കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസുകാരായ ആഷിഖിനും ഇബ്രാഹിമിനും എതിരായ പ്രചരണം.. വാസ്തവം വെളിപ്പെടുത്തി പോലീസ്

  • By Aami Madhu
Google Oneindia Malayalam News

ശബരിമല സ്ത്രീപ്രവേശന വിധി നടപ്പാക്കുന്നതിനെതിരെ പമ്പയിലും നിലയ്ക്കലിലും നടന്ന അക്രമസംഭവങ്ങളില്‍ പങ്കെടുത്ത 210 പേരുടെ ഫോട്ടോകള്‍ പോലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. പ്രതികളുടെ ചിത്രം പോലീസ് പുറത്തുവിട്ട് നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയിയിലും ഈ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചു. എന്നാല്‍ ഈ പട്ടികയില്‍ ഒരു പോലീസുകാരനും ഉള്‍പ്പെട്ടത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു.

ഇതോടെ പൊലീസുകാരും സിപിഎം ഗുണ്ടകളുമാണ് അവിടെ കുഴപ്പങ്ങള്‍ക്ക് തുടക്കമിട്ടതെന്നും ക്യാമറ കള്ളം പറയാത്തതിനാല്‍ ഇയാള്‍ കുടുങ്ങി പോയെന്നുമായിരുന്നു ബിജെപി നേതാവ് എംടി രമേശിന്‍റെ പ്രതികരണം. ഇതുകൂടാതെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍റെ ഫോട്ടോ ഡിവൈഎഫ്ഐക്കാരന്‍റെ ഫോട്ടോയാണെന്ന രീതിയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതിന്‍റെയെല്ലാം വാസ്തവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ്.

 വ്യാജപ്രചരണം

വ്യാജപ്രചരണം

പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വ്യാജപ്രചരണം
ഞങ്ങൾക്ക് പറയാനുള്ളത് :
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

 ഉദ്യോഗസ്ഥന്‍റെ ചിത്രം

ഉദ്യോഗസ്ഥന്‍റെ ചിത്രം

ഇതിൽ ഒന്ന് പോലീസ് വേഷം ധരിച്ച യുവജനസംഘടനയുടെ പ്രവർത്തകൻ ആണെന്ന വിധം ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ ചിത്രത്തെ പ്രചരിപ്പിക്കുന്നതാണ്.

 വാസ്തവം

വാസ്തവം

വാസ്തവം ഇതാണ് : ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന കെ എ പി അഞ്ചാം ബറ്റാലിയനിലെ പോലീസ് കോൺസ്റ്റബിൾ ആഷിക്കിൻ്റെ ചിത്രമാണ് ഇത്തരത്തിൽ പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തും വിധം പ്രചരിപ്പിക്കുന്നത് .

 അടിസ്ഥാന രഹിതം

അടിസ്ഥാന രഹിതം

ഈ ഉദ്യോഗസ്ഥൻ്റെ ഹെയർ സ്റ്റൈലിനെ കുറിച്ചുള്ള ആക്ഷേപവും അടിസ്ഥാനരഹിതമാണ്.
രണ്ടാമത്തെ സംഭവത്തിൽ: ലുക്ക് ഔട്ട് നോട്ടീസിൽ പോലീസുകാരൻ ഉൾപ്പെട്ടിട്ടുള്ളതായി വ്യാജ പ്രചാരണം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

 ലുക്ക് ഔട്ട് നോട്ടീസല്ല

ലുക്ക് ഔട്ട് നോട്ടീസല്ല

എന്നാൽ ഇത് ഒരു ലുക്ക് ഔട്ട് നോട്ടീസ് അല്ല. ശബരിമലയിലെ അക്രമ സംഭവങ്ങളിലെ പ്രതികളെ കണ്ടെത്തുന്നതിനായി അക്രമം നടന്ന സ്ഥലങ്ങളിൽ നിന്നും പോലീസ് ശേഖരിച്ച ചിത്രങ്ങളിലുള്ളവരെ പരിശോധിച്ചു യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിലേയ്ക്ക് വിവിധ ജില്ലാ പോലീസ് മേധാവിമാർക്ക് അയച്ചുകൊടുത്ത പട്ടിക മാത്രമാണ് .

 മഫ്തിയില്‍

മഫ്തിയില്‍

ഇതിൽ മഫ്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ ചിത്രവും അവിചാരിതമായി കടന്നു കൂടി. പരിശോധിച്ചതിൽ ശബരിമല ഡ്യൂട്ടിക്കായി പോലീസ് വാഹനവുമായി എത്തിയ പത്തനംതിട്ട ഏ ആർ ക്യാമ്പിലെ ഡ്രൈവർ സീനിയർ സിവിൽ പോലീസ് ഓഫീസർ ഇബ്രാഹിം ആണെന്ന് വ്യക്തമായിട്ടുള്ളതാണ് .

 സംഭവ സ്ഥലത്ത്

സംഭവ സ്ഥലത്ത്

വാഹനം ഡ്യൂട്ടി സ്ഥലത്തു എത്തിച്ചു ഡ്യൂട്ടി കഴിഞ്ഞു മടങ്ങാൻ തുടങ്ങവേ അക്രമികൾ പോലീസ് വാഹനങ്ങൾ തകർക്കുന്നതായറിഞ്ഞു ഇദ്ദേഹം സംഭവസ്ഥലത്തു എത്തിച്ചേരുകയായിരുന്നു എന്നും വ്യക്തമായതിനാൽ സംശയമുള്ളവരുടെ പട്ടികയിൽ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കിയിട്ടുള്ളതുമാണ്.

 അപലപനീയം

അപലപനീയം

കർത്തവ്യ നിർവഹണത്തിൽ ഏർപ്പെട്ടിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിസ്ഥാനരഹിതമായ വ്യാജ പ്രചരണങ്ങൾ നടത്തുന്നത് തികച്ചും അപലപനീയമാണ്. സമൂഹ മാധ്യമങ്ങളിലെ വാസ്തവവിരുദ്ധമായ പ്രചരണങ്ങളിൽ പൊതുസമൂഹത്തിലുണ്ടായ ആശങ്ക പരിഹരിക്കേണ്ട ഉത്തരവാദിത്വം ഉൾക്കൊണ്ടാണ് ഈ വിശദീകരണം. #keralapolice

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
kerala police facebook post about sabarimala protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X