കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാല ലൈംഗീകത ആസ്വദിച്ച് കുട്ടികുറ്റവാളികൾ; പോലീസിന്റെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ!

Google Oneindia Malayalam News

കൊച്ചി: കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾക്കെതിരായ പോരാട്ടത്തിലാണ് കേരള പോലീസ്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്ത് ഓപ്പറേഷൻ പി ഹണ്ടിന്റെ മൂന്നാം ഘട്ടത്തിൽ സംസ്ഥാനത്തിന്റെ പലഭാഗത്തു നിന്നായി 12 പേരാണ് അറസ്റ്റിലായിരുന്നത്. ഇവരിൽ പ്രായപൂർത്തിയാകാത്ത് കുറ്റവാളി കൂടി ഉണ്ടെന്നതാണ് പോലീസിനെ ഞെട്ടിച്ച കാര്യം.

ആരാണ് ജസ്റ്റിസ് എസ്എ ബോബ്ഡ്? സുപ്രധാന കേസുകളിൽ നിരവധി ബെഞ്ചുകളുടെ ഭാഗം, കൂടുതലറിയാം...ആരാണ് ജസ്റ്റിസ് എസ്എ ബോബ്ഡ്? സുപ്രധാന കേസുകളിൽ നിരവധി ബെഞ്ചുകളുടെ ഭാഗം, കൂടുതലറിയാം...

ഇത്തവണ പ്രതിക്കെതിരെ കർശന നടപടി എടുക്കാനാണു ഡിജിപി നിർദേശിച്ചിരിക്കുന്നത് എന്നാണു സൂചന. 2017ൽ ഇന്റർപോൾ റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്നു പിടിയിലായ കുട്ടിക്കുറ്റവാളികളോടുള്ള സമീപനം മറിച്ചായിരുന്നു. കുട്ടികൾക്ക് താക്കീത് നൽകി വിടാം എന്നായിരുന്നു പോലീസിന്റെ നിലപാട്. എന്നാൽ ഇപ്രാവശ്യം ആ താക്കീത് ഉണ്ടാകില്ലെന്നാണ് സൂചന. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ പെരുകുന്നത് പരിഗണിച്ചാണ് പോലീസ് കർശന നിലപാട് എടുക്കുന്നത്.

ചിത്രീകരണം എവിടെയെന്ന് കണ്ടെത്താനാകുന്നില്ല

ചിത്രീകരണം എവിടെയെന്ന് കണ്ടെത്താനാകുന്നില്ല


അന്വേഷണം നടക്കുന്നുണ്ടെങ്കിലും കുട്ടികളുടെ ലൈംഗിക വിഡിയോ ദൃശ്യങ്ങൾ എവിടെ ചിത്രീകരിക്കപ്പെടുന്നു, എവിടെനിന്നു ഡാർക് വെബുകളിൽ എത്തുന്നു തുടങ്ങിയ കാര്യങ്ങളിൽ ഇനിയും വ്യക്തത ലഭിച്ചിട്ടില്ല. 2017ൽ ഏറ്റവും കൂടുതൽ കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ തിരയുകയും പങ്കുവയ്ക്കുകയും ചെയ്ത ഇന്ത്യയിലെ നഗരങ്ങലുടെ പട്ടികയിൽ നാലും അഞ്ചും സ്ഥാനങ്ങളിൽ ആലപ്പുഴയും എറമാകുളവുമായിരുന്നു. ഇത്തരത്തിൽ ക്രിമിനൽ ആക്ടിവിറ്റി സംസ്ഥാനത്ത് നടക്കുന്ന വിവരം അന്ന് ഇന്റർപോളാണു പുറത്തുവിട്ടിരുന്നത്.

തൃശൂരും പട്ടികയിൽ

തൃശൂരും പട്ടികയിൽ

ഇതിന്റെ അടിസ്ഥാനത്തിൽ 14 അംഗങ്ങൾ അടങ്ങിയ കൗണ്ടർ ചൈൽഡ് സെക്‌ഷ്വൽ എക്സ്പ്ലൊയിറ്റേഷൻ ടീം രൂപീകരിക്കുകയും കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ തടയുന്നതിനുള്ള ശ്രമം ആരംഭിക്കുകയും ചെയ്യുകയായിരുന്നു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരുടെ പട്ടികയിൽ അമൃത്‌സറാണ് ഒന്നാം സ്ഥാനത്ത്. ദില്ലിയിലും ലഖേനൗവും രണ്ടും മൂന്നും സ്ഥാനത്താണ്. ആദ്യ പത്തു നഗരങ്ങളുടെ പട്ടികയിൽ തൃശൂരുമുണ്ടെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു കാര്യം.

പിടിയാലാകുന്നത് ഡൗൺലോഡ് ചെയ്യുമ്പോൾ മാത്രം

പിടിയാലാകുന്നത് ഡൗൺലോഡ് ചെയ്യുമ്പോൾ മാത്രം

കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളുടെ കൈമാറ്റം ഇവിടെ എപ്പോഴും തകൃതിയായിത്തന്നെ നടക്കുന്നുണ്ടെന്നാണു റിപ്പോർട്ട്. ഡൗൺലോഡ് ചെയ്യുന്ന ദൃശ്യങ്ങൾ ഇന്റർനെറ്റിൽ കാണാവുന്നിടത്തേയ്ക്ക് അപ്‌‍ലോഡ് ചെയ്യുകയോ കൈമാറുകയോ ചെയ്യുമ്പോൾ മാത്രമാണ് പ്രതികൾ പിടിയിലാകുന്നത്. ഇതിനു പുറമേ ലഹരി വ്യാപാരം, മനുഷ്യക്കടത്ത്, സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങി വൻ അധോലോകമാണു ഡാർക് വെബ് എന്നറിയിപ്പെടുന്ന ഇരുട്ടറിയിൽ നടക്കുന്നത്.

പോലീസായാലും കുടുങ്ങും

പോലീസായാലും കുടുങ്ങും

18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ കാണുന്നതിനു പലീസ് ഉദ്യോഗസ്ഥർക്കും കർശന വിലക്കുണ്ട്. അത് അന്വേഷണത്തിന്റെ ഭാഗമാണെങ്കിൽ പോലും അത്തരം ദൃശ്യങ്ങൾ കാണാൻ പാടില്ല. അന്വേഷണത്തിന്റെ ഭാഗമായി ഈ ഗ്രൂപ്പുകളിൽ ഇടപെടുന്നത് രാജ്യാന്തര അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽ പെട്ടാൽ പോലീസായാൽ പോലും നിരപരാധിത്വം സ്വയം തെളിയിക്കേണ്ടതായി വരും. ത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാൻ കേരള പൊലീസിന്റെ ഹൈടെക് സെൽ സിഐ സ്റ്റാർമോൻ ആർ പിള്ളയ്ക്കു ഇന്റർപോളിന്റെ പ്രത്യേക വെബ്സൈറ്റിൽ ആക്സസ് അനുവദിച്ചിട്ടുണ്ട്. പോലീസിനെ ഞെട്ടിച്ച റിപ്പോർട്ട്.

English summary
Kerala police P hunt against child harassment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X