കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും വീഴ്ച; വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രക്കാരനെ പോലീസ് എറിഞ്ഞുവീഴ്ത്തി

  • By Anwar Sadath
Google Oneindia Malayalam News

കായംകുളം: ജനവിരുദ്ധ നടപടികളാല്‍ നിരന്തരം വിമര്‍ശനത്തിന് വിധേയരാകുന്ന സംസ്ഥാന പോലീസിനെ വിവാദമാക്കി മറ്റൊരു സംഭവം കൂടി. വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെപോയ ബൈക്ക് യാത്രക്കാരനെ പോലീസ് എറിഞ്ഞു വീഴ്ത്തിയതാണ് പുതിയ വിവാദത്തിനിടയാക്കിയത്.

വീഴ്ചയില്‍ ഗുരുതരാവസ്ഥയിലായ യുവാവ് ആശുപത്രിയിലാണ്. കറ്റാനം സ്വദേശി നിസാമിനാണ് (22) പോലീസ് ആക്രമണത്തില്‍ പരിക്കേറ്റത്. കായകുളം ചൂനാട്ട് ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. വാഹനം നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ മുന്നോട്ടുപോയ യുവാവിനെ എറിഞ്ഞുവീഴ്ത്തുകയായിരുന്നു.

kerala-police-5

സമാനമായ സംഭവം നേരത്തെയും ഉണ്ടായിരുന്നു. ഇതിനുശേഷം വാഹന പരിശോധകര്‍ക്ക് പോലീസ് മേധാവി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അവ പാലിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ പിന്തുടരുകയോ എറിഞ്ഞുവീഴ്ത്തുകയോ ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. നമ്പര്‍ രേഖപ്പെടുത്തിയശേഷം പിന്നീട് നടപടിയെടുക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരുന്നതെങ്കിലും പോലീസിന്റെ വീഴ്ച ആവര്‍ത്തിക്കുകയാണ്.


English summary
kerala police knocked down by bike rider, seriously injured in kayamkulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X