രമേശ് ചെന്നിത്തലയോട് 'പോരാളി ഷാജി'യുടെ ലിങ്ക് ആവശ്യപ്പെട്ട് പോലീസ്; വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സമൂഹമാധ്യങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രചരണം നടത്തിയെന്ന പരാതിയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് പോരാളി ഷാജി ഉള്‍പ്പടേയുള്ള ഗ്രൂപ്പുകളില്‍ വന്ന പോസ്റ്റുകളുടെ ലിങ്ക് ആവശ്യപ്പെട്ട് പോലീസ്.
2017 ല്‍ നല്‍കിയ പരാതിയിലാണ് ചെന്നിത്തലയ്ക്ക് പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. പോരാളി ഷാജി, ചെഗുവേര ഫാന്‍സ്. കോം എന്നീ ഗ്രൂപ്പുകളില്‍ വന്ന പ്രചരണങ്ങള്‍ക്കെതിരായിട്ടായിരുന്നു ചെന്നിത്തല പരാതി നല്‍കിയിരിക്കുന്നത്.

പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ള അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ നിലവില്‍ കാണുന്നില്ല. അതിനാല്‍ പ്രസ്തുത പോസ്റ്റുകളുടെ യുആര്‍എല്‍ ലഭിച്ചെങ്കില്‍ മാത്രമേ ഇത്തരത്തില്‍ പോസ്റ്റിട്ടവരെ കണ്ടെത്താന്‍ കഴിയുയുള്ളു. അതിനാല്‍ അപകീര്‍ത്തിപരമായ പോസ്റ്റുകളുടെ സോഫ്റ്റ് കോപ്പി യുആര്‍എല്‍ അയച്ചു തരണം എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്
അതേസമയം പോലീസ് നല്‍കിയ മറുപടിക്കെതിരെ പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ ആക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്റിട്ടാല്‍ നിമിഷങ്ങള്‍ക്കകം അറസറ്റ് ചെയ്യുന്ന പോലീസ് പ്രതിപക്ഷ നേതാവിന്റെ പരാതി മുഖവിലക്കെടുക്കുന്നില്ല എന്ന് രമേശ് ചെന്നിത്തലയുടെ ഓഫീസ് ആരോപിക്കുന്നു.












Click it and Unblock the Notifications