അഭിപ്രായമുള്ള യുവരക്തങ്ങൾക്ക് എന്നെ ക്കുറിച്ചോ ആ അമ്മയെ കുറിച്ചോ വേണമെങ്കിൽ അന്വേഷിച്ച് അറിയാം വിമർശനങ്ങൾ കൊണ്ട് വായടപ്പിക്കാനോ, ഇത്തരം പ്രവർത്തികളിൽ മടുപ്പുളവാക്കാനോ വൃഥാ ശ്രമിക്കേണ്ട, കാക്കിയിട്ടത് ആഗ്രഹിച്ചും അതിനായി പരിശ്രമിച്ചിട്ടുമാണ്. പരിപാവനമായ ഈ സന്നിധിയിൽ വന്നത് സേവന സന്നദ്ധമായ ഒരു മനസ്സുമായാണ് ,അത് തുടരുക തന്നെ ചെയ്യും .

 ആവശ്യമില്ല

ആവശ്യമില്ല

വിഷം ചീറ്റുന്ന രാഷ്ട്രീയ ചിന്തകർ ദയവുചെയ്ത് കുറച്ച് അകലം പാലിക്കുക .സഹായം ആഗ്രഹിക്കുന്ന ഓരോ കണ്ണുകൾക്കും മുന്നിലും നിറപുഞ്ചിരിയോടെ ഞാൻ അല്ലെങ്കിൽ മറ്റൊരു കാക്കിധാരി ഉണ്ടാവും .അത് ഈ ഫോട്ടോക്ക് കീഴെ വിമർശനം മാത്രം തൊഴിലാക്കി നടക്കുന്ന ,സമൂഹത്തിന് യാതൊരു പ്രയോജനവുമില്ലാത്ത എണ്ണത്തിൽ ചുരുങ്ങിയ യുവത്വങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കോ കേരള പോലീസിനോ ഉണ്ടെന്നു തോന്നുന്നില്ല .

Recommended Video

cmsvideo
ശബരിമലയിലെ യഥാര്‍ത്ഥ പോലീസ് ഇതാണ് | Oneindia Malayalam
പുതിയ പ്രതീക്ഷകൾ

പുതിയ പ്രതീക്ഷകൾ

ബോധമനസ്സിൽ നന്മ മാത്രം ആഗ്രഹിക്കുന്ന സംസ്കാരസമ്പന്നമായ ഒരു സമൂഹം ഞങ്ങൾക്ക് മുന്നിലുണ്ട് ;ഞങ്ങളുടെ പ്രവർത്തികൾ വീക്ഷിക്കുകയും വിലമതിക്കുകയും ചെയ്യുന്ന യുവത്വത്തിൻറെ പുതിയ പ്രതീക്ഷകൾ .....അവർക്കറിയാം കേരള പൊലീസിനെ....

എന്നെ അറിയാവുന്ന എന്റെ നാട്ടുകാർക്കും മനസ്സിലാക്കാൻ സാധിക്കും ഇതിലെ സത്യം എന്തെന്ന് ?നന്ദി ,നമസ്കാരം .
ചേർത്തല ട്രാഫിക് എൻഫോഴ്സ്മെൻറ് സ്റ്റേഷനിൽ നിന്നും
CPO സതീഷ് 8089641006
( വിമർശകർക്കായി കേരളാ പോലീസിന്റെ പേജിൽ ഇട്ട കമന്റാണ് )

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
kerala police facebook page facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X