കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശ വനിതയുടെ മരണത്തിൽ അസ്വാഭാവികതയില്ല: അടിയന്തരസഹായമായി കുടുംബത്തിന് അഞ്ച് ലക്ഷം

Google Oneindia Malayalam News

തിരുവനന്തപുരം: ഒരുമാസം മുമ്പ് കാണാതായ ലാത്വിയ സ്വദേശിനിയുടെ മരണത്തിൽ പോലീസിന്റെ വെളിപ്പെടുത്തൽ പുറത്ത്.വിദേശ വനിതയുടെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. ഇവരുടെ ശരീരത്തിലോ ആന്തരിക അവയവങ്ങളിലോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്നും വിഷം അകത്തുചെന്നതാകാമെന്ന സംശയവും പോലീസ് മുന്നോട്ടുവയ്ക്കുന്നുണ്ട്.

''അവളും അവളുടെ പ്രിയപ്പെട്ടവരും തിരികെ പോകട്ടെ'', തുറന്നടിച്ച് നടി ഹണി റോസ്''അവളും അവളുടെ പ്രിയപ്പെട്ടവരും തിരികെ പോകട്ടെ'', തുറന്നടിച്ച് നടി ഹണി റോസ്

വിദേശികളുടെ കയ്യില്‍ ഉണ്ടായിരിക്കേണ്ട പാസ്പോർട്ടോ പാസ്പോർട്ടിന്റെ പകർപ്പോ ഇവരില്‍ നിന്ന് കണ്ടെത്താൻ‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേർക്കുന്നു. ശനിയാഴ്ചയും ഞ‍ായറാഴ്ചയും മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസ് തിരച്ചിൽ നടത്തിയിരുന്നു. ലൈറ്ററും സിഗരറ്റും മാത്രമാണ് തിരച്ചിലിൽ‍ ലഭിച്ചത്. കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ വിദേശവനിതയുടെ ആന്തരികാവയവങ്ങള്‍ പരിശോധനക്കായി കെമിക്കൽ ലബോറട്ടറിയിലേയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം പുറത്തുവരുന്നതോടെ മാത്രമേ യഥാർത്ഥ കാരണം കണ്ടെത്താനാവൂ എന്നാണ് പോലീസ് പറയുന്നത്. തലയും പാദവും വേർപെട്ട രീതിയിലായിരുന്നു ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പഴകിയപ്പോൾ പട്ടിയോ മറ്റോ കടിച്ചതുകൊണ്ടായിരിക്കാം തല ശരീരത്തിൽ നിന്ന് വേറിട്ടതെന്നാണ് പോലീസ് നിഗമനം.

latvianwoman

അവരുടെ കുടുംബത്തിന് അടിയന്തര സഹായമായി അഞ്ച് ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ മൃതദേഹം സ്വദേശത്ത് എത്തിക്കുന്നതിനുള്ള നടപടികൾ സർക്കാർ‍ സ്വീകരിക്കുമെന്ന് സർക്കാർ‍ വ്യക്തമാക്കിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ്, കേരളത്തിലെ താമസ ചെലവ്, ബന്ധുക്കളുടെ യാത്രാ ചെലവ് എന്നിവയാണ് സർക്കാർ വഹിക്കുക. കൊല്ലപ്പെട്ട വനിതയുടെ സഹോദരി ഇല്‍സിയ്ക്ക് തുക കൈമാറുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു മാസം നീണ്ട തിരച്ചിലിനൊടുവിൽ കോവളത്തെ ഒരു സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ നിന്നാണ് ശിരസും പാദവുമറ്റ രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. മാർച്ച് 14നാണ് പോത്തൻകോട് അരുവിക്കരക്കോണത്ത ആശുപത്രിയിലെത്തിയ ലിഗയെ കാണാതാവുന്നത്. അഞ്ച് വർഷമായി ഇവര്‍ കുടുംബത്തോടൊപ്പം അയർലൻഡിലാണ് താമസിച്ചുവരുന്നത്.

English summary
Kerala police's response over Lathvian woman's death.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X