കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡി വിഭാഗത്തില്‍ ഒരു വഴി ഒഴികെ എല്ലാം അടക്കും; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം കര്‍ശനമാക്കാന്‍ പോലീസിന് നിര്‍ദേശം

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുന്നതിനിടെ രോഗനിയന്ത്രണം കർശനമായി നടപ്പിലാക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപിയുടെ നിർദേശം. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ഡിവൈഎസ്പിമാരുടേയും അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെയും നേതൃത്വത്തില്‍ കൊവിഡ് സബ് ഡിവിഷനുകള്‍ രൂപീകരിച്ചുകൊണ്ടായിരിക്കും രോഗപ്രതിരോധ പ്രവർത്തനങ്ങൾ.

സാക്ഷാല്‍ സൂര്യ വരെ ഞെട്ടും ഈ ട്രിബ്യൂട്ട് വീഡിയോ കണ്ടാല്‍; തിരുവനന്തപുരത്തെ പയ്യന്മാര്‍ വേറെ ലെവല്‍സാക്ഷാല്‍ സൂര്യ വരെ ഞെട്ടും ഈ ട്രിബ്യൂട്ട് വീഡിയോ കണ്ടാല്‍; തിരുവനന്തപുരത്തെ പയ്യന്മാര്‍ വേറെ ലെവല്‍

അതേ സമയം കോവിഡ് സബ് ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്കായിരിക്കും മേഖലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതല. ഇതു സംബന്ധിച്ച നിര്‍ദേശം സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും കൈമാറിയിട്ടുണ്ട്. നിലവിൽ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളിൽ മൈക്രോ കണ്ടയ്ന്‍മെന്റ് സോണ്‍ രൂപീകരിച്ച് ഒരു വഴിയിലൂടെ മാത്രം യാത്ര അനുവദിക്കണമെന്നാണ് നിർദേശം. ഇതിനായി പഞ്ചായത്ത്, റവന്യൂ അധികൃതര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സഹായം തേടും.

kp-16271

അള്‍ട്രാ ഗ്ലാമറസ് ലുക്കില്‍ നടി പ്രയാഗ മാര്‍ട്ടിന്‍; ഹോട്ടായിട്ടുണ്ടെന്ന് ആരാധകര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അഡീഷണല്‍ എസ്.പിമാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ നിലവിലുള്ള ദൌത്യസേനയുടെ പ്രവര്‍ത്തനം വിപുലീകരിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്താന്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കും. സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണവും ശക്തിപ്പെടുത്തും. ഡി വിഭാഗത്തില്‍പ്പെട്ട പ്രദേശങ്ങളിൽ അകത്തേക്ക് കടക്കാനും പുറത്തേക്ക് പോകാനുമുള്ള ഒരു വഴി ഒഴികെ ബാക്കി എല്ലാ റോഡുകളും അടച്ചിടും. ഈ മേഖലകളില്‍ മൊബൈല്‍ പട്രോളിങ്ങും നടന്നുള്ള പട്രോളിങ്ങും ശക്തിപ്പെടുത്തും. സി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ വാഹന പരിശോധന ശക്തമാക്കും. ഹോം ക്വാറന്റൈന്‍ കര്‍ശനമായി നടപ്പിലാക്കാനും നിര്‍ദേശമുണ്ട്.

അതിഥിത്തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ ക്വാറന്റൈന്‍ സൗകര്യം ലഭ്യമാണോയെന്ന് ഡിവൈഎസ്പിമാര്‍ നേരിട്ടെത്തി പരിശോധിച്ച് ഉറപ്പാക്കും. ക്വാറന്‍ന്റൈന്‍ സൗകര്യം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ജില്ലാ പൊലീസ് മേധാവിമാര്‍ അക്കാര്യം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുകയും. സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അതിഥിത്തൊഴിലാളികളെ ബോധവല്‍ക്കരിക്കും. വിവാഹം, മറ്റു ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം സംബന്ധിച്ച നിയന്ത്രണം കര്‍ശനമായി നടപ്പാക്കും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശമുണ്ട്.

അതീവ സുന്ദരിയായി നടി ഭാവന; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറല്‍

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

English summary
Kerala police instructed to tighten Covid restrictions inside the states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X