കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത്തരക്കാർ സൂക്ഷിച്ചോ... കുട്ടികളുടെ അശ്ലീല വീഡിയോ വാട്സ്ആപ്പിൽ അയച്ച് കിട്ടുന്നവരും കുടുങ്ങും!

Google Oneindia Malayalam News

തിരുവന്തപുരം: കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ പിടിക്കാൻ കേരള പോലീസ്. കുട്ടികൾക്കെതിരെ പീഡനങ്ങളും അതിക്രമങ്ങളും കൂടി വരുന്ന സാഹചര്യത്തിലാണ് പോലീസിന്റഎ നീക്കം ശക്തമാക്കിയിരിക്കുന്നത്. ഓപ്പറേഷൻ പി ഹണ്ട് എന്ന പേരിൽ പോലീസ് മൂന്ന് തവണ റെയ്ഡ് നടത്തിയിരുന്നു. മൂന്നാമത്തെ റെയ്ഡിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി പന്ത്രണ്ടോളം പേരാണ് അറസ്റ്റിലായത്. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണെന്നും പോലീസ് റിപ്പോർട്ട് ചെയ്തിരുന്നു.

മരട് ഫ്ലാറ്റ് വിഷയം; കേന്ദ്രസർക്കാർ ഇടപെടില്ല, സംസ്ഥാന സർക്കാർ നിലപാടുകളോട് അതൃപ്തി!മരട് ഫ്ലാറ്റ് വിഷയം; കേന്ദ്രസർക്കാർ ഇടപെടില്ല, സംസ്ഥാന സർക്കാർ നിലപാടുകളോട് അതൃപ്തി!

ചൈൽഡ് പോൺ പ്രോത്സാഹിപ്പിക്കുകയോ ചിത്രീകരിക്കുകയോ ചെയ്താൽ ഇനി കാത്തിരിക്കുന്നത് വലിയ ശിക്ഷയാണ്. പോക്സോ നിയമ ഭാദഗതി അനുസരിച്ച് കുട്ടികളുൾപ്പെടുന്ന ലൈംഗീക ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് കുറഞ്ഞത് 5 വർഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാം. ഇന്റർനെറ്റിൽ ഇത്തരം ദൃശ്യങ്ങൾ കാണുകയോ ഡൗൺലോഡ് ചെയ്യുകയോ സമൂഹ മാധ്യമങ്ങളിലൂടെ അയക്കുകയോ ചെയ്യുന്നതും കുറ്റകരമാണ്. ഐടി വകുപ്പുകളും ചുമത്തപ്പെടും.

കാത്തിരിക്കുന്നത് വധശിക്ഷ?

കാത്തിരിക്കുന്നത് വധശിക്ഷ?


ലൈംഗീക ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിന്റെ ഭാഗമായുള്ള പീഡനത്തിന് കുറഞ്ഞത് ഇരുപത് വർഷം തടവ് മുതൽ വധശിക്ഷ വരെ ലഭിക്കാം. വാട്സ് ആപ്പിൽ ഇത്തരം വീഡിയോകൾ എത്തിയാലും കർശന നടപടികളാണ് ഉണ്ടാകുക. മറ്റൊരാൾ വീഡിയോ അയച്ചുതന്നിട്ടും നിങ്ങൾ അധികൃതരെ അയക്കുന്നില്ലെങ്കിൽ നടപടി ഉണ്ടാകുമെന്ന് കേരള പോലീസിന്റെ കീഴിലുള്ള സൈബർഡോമിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

കേരള പോലീസിന്റെ പി-ഹണ്ട്

കേരള പോലീസിന്റെ പി-ഹണ്ട്

കുട്ടികൾക്കെതിരേയുള്ള ലൈംഗികചൂഷണം തടയുന്നതിനുള്ള പ്രത്യേക വിഭാഗം സംസ്ഥാന പോലീസിൽ ആരംഭിച്ച ശേഷം പി-ഹണ്ടെന്ന പേരിൽ മൂന്നാം വട്ടമാണ് കഴിഞ്ഞ ദിവസം വ്യാപക പരിശോധന നടത്തയിത്. 57 കേസുകൾ ഇതുവരെ രജിസ്റ്റർചെയ്ത്. സംഭവത്തിൽ 38 പേരെ അറസ്റ്റുചെയ്തു. കുട്ടികളുടെ നഗ്നചിത്രങ്ങൾ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ചുവർഷം തടവും ലഭിക്കാവുന്ന കുറ്റമാണ്.

സസൂഷ്മം നിരീക്ഷിച്ചു വരുന്നു

സസൂഷ്മം നിരീക്ഷിച്ചു വരുന്നു

പാകിസ്താൻ ഫോൺനമ്പരുകൾ അഡ്മിനിസ്‌ട്രേറ്റർമാരായ ടെലിഗ്രാം ഗ്രൂപ്പുകളിൽ ഇവിടെയുള്ളവർ ഉൾപ്പടെ കുട്ടികളുടെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത്തരം ഗ്രൂപ്പുകളെ സസൂഷ്മം നിരീക്ഷിച്ച് വരികയാണെന്നും എഡിജിപി മനോഡ് എബ്രഹാം കഴിഞ്ഞ ദിവസം വ്യക്തമാക്കയിരുന്നു. ഇവ തടയുന്നതിനും നടപടിയെടുക്കുന്നതിനുമായി വിവരങ്ങൾ ഇന്റർപോളിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

റെയ്ഡ് എല്ലാ ജില്ലകളിലും

റെയ്ഡ് എല്ലാ ജില്ലകളിലും

ഓപ്പറേഷൻ പി ഹണ്ടിന്റെ മൂന്നാമത്തെ റെയ്ഡിൽ തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ 2 പേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. നെടുമങ്ങാട് കരുപ്പൂര്‍ സ്വദേശി ബിജു പ്രസാദ്, പുല്ലംപാറ സ്വദേശി മുഹമ്മദ് ഫഹാദ് എസ് എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട ജില്ലയില്‍ വളളിക്കോട് സ്വദേശി ശ്രീജേഷ്, വടശ്ശേരിക്കര സ്വദേശി സുജിത് എന്നിവരും അറസ്റ്റിലായി. എറണാകുളം ജില്ലയില്‍ നിന്ന് അനൂപ്, രാഹുല്‍ ഗോപി എന്ന രണ്ട് പേരും പിടിയിലായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് മതിപറമ്പ് സ്വദേശികളായ ജിഷ്ണു എ, രമിത് കെ കരിയാട് സ്വദേശി ലിജേഷ് ജി പി എന്നിവരും അറസ്റ്റിലായിരുന്നു. ഇതിൽ ജിഷ്ണു ഡിവൈഎഫ്ഐ പ്രാദേശിക നേതാവാണ്. പാലക്കാട് മലപ്പുളം ജില്ലകളില്‍ നിന്ന് ഒരാള്‍ വീതം പിടിയിലായി.

English summary
Kerala Police investigation to find child pornographers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X