സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നും പിടികൂടിയ എസ്ഐയ്ക്കെതിരെ നടപടി
കൊച്ചി: സീരിയല്‍ നടിയുടെ വീട്ടില്‍ രാത്രി നിത്യ സന്ദര്‍ശകനായിരുന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ. മൂവാറ്റുപുഴ ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം പുത്തന്‍കുരിശ് എസ്.ഐ സജീവ് കുമാറിനെതിരെയാണ് നടപടിയുണ്ടാവുക. ഇതുസംബന്ധിച്ച് സജീവ് കുമാര്‍ നല്കിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് ശിക്ഷാ നടപടിക്കൊരുങ്ങുന്നത്.
വ്യാഴാഴ്ച രാത്രിയാണ് സീരിയില്‍ നടിയുടെ വീട്ടില്‍ മഫ്തിയില്‍ സ്വന്തം കാറിലെത്തിയ പോലീസ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ പിടികൂടിയത്. ചോദ്യം ചെയ്യുന്നതിനിടെ നാട്ടുകാര്‍ ഇയാളെ മര്‍ദ്ദിക്കുകയും ചെയ്തു. പതിവായി മഫ്തിയിലെത്തുന്ന പോലീസ് ഉദ്യോഗസ്ഥന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചതിനാണ് മര്‍ദ്ദിച്ചതെന്നാണ് പറയുന്നത്.

സീരിയല്‍ നടിയെയും നാട്ടുകാര്‍ കൈകാര്യം ചെയ്തതായി പറയുന്നു. സംഭവം പ്രാദേശിക തലത്തില്‍ വലിയ ചര്‍ച്ചയാവുകയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി എത്തുകയും ചെയ്തതിനെ തുടര്‍ന്ന് സജീവ് കുമാറിനെതിരെ അന്വേഷണം നടത്തിയത്. കഞ്ചാവ് കേസ് പ്രതിയെ പിടിക്കാനാണ് രാത്രി സീരിയല്‍ നടിയുടെ വീട്ടിലെത്തിയതെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ വിശദീകരണം.
ഈ വിശദീകരണത്തില്‍ തൃപ്തരാകാത്തതിനാലാണ് പോലീസുകാരനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്. എസ്ഐയെ മര്‍ദ്ദിച്ച നാട്ടുകാര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 22 പേര്‍ക്കെതിരെയാണ് കേസ്. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ എസ്.ഐ ആശുപത്രിയില്‍ ചികിത്സയിലാണ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications