കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'17 ന് മരിച്ചെങ്കില്‍ 19 ന് വീട്ടിലേക്ക് വിളിക്കുന്നത് എങ്ങനെ'; ശിവദാസന്റെ മരണത്തിലെ വാസ്തവം ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
ശിവദാസന്റെ മരണത്തിലെ വാസ്തവം ഇങ്ങനെ | Oneindia malayalam

പന്തളം: ശബരിമല ദര്‍ശനത്തിനുപോയി കാണാതായ ശിവദാസന്‍ ന്നെ വ്യക്തിയുടെ മൃതദേഹം ളോഹയ്ക്ക് സമീപം കമ്പകത്തുംവളവിന് സമീപം കണ്ടെത്തിയതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നു. ഒക്ടോബര്‍ 18 ന് രാവിലെയാണ് ശിവദാസന്‍ സ്‌കൂട്ടറില്‍ ശബരിമലയിലേക്ക് പോയത്.പിന്നീട് ശിവദാസന്‍ മടങ്ങി വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ 21 ന് പമ്പ, പെരുനാട് നിലയ്ക്കല്‍ പോലീസ് സ്‌റ്റേഷനുകളിലും 24 പന്തളം പോലീസ് സ്‌റ്റേഷനുകളിലും പരാതി നല്‍കിയിരുന്നു.

<strong>ലാവ്‌ലിന്‍ കേസ്; മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് സുപ്രീംകോടതിയില്‍ നിര്‍ണ്ണായക ദിനം</strong>ലാവ്‌ലിന്‍ കേസ്; മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് സുപ്രീംകോടതിയില്‍ നിര്‍ണ്ണായക ദിനം

ഇതിനിടെയാണ് ശിവദാസന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയത്. സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ നടന്ന പോലീസ് നടപടിക്കിടെയാണ് ശിവദാസന്‍ മരിച്ചതെന്നായിരുന്നു സംഘപരിവാര്‍ ആരോപണം. എന്നാല്‍ സംഭവത്തെക്കുറിച്ച് പോലീസ് വിശദീകരിക്കുന്നത് ഇങ്ങനെ.

ശിവദാസന്‍ മരിച്ചത്

ശിവദാസന്‍ മരിച്ചത്

ലോട്ടറി വ്യാപാരിയായ പന്തളം മുളമ്പുഴ ശരത് ഭവനില്‍ ശിവദാസന്റെ മൃതദേഹവും സഞ്ചരിച്ച സ്‌കൂട്ടറുമാണ് വ്യാഴാച്ച് വൈകീട്ട് റോഡീനു സമീപമുള്ള താഴ്ച്ചയില്‍ കണ്ടെത്തിയത്. ഇതോടെയാണ് ശിവദാസന്‍ മരിച്ചത് നിലയ്ക്കലിലെ പോലീസ് നടപടിക്കിടെയാണ് എന്ന ആരോപണവുമായി ശബരിമല കര്‍മസമിതി രംഗത്തെ എത്തുന്നത്.

പത്തനംതിട്ടയില്‍ ഹര്‍ത്താല്‍

പത്തനംതിട്ടയില്‍ ഹര്‍ത്താല്‍

ഈ ആരോപണം ബിജെപി നേതാക്കളും ഏറ്റുപിടിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണങ്ങള്‍ നിറയുകയും ചെയ്തു. ശിവദാനസനെ പോലീസ് മര്‍ദ്ദിച്ചു കൊലപ്പെടുത്തി എന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്തില്‍ വെള്ളിയാഴ്ച്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്തു.

പോലീസ് വിശദീകരിക്കുന്നത്

പോലീസ് വിശദീകരിക്കുന്നത്

അതേസമയം, ശിവദാസന്റെ മരണത്തെതുടര്‍ന്ന് സംഘപരിവാര്‍ വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുകയാണെന്നുള്ള ആരോപണങ്ങല്‍ ശക്തമാണ്. പോലീസും ഇത്തരം വ്യാജപ്രചരണങ്ങളെ തള്ളി രംഗത്ത് വന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പോലീസ് വിശദീകരിക്കുന്നത് ഇങ്ങനെ..

വ്യാജ വാര്‍ത്ത

വ്യാജ വാര്‍ത്ത

നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്നത് വ്യാജ വാര്‍ത്ത. നിലക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി ഇതാണ്.

ബന്ധുക്കളുടെ പരാതി

ബന്ധുക്കളുടെ പരാതി

ഇന്ന് പത്തനംതിട്ട ളാഹ പ്ലാപ്പള്ളിക്ക് സമീപം കമ്പകത്തും വളവിലുള്ള കുറ്റിക്കാട്ടില്‍ നിന്നും ഒരു വൃദ്ധന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബര്‍ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്, 19 ന് ഇയാള്‍ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാര്‍ പറയുന്നു.

ളാഹയിലേക്കുള്ള ദൂരം 16 കിലോമീറ്റര്‍

ളാഹയിലേക്കുള്ള ദൂരം 16 കിലോമീറ്റര്‍

ഇത് സംബന്ധിച്ച് പന്തളം പോലീസ് സ്റ്റേഷനില്‍ മാന്‍മിസ്സിങ്ങിന് കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമാണ്. പത്തനംതിട്ട നിലക്കല്‍ റൂട്ടിലാണ് മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം. നിലക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്.

അക്രമികള്‍ക്കെതിരെ

അക്രമികള്‍ക്കെതിരെ

അക്രമികള്‍ക്കെതിരെ പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലക്കല്‍- പമ്പ റൂട്ടിലാണ്. ശബരിമലയില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തത് 16 നും 17നും മാത്രമാണ്.

പ്രചരണം ശരിയല്ല

പ്രചരണം ശരിയല്ല

അതായത് പൊലീസ് നടപടിയെതുടര്‍ന്നാണ് ഇദ്ദേഹത്തെ കാണാതായത് എന്ന പ്രചരണം ശരിയല്ല. നിലക്കല്‍ - പമ്പ റൂട്ടില്‍ നടന്ന പ്രശ്‌നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്ന് ചിന്തിക്കുമ്പോള്‍ തന്നെ ഈ വ്യാജവാര്‍ത്തയുടെ പൊള്ളത്തരം മനസിലാകുന്നതാണ്.

ഓടിയതെങ്കില്‍ എങ്ങനെ

ഓടിയതെങ്കില്‍ എങ്ങനെ

മരിച്ചയാളുടെ മോപ്പഡ് (മോട്ടര്‍സൈക്കിള്‍ ) ആ സ്ഥലത്ത് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നടപടിക്കിടെ ഓടിയതെങ്കില്‍ എങ്ങനെയാണ് അയാളുടെ ബൈക്ക് മരിച്ച സ്ഥലത്ത് ഉണ്ടായത്.

നുണപ്രചരണം

നുണപ്രചരണം

നുണപ്രചരണം നടത്തി പൊതുസമൂഹത്തിനു മുന്നില്‍ തെറ്റിദ്ധാരണ പരത്തുകയും അത് വഴി കലാപം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിലുള്ളത്.

നിയമനടപടികള്‍ സ്വീകരിക്കും

നിയമനടപടികള്‍ സ്വീകരിക്കും

വ്യാജവാര്‍ത്ത നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും അത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്

ഫേസ്ബുക്ക് പോസ്റ്റ്

കേരള പോലീസ്

വീഡിയോ

സംഭവത്തെക്കുറിച്ച് എസ്പി വിശദീകരിക്കുന്നു

English summary
kerala police says strong action againist to propagate fake news about sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X