കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള പോലീസിന് അധോലോക ബന്ധം? രവി പൂജാരിയില്‍ നിന്ന് രണ്ടുകോടി കൈക്കലാക്കി

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കേരള പോലീസിലെ ഉന്നതര്‍ക്ക് അധോലോക ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. അധോലോക കുറ്റവാളി രവി പൂജാരിക്ക് ലഭിക്കേണ്ട രണ്ടു കോടി രൂപ കേരള പോലീസിലെ രണ്ടു ഓഫീസര്‍മാര്‍ കൈക്കലാക്കിയെന്നാണ് വിവരം. രവി പൂജാരിയെ ബെംഗളൂരുവിലെത്തിച്ച് ചോദ്യം ചെയ്യവെയാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

Ra

കേരള പോലീസിലെ ഉന്നതരുമായി ക്വട്ടേഷന്‍ ഇടപാടുണ്ട് എന്നാണ് രവി പൂജാരി പറഞ്ഞതത്രെ. ക്വട്ടേഷനില്‍ ഇടനിലക്കാരായി നിന്നാണ് പോലീസ് ഓഫീസര്‍മാര്‍ പണം കൈവശപ്പെടുത്തിയത്. രണ്ടു ഓഫീസര്‍മാര്‍ രണ്ടു കോടി രൂപയാണ് തട്ടിയതെന്ന് രവി പൂജാരി വെളിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ ഒരു ഓഫീസര്‍ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്നാണ് സൂചന.

പത്ത് വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് കേരള പോലീസ് ഇടനിലക്കാരായി നിന്നത്. വിവാദ വ്യവസായ ഗ്രൂപ്പില്‍ നിന്ന് രണ്ടര കോടി രവി പൂജാരി ആവശ്യപ്പെട്ടു. ഇടനിലക്കാരായി നിന്നത് രണ്ട് പോലീസ് ഓഫീസര്‍മാരായിരുന്നു. ഈ പണത്തില്‍ രണ്ട് കോടി ഉദ്യോഗസ്ഥര്‍ കൈക്കലാക്കുകയായിരുന്നു. ബാക്കി 50 ലക്ഷം രൂപ മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് രവി പൂജാരി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞുവത്രെ.

വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ; അറിഞ്ഞില്ലെന്ന് കേന്ദ്രംവിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ; അറിഞ്ഞില്ലെന്ന് കേന്ദ്രം

ബെംഗളൂരു പോലീസും ക്രൈംബ്രാഞ്ചുമാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറിലുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട് ഇയാളെ കേരള പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് രവി പൂജാരിയെ കേരള പോലീസ് കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് വിവരം. പണം തട്ടിയ പോലീസ് ഓഫീസര്‍മാരുടെ പേര് വിവരങ്ങളും രവി പൂജാരി അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. ഈ സംഭവത്തില്‍ പുതിയ അന്വേഷണം നടന്നേക്കും.

English summary
Kerala police officials cheated Rs 2 cr in quotation dealings, says Ravi Pujari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X