കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോഷ്യല്‍ മീഡിയയിലെ വ്യാജനെ ഇനി ഈസിയായി തരിച്ചറിയാം; ഇതാ..കേരള പൊലീസിന്റെ ചില എളുപ്പ വഴികള്‍

Google Oneindia Malayalam News

തിരുവനന്തപുരം: സോഷ്യല്‍ മീഡിയകളില്‍ വ്യാജ അക്കൗണ്ടുകള്‍ ദിവസേന വര്‍ദ്ധിച്ചുവരികയാണ്. ഇത്തരം വ്യാജ പ്രൊഫൈലുകളാണ് സോഷ്യല്‍ മീഡിയയിലെ ഏറ്റവും വലിയ വില്ലന്മാര്‍. പലയിടത്തും സ്വന്തം ഐഡന്ററ്റിയില്‍ പ്രതികരിക്കാന്‍ സാധിക്കാത്തത് കൊണ്ട് വ്യാജ പ്രൊഫൈലുകള്‍ ക്രിയേറ്റ് ചെയ്യുന്നവര്‍ ഉണ്ട്. എന്നാല്‍ തട്ടിപ്പിനും സ്ത്രീപീഢനത്തിനും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനും വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിക്കപ്പെടുന്നവരുടെ എണ്ണം കൂടി വരികയാണ്.

വിദ്യാര്‍ഥികളുടെ ഫെയ്‌സ്ബുക്, വാട്‌സാപ് അക്കൗണ്ടുകളും ചാറ്റുകളും പതിവായി രക്ഷിതാക്കള്‍ നിരീക്ഷിച്ച് അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കേണ്ടത് അത്യാവശ്യമാണെന്ന് കേരള പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഫ്രണ്ട് റിക്വസ്റ്റുകള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ കുരുക്കിലാകും നിങ്ങളുടെ ജീവിതം. പരിചയമില്ലാത്ത പ്രൊഫൈലുകളില്‍ നിന്നും വരുന്ന ചാറ്റ് റിക്വസ്റ്റുകള്‍ക്ക് തമാശയ്ക്ക് പോലും മറുപടി നല്‍കരുത്. ഒരുപക്ഷെ നമ്മെക്കുറിച്ച് കൃത്യമായി അറിഞ്ഞിട്ടാകാം വ്യാജ ഐഡി വഴി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.

kerala

വ്യാജ പ്രൊഫൈല്‍ തിരിച്ചറിയേണ്ട വഴികള്‍.

1. പ്രൊഫൈല്‍ ചിത്രം ആല്‍ബത്തില്‍ ആകെ ഒരു പ്രൊഫൈല്‍ ഫോട്ടോ മാത്രം ഉള്ളൂവെങ്കില്‍ വ്യാജനായിരിക്കാനുള്ള ചാന്‍സുണ്ട്. പ്രൊഫൈല്‍ ചിത്രം സിനിമാ നടിയുടേതോ നടന്റേതോ ആണെങ്കില്‍ ഫേക്കിന് സാധ്യത കൂടുതലാണ്. പ്രൊഫൈല്‍ ഇമേജ് ആല്‍ബത്തില്‍ സെലിബ്രിറ്റികളുടെ ചിത്രങ്ങള്‍ ആയിരിക്കും കൂടുതല്‍. .

2. ടൈം ലൈനും, സ്റ്റാറ്റസ് അപ്‌ഡേറ്റും പരിശോധിക്കുക. വളരെ കാലമായി ഒരു സ്റ്റാറ്റസും അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ വ്യാജനാകാം.

3. പോസ്റ്റ് ഇടാതിരിക്കുക, മറ്റുള്ളവരുടെ പോസ്റ്റിനു കമന്റ് ചെയ്യാതിരിക്കുക. ഇതൊക്കെ ഫെയ്ക്കിന്റെ ലക്ഷണങ്ങളാണ്. കൂടുതല്‍ വ്യാജന്മാരും ഒരിക്കല്‍ പോലും ഒരു സ്റ്റാറ്റസ് അപ്‌ഡേറ്റ് നടത്താത്തവരാണ്

4. അടുത്തകാലത്തെ ആക്റ്റിവിറ്റികള്‍ നോക്കുക. ഒരു പേജും ലൈക് ചെയ്യാതെ, ഒരു ഗ്രൂപ്പിലും ജോയിന്‍ ചെയ്യാതെ വെറുതെ ഫ്രണ്ട്‌സിന്റെ എണ്ണം മാത്രം വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുന്ന പ്രൊഫൈലുകള്‍ വ്യാജനായിരിക്കാം.

5. ഫ്രണ്ട്‌സ് ലിസ്റ്റ് പരിശോധിക്കുക. ഒരു സ്ത്രീയുടെ അക്കൗണ്ടില്‍ ഭൂരിപക്ഷവും പുരുഷന്മാര്‍, അല്ലെങ്കില്‍ പുരുഷ അക്കൗണ്ടില്‍ ഭൂരിപക്ഷവും സ്ത്രീകള്‍ ആയിരിക്കുന്നത് വ്യാജന്റെ ലക്ഷണമാണ്.

6. ജനനതീയതി, ജോലി ചെയ്യുന്ന സ്ഥലം, പഠിച്ചത് എവിടെ തുടങ്ങി കാര്യങ്ങളില്‍ ഗൗരവമല്ലാത്ത രീതിയില്‍ മറുപടി കൊടുത്തിരിക്കുന്ന പ്രൊഫൈല്‍ ആണെങ്കില്‍ ശ്രദ്ധിക്കുക

Recommended Video

cmsvideo
പൊലീസുകാരെ പാഠം പഠിപ്പിച്ച ഗൗരി പഠിച്ചു മിന്നും ജയം നേടി

English summary
Kerala Police has come up with an easy way to identify fake profiles on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X