സണ്ണി ലിയോണിനെതിരെ കേസെടുത്തു; ഒന്നാം പ്രതി, ഭര്‍ത്താവും മാനേജറും കൂട്ടുപ്രതികള്‍, ചോദ്യം ചെയ്യും
കൊച്ചി: പണം വാങ്ങി വഞ്ചിച്ചുവെന്ന കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വഞ്ചന, പണം അപഹരിക്കുക എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. നടി ഒന്നാം പ്രതിയും ഭര്‍ത്താവ് ഡാനിയല്‍ വെബര്‍ രണ്ടാം പ്രതിയും മാനേജര്‍ സണ്ണി രജനി മൂന്നാം പ്രതിയുമാണ്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സണ്ണി ലിയോണിനെ വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം. ഇതിന് വേണ്ടി നോട്ടീസ് നല്‍കും. നോട്ടീസ് നല്കിയ ശേഷം മാത്രമേ ചോദ്യം ചെയ്യാവൂ എന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.
Recommended Video

ദുരന്തം മൂടിയ ചമോലി തിരികെ ജീവിതത്തിലേക്ക്- ഉത്തരാഖണ്ഡിലെ പ്രളയഭൂമിയിലെ ഏറ്റവും പുതിയ ചിത്രങ്ങൾ
സ്റ്റേജ് ഷോ നടത്താമെന്ന ഉറപ്പില്‍ പണം വാങ്ങി പരിപാടിക്ക് എത്തിയില്ലെന്നാണ് കേസ്. പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് ആണ് പരാതിക്കാരന്. 29 ലക്ഷം രൂപ പലപ്പോഴായി വാങ്ങി കരാര്‍ ലംഘനം നടത്തിയെന്ന് പരാതിക്കാരന് ആരോപിക്കുന്നു. എന്നാല്‍ സംഘാടകരുടെ വീഴ്ചയാണ് പരിപാടിക്ക് തടസമെന്നും താനിപ്പോഴും പങ്കെടുക്കാന്‍ തയ്യാറാണ് എന്നുമാണ് നടി പോലീസിന് മൊഴി നല്‍കിയത്. നിലവില്‍ കേരളത്തിലുണ്ട് സണ്ണി ലിയോണ്‍. ചാനലിന്റെ ഷൂട്ടിങിന് വേണ്ടി കഴിഞ്ഞമാസമാണ് അവര്‍ കേരളത്തിലെത്തിയത്. ക്വാറന്റൈന് കഴിഞ്ഞതിന് ശേഷം ഷൂട്ടിങിനും സ്റ്റേജ് ഷോയ്ക്കും നടി ഡേറ്റ് നല്‍കിയിരുന്നു. പിന്നീടാണ് പരാതിയും ചോദ്യം ചെയ്യലുമെല്ലാം നടന്നത്.
ഗള്‍ഫില്‍ പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന് വേണ്ടി പണം വാങ്ങുകയും ചെയ്തു എന്ന പരാതിക്കാരന്റെ പുതിയ ആരോപണത്തെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് ഒരുങ്ങുന്നത്. പരാതിക്കാരന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തും. സണ്ണി ലിയോണിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. അറസ്റ്റ് തടയണം എന്നും മുന്‍കൂര്‍ ജാമ്യം വേണമെന്നുമുള്ള സണ്ണിയുടെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications