കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത നായര്‍ക്കെതിരെ വീണ്ടും കേസ്‌; ഇത്തവണ തൊഴില്‍ തട്ടിപ്പ്

Google Oneindia Malayalam News

‌തിരുവനന്തപുരം: തൊഴില്‍ വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ സരിത എസ്‌ നായര്‍ക്കെതിരെ നെയ്യാറ്റിന്‍കര പൊലീസ്‌ കേസെടുത്തു. പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ 11 ലക്ഷം തട്ടിയെന്നാണ്‌ കേസ്‌. ഇടനിലക്കാരായി പ്രവര്‍ത്തിച്ച രതീഷ്‌,ഷിജു എന്നുവരും കേസില്‍ പ്രതികളാണ്‌. നെയ്യാറ്റിന്‍കര സ്വദേശിയുടെ പരാതിയിലാണ്‌ പൊലീസ്‌ കേസെടുത്തത്‌.

saritha

കേരളത്തെ പിടിച്ചു കുലുക്കിയ സോളാര്‍ തട്ടിപ്പ്‌ കേസില്‍ മുഖ്യ പ്രതിയായിരുന്നു സരിത എസ്‌ നായര്‍. കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ വലിയ വിവാദമായിരുന്ന കേസില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയ്‌ക്കും ഓഫീസിനുമെതിരെ വലിയ ആരോപണങ്ങളാണ്‌ ഉയര്‍ന്നത്‌. സോളാര്‍ കേസ്‌ വിവാദം നിയമസഭാ തിരഞ്ഞടുപ്പില്‍ യുഡിഎഫിനേറ്റ കനത്ത പരാജയത്തിലും മുഖ്യ പങ്കു വഹിച്ചു. അന്ന്‌ പ്രമുഖ കോണ്‍്‌ഗ്രസ്‌ നേതാക്കള്‍ക്കെതിരെ ലൈംഗീക ആരോപണങ്ങള്‍ ഉന്നയിച്ച്‌ സരിത രംഗത്തെത്തിയത്‌ വലിയ കോലാഹലങ്ങള്‍ക്ക്‌ വഴി തെളിച്ചിരുന്നു.
സൗരോര്‍ജ പാടങ്ങളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട്‌ ടീം സോളാര്‍ മുന്നോട്ട്‌ വെച്ച പദ്ധതിയില്‍ നൂറിലേറെ പേരാണ്‌ നിക്ഷേപം നടത്തിയത്‌. എഴുപതിനായിരം മുതല്‍ അമ്പത്‌ ലക്ഷം രൂപ വരെ ഇവരില്‍ നിന്ന്‌ ടീം സോളാറിന്‌ വേണ്ടി ബിജു രാധാകൃഷ്‌ണനും സരിത എസ്‌ നായരും കൈപ്പറ്റിയത്‌.

ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം

English summary
kerala police registered new case against saritha s Nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X