കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കിൽ റിക്വസ്റ്റുമായി എത്തുന്ന അപരിചിതരായ പെൺകുട്ടികളെ സൂക്ഷിക്കുക, മുന്നറിയിപ്പ്!

Google Oneindia Malayalam News

കോഴിക്കോട്: പലതരം ചതിക്കുഴികൾ ഒളിഞ്ഞിരിക്കുന്ന ഇടം കൂടിയാണ് സോഷ്യൽ മീഡിയ. ഇത്തരം ചതികളിൽപ്പെട്ട് പണം പോയവരും നാണക്കേടിലായവരും നമ്മുടെ കൂട്ടത്തിൽ നിരവധി പേരുണ്ട്. അത്തരത്തിൽ ചതികളിൽപ്പെടാതിരിക്കാനുളള മുന്നറിയിപ്പ് നൽകുകയാണ് കേരള പോലീസ്.

ഫേസ്ബുക്ക് വഴിയുളള ഹണിട്രാപ്പ് വ്യാപകമായിക്കൊണ്ടിരിക്കെയാണ് കേരള പോലീസ് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. ആദ്യം ഫ്രണ്ട് റിക്വസ്റ്റിൽ തുടങ്ങി പിന്നെ വീഡിയോ കോളിലേക്കും ഒടുവിൽ ബ്ലാക്ക് മെയിലിംഗിലേക്കുമാണ് കാര്യങ്ങളെത്തുകയെന്ന് കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

police

'ഇത്തരം ചതിയിൽ പെടാൻ സാധ്യത ഉള്ളവർക്ക് വേണ്ടി മാത്രമുള്ള പോസ്റ്റ്.
ഇതും ഒരു തട്ടിപ്പ് രീതിയാണ്. കെണിയിൽ പെടാതിരിക്കുക. നമ്മളെ തേടിയെത്തുന്ന ഒരു പെൺകുട്ടിയുടെ ഫ്രണ്ട് റിക്വസ്റ്റിലൂടെ ആയിരിക്കും ഈ തട്ടിപ്പിൻ്റെ തുടക്കം. സൗഹൃദം ഊട്ടിയുറപ്പിച്ച ശേഷം അവർ തന്നെ നമ്മളെ വീഡിയോ കാളിനു ക്ഷണിക്കും. വലയിലാകുന്നവരുടെ വീഡിയോ റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടും.

നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കും എന്നതാകും ഭീഷണി. ഭീഷണി മാത്രമല്ല, അയച്ചു കൊടുക്കുകയും ചെയ്യും കേട്ടോ.. ഫേസ്ബുക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂർണ വിവരങ്ങൾ നേരത്തെ തന്നെ ഇവർ കൈവശപ്പെടുത്തിയിട്ടുണ്ടാകും. അതിനാൽ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, നമ്മുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നർത്ഥം. ഫിലിപ്പൈൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിൽ സജീവം. സൂക്ഷിക്കുക.. കെണിയിൽ ചെന്ന് ചാടാതിരിക്കുക'.

English summary
Kerala Police issues alert against honey trap through facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X