ആർഎസ്എസ് പരിപാടിക്ക് കേരള പോലീസ് സംരക്ഷണം,ഇത് അപലപനീയം;പിണറായി വിജയൻ

കാസർകോട്ടെ കേരള കേന്ദ്ര സർവ്വകലാശാലയിൽ ആർഎസ്എസ് പരിപാടിക്ക് കേരള പോലീസ് സംരക്ഷണം ഒരുക്കിയ നടപടി അത്യന്തം അപലപനീയമാണെന്ന് പ്രതീക്ഷ നേതാവ് പിണറായി വിജയൻ. സംഘപരിവാർ സംഘടനയൊഴികെയുള്ള മറ്റു വിദ്യാർത്ഥി സംഘടനകളാകെ പ്രതിഷേധിച്ചിട്ടും പരിപാടിക്ക് സർക്കാർ ഒത്താശ ചെയ്യുകയാണുണ്ടായത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവൽക്കരിക്കാനും ക്യാമ്പസുകളിൽ വർഗീയ അജണ്ടകൾ നടപ്പിലാക്കാനുമുള്ള സംഘപരിവാർ ഗൂഢാലോചനയ്ക്ക് യുഡിഎഫ് സർക്കാർ കൂട്ടുനിൽക്കുന്നത് പതിവുസംഭവമായി മാറിയിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.

വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ രാഷ്ട്രീയം പ്രകടമാണ്. അക്കാദമിക് പരിപാടിയാണെന്നാണ് വാദമെങ്കിൽ ഇതിലേക്ക് അക്കാദമിക് പശ്ചാത്തലമില്ലാത്ത ആർഎസ്എസ് നേതാവിനെ ക്ഷണിച്ചതിന് എന്തു ന്യായീകരണമാണ് സർവ്വകലാശാല അധികൃതർക്ക് പറയാനുള്ളത്? പരിപാടിക്കായി മുൻകൂട്ടി രെജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെപ്പോലും ഹാളിലേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞുനിർത്തുന്ന സ്ഥിതിയുമുണ്ടായി.

pinat-68351

​വിദ്യാഭ്യാസ കേന്ദ്രങ്ങളെ വിദ്വേഷ പ്രചാരണങ്ങളുടെയും വർഗീയതയുടെയും ഇടങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങളെ കേരളം എക്കാലത്തും ശക്തമായി പ്രതിരോധിച്ചിട്ടുണ്ട്. എന്നാൽ, ഇത്തരം അറുപിന്തിരിപ്പൻ ശക്തികൾക്ക് താവളമൊരുക്കാൻ സംസ്ഥാന പോലീസിനെ ഉപയോഗിക്കുന്നത് യുഡിഎഫ് സർക്കാരിന്റെ ആർഎസ്എസ് പ്രീണന നയമാണ് വ്യക്തമാക്കുന്നത്. സംഘപരിവാറിന് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് യഥേഷ്ടം വിഹരിക്കാൻ പോലീസ് കാവലൊരുക്കുന്നത് മതനിരപേക്ഷ കേരളത്തോടുള്ള വെല്ലുവിളിയാണ്. ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം പൊതുസമൂഹത്തിൽ നിന്നും ഉയരേണ്ടതുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

'കേരളം ആരാണ് ഭരിക്കുന്നത്?'; വിമർശിച്ച് എസ്എഫ്ഐ

കാസർകോട് കേന്ദ്ര സർവകലാശാല പ്രതിഷേധത്തിൽ സംസ്ഥാന സർക്കാരിനെതിരെ തുറന്നടിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പിഎസ്. കേരളം ഭരിക്കുന്നത് കേരളം ഭരിക്കുന്നത് ആരാണെന്ന് സഞ്ജീവ് ചോദിച്ചു.
രാജ്യതലസ്ഥാനത്ത് ഇടതുപക്ഷവും കോൺഗ്രസ്സും ഒക്കെ സംഘിനെതിരെ ഈ നിമിഷവും സമരത്തിലാണ്. അപ്പോൾ കോൺഗ്രസ് അല്ല കേരളം ഭരിക്കുന്നതെന്ന് ഉറപ്പാണ്.അപ്പോൾ യഥാർത്ഥത്തിൽ ആരാണ് കേരളം ഭരിക്കുന്നതെന്ന് സഞ്ജീവ് ചോദിച്ചു. സഞ്ജീവിൻ്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

'കാസർകോട് കേന്ദ്ര സർവകലാശാലയിൽ ആർഎസ്എസ് നേതാവ് ജെ.നന്ദകുമാർ പങ്കെടുത്തു കൊണ്ട് വന്ദേമാതരത്തെ സംബന്ധിച്ച ഒരു സെമിനാർ നടത്തുന്നു. അതിലേക്ക് പുറത്ത് നിന്നുള്ള സംഘികളെ മുഴുവൻ കുത്തിനിറക്കുന്നു. വീണ്ടും അവിടെ വെച്ച് വന്ദേമാതരം പൂർണമായി പാടി എന്ന് മാത്രമല്ല സംഘപരിവാറിന്റെ വിഭജന തന്ത്രം അവിടെ വിവരിക്കുകയും ചെയ്തു.

സർവ്വകലാശാല വീസി,അധ്യാപകർ, പോലീസ് ഇവരാണ് സാക്ഷി. കനത്ത സുരക്ഷയിൽ രമേശ് ചെന്നിത്തലയുടെ പോലീസിന്റെ സഹായത്തോടുകൂടി വിദ്യാർഥികളെ തല്ലിയൊതുക്കി ആർഎസ്എസിന്റെ പരിപാടിക്ക് പൂർണ പിന്തുണ നൽകി പോലീസ്. എസ്എഫ്ഐയുടെ കാസർഗോഡ് ജില്ലാ നേതൃത്വത്തെയും, ക്യാമ്പസിലെ എസ്എഫ്ഐ പ്രവർത്തകരെയും അറസ്റ്റ് ചെയ്തു കൊണ്ടുപോയി.

ഒരിക്കൽ കൂടി ചോദിക്കട്ടെ കേരളം ആരാണ് ഭരിക്കുന്നത്. കോൺഗ്രസ് അല്ലെന്ന് ഉറപ്പാണ്.
രാജ്യതലസ്ഥാനത്ത് ഇടതുപക്ഷവും കോൺഗ്രസ്സും ഒക്കെ സംഘിനെതിരെ ഈ നിമിഷവും സമരത്തിലാണ്. അപ്പോൾ ആരാണ് കേരളം ഭരിക്കുന്നത്?'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma