കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിന് പിറകേ ഇന്റര്‍പോള്‍... എന്തിന് ലോക പോലീസ് ഇടപെടല്‍? വിടാതെ കേരള പോലീസ്

Google Oneindia Malayalam News

തിരുവനന്തപുരം/ബാങ്കോക്ക്: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപ് സിനിമ ചിത്രീകരണത്തിനായി വിദേശത്താണ്. കോടതിയുടെ പ്രത്യേക അനുമതിയോടെ ആണ് ദിലീപ് ബാങ്കോക്കിലേക്ക് പോയത്.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപ് ബാങ്കോക്കിലേക്ക്... 52 ദിവസം ഇനി ബാങ്കോക്കില്‍നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപ് ബാങ്കോക്കിലേക്ക്... 52 ദിവസം ഇനി ബാങ്കോക്കില്‍

പ്രമുഖ ഫോട്ടോഗ്രാഫര്‍ രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന പ്രൊഫസര്‍ ഡിങ്കന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് ദിലീപ് ബാങ്കോക്കിലേക്ക് പോയത്.. നവംബര്‍ 15 ന് ആയിരുന്നു ദിലീപ് യാത്ര തിരിച്ചത്.

ബാങ്കോക്കിലെത്തിയ ദിലീപിനെ ഇന്റര്‍പോള്‍ നിരീക്ഷിക്കുന്നു എന്നാണ് ഇപ്പോള്‍ മംഗളം പുറത്ത് വിട്ട വാര്‍ത്ത. കേരള പോലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം ആണത്രെ ഇത്.

പ്രൊഫസര്‍ ഡിങ്കന്‍

പ്രൊഫസര്‍ ഡിങ്കന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പേ ദിലീപ് ഏറ്റെടുത്ത സിനിമ ആയിരുന്നു പ്രൊഫസര്‍ ഡിങ്കന്‍. രാമചന്ദ്ര ബാബു ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട്. ഈ സിനിമയുടെ ചിത്രീകരണത്തിനാണ് ദിലീപ് ബാങ്കോക്കിലേക്ക് പോയത്.

52 ദിവസം

52 ദിവസം

52 ദിവസം ബാങ്കോക്കില്‍ തങ്ങാനുള്ള അനുമതിയായിരുന്നു ദിലീപ് തേടിയത്. ഇക്കാര്യം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ബാങ്കോക്ക് യാത്രയില്‍ പാലിക്കേണ്ട കര്‍ശന നിര്‍ദ്ദേശങ്ങളും കോടതി മുന്നോട്ട് വച്ചിരുന്നു.

എല്ലാം അറിയിക്കണം

എല്ലാം അറിയിക്കണം

ബാങ്കോക്കിലേക്ക് പോകുന്നതിന് മുമ്പ് തന്നെ യാത്രയുടെ വിശദാംശങ്ങള്‍ എല്ലാം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഏതൊക്കെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും, എവിടെയൊക്കെ താമസിക്കും, കൂടെ ആരൊക്കെ ഉണ്ടാകും തുടങ്ങിയ കാര്യങ്ങള്‍ എല്ലാം വിശദമാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. മടങ്ങിയെത്തിയാല്‍ അടുത്ത ദിവസം പാസ്‌പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തെറ്റിച്ചാല്‍ പണിയാകും

തെറ്റിച്ചാല്‍ പണിയാകും

കോടതിയെ അറിച്ച ഷെഡ്യൂള്‍ പ്രകാരം മാത്രമേ ദിലീപിന് ബാങ്കോക്കില്‍ എന്തെങ്കിലും ചെയ്യാന്‍ ആകൂ. അതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്താല്‍ അത് നിയമ പ്രശ്‌നം ആണ്. എന്നാല്‍ ബാങ്കോക്കിലെത്തിയാല്‍ ദിലീപ് എന്തൊക്കെ ചെയ്യും എന്ന് എങ്ങനെ അറിയാന്‍ സാധിക്കും?

അതിനാണ് ഇന്റര്‍പോള്‍

അതിനാണ് ഇന്റര്‍പോള്‍

ബാങ്കോക്കില്‍ ദിലീപിന്റെ നീക്കങ്ങള്‍ അറിയാന്‍ കേരള പോലീസിന് മുന്നില്‍ ഒരു വഴിയേ ഉള്ളൂ. ഇന്റര്‍പോളിനെ സമീപിക്കുക എന്നതാണ് അത്. ഇതിനായി കേരള പോലീസ് ഇന്റര്‍ പോളിന്റെ സഹായം തേടിയിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം.

മുമ്പും ചെയ്തു

മുമ്പും ചെയ്തു

നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം ദിലീപ് നടത്തുന്ന രണ്ടാമത്തെ വിദേശയാത്രയാണിത്. നേരത്തെ വ്യാപാര ആവശ്യങ്ങള്‍ക്കായി ദുബായ് സന്ദര്‍ശനം നടത്തിയിരുന്നു. അന്നും പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കടുത്ത എതിര്‍പ്പിനൊടുവില്‍

കടുത്ത എതിര്‍പ്പിനൊടുവില്‍

ദിലീപിന് ബാങ്കോക്ക് യാത്രയ്ക്ക് അനുമതി നല്‍കരുത് എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. ഇത് മറികടന്നുകൊണ്ടായിരുന്നു കോടതിയുടെ തീരുമാനം. കോടതി വ്യവസ്ഥകളില്‍ ദിലീപ് എന്തെങ്കിലും മാറ്റം വരുത്തിയാല്‍ അത് പ്രോസിക്യൂഷന് പിടിവള്ളിയാവുകയും ചെയ്യും.

വിചാരണ തുടങ്ങിയില്ല

വിചാരണ തുടങ്ങിയില്ല

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. പ്രത്യേക കോടതി രൂപീകരണം പോലും ആയിട്ടില്ല. ഈ സഹാചര്യത്തില്‍ ആയിരുന്നു കോടതി ദിലീപിന് യാത്രാനുമതി നല്‍കിയത്. ദിലീപിന് യാത്രാനുമതി നല്‍കിയാല്‍ അത് വിചാരണ നീണ്ടുപോകാന്‍ കാരണമാകും എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.

English summary
Kerala Police requested the help of interpol to observe Dileep in Bangkok- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X