കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയും പോലീസും ഉണരുന്നതിന് നടി ഇരയാവേണ്ടി വന്നു? 2010 ഗുണ്ടകള്‍ക്കായി വല വിരിച്ചു!

ഇന്റലിജന്‍സ് ആണ് പട്ടിക തയ്യാറാക്കിയത്. ഇന്റലിജന്‍സ് എഡിജിപിക്കാണ് മേല്‍നോട്ട ചുമതല. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ സംസ്ഥാനത്ത് ഗുണ്ടാ വേട്ട ആരംഭിച്ചു. 2010 ഗുണ്ടകളുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്.

ഇന്റലിജന്‍സ് ആണ് പട്ടിക തയ്യാറാക്കിയത്. ഇന്റലിജന്‍സ് എഡിജിപിക്കാണ് മേല്‍നോട്ട ചുമതല. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്താനും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 പിന്നില്‍ ക്വട്ടേഷന്‍ സംഘം

പിന്നില്‍ ക്വട്ടേഷന്‍ സംഘം

നടിയെ ആക്രമിച്ച സംഭവത്തില്‍ ക്വട്ടേഷന്‍ സംഘങ്ങളാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. മാത്രമല്ല മുഖ്യപ്രതിയായ പള്‍സര്‍ സുനി നേരത്തെയും സമാന കേസുകളില്‍ പങ്കാളിയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്നാണ് വിവരങ്ങള്‍.

 കര്‍ശന നടപടി

കര്‍ശന നടപടി

മുഖ്യമന്ത്രി പിണറായി വിജയന്‍റെ കര്‍ശന നിര്‍ദേശ പ്രകാരമാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 30 ദിവസത്തിനുള്ളില്‍ നടപടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇന്‍റലിജന്‍സ് എഡിജിപി മുഹമ്മദ് യാസിനാണ് അന്വേഷണ ചുമതല.

 പട്ടിക കൈമാറി

പട്ടിക കൈമാറി

2010 ഗുണ്ടകളുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ബലാത്സംഗം, തട്ടിക്കൊണ്ട് പോകല്‍, കൊലപാതകം തുടങ്ങി നിരവധി കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടിക റേഞ്ച് ഐജിമാര്‍ക്കും കൈമാറിയിട്ടുണ്ട്.

 കര്‍ശന നടപടി

കര്‍ശന നടപടി

അറസ്റ്റിലാകുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഇവര്‍ക്കെതിരെ കാപ്പ ചുമത്താന്‍ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാപ്പ ചുമത്താന്‍ വൈകുന്നത് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമാകുന്നുണ്ടെന്ന പോലീസിന്‍റെ പരാതിയെ തുടര്‍ന്നാണിത്.

 ഗുണ്ട സ്ക്വാഡ്

ഗുണ്ട സ്ക്വാഡ്

വെള്ളിയാഴ്ച രാത്രിയാണ് നടി ആക്രമിക്കപ്പെട്ടത്. ഇതിനു പിന്നാലെ സംസ്ഥാനത്ത് ക്രമസമാധാനം തകരാറിലായെന്ന ആരോപണം ഉയര്‍ന്നിരുന്നു. നേരത്തെ സിപിഎം നേതാവ് സക്കീര്‍ ഹുസൈനെതിരായ പരാതി വന്നതിനു പിന്നാലെ ഗുണ്ട വിരുദ്ധ സ്ക്വാഡ് രൂപീകരിച്ചിരുന്നു. എന്നാല്‍ ഇതിന്‍റെ പ്രവര്‍ത്തനം ശക്തമായിരുന്നില്ല. ഇതിനു പിന്നാലെ ആലപ്പുഴയിലും തിരുവനന്തപുരത്തും കൊച്ചിയിലുമെല്ലാം ഗുണ്ടാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ ഒടുവിലത്തേതാണ് നടിക്കു നേരെ ഉണ്ടായ ആക്രമണം.

English summary
kerala police started search operation for gunda. 2010 gundas in list.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X