കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോന്നിയിലെ 3 പെണ്‍കുട്ടികളുടേത് ആത്മഹത്യ തന്നെയെന്ന് റിപ്പോര്‍ട്ട്

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കോന്നിയിലെ മൂന്ന് പ്ലസ്ടു വിദ്യാര്‍ത്ഥിനികളുടെ മരണം ആത്മഹത്യ തന്നെയെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് പ്രത്യേക സംഘം നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

കോന്നി സ്വദേശികളായ ആതിര ആര്‍. നായര്‍, എസ്. രാജി, ആര്യാ സുരേഷ് എന്നിവരാണ് കഴിഞ്ഞ ജൂലൈയില്‍ പാലക്കാട് പൂക്കോട്ടുകുന്ന് റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ആതിര, രാജി എന്നിവര്‍ സംഭവ സ്ഥലത്തും ഗുരുതരമായി പരുക്കേറ്റ ആര്യാ സുരേഷ് പിന്നീട് ആശുപത്രിയിലും വെച്ചാണ് മരിച്ചത്.

konni-girls-1

പെണ്‍കുട്ടികളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമില്ലെന്നും കാട്ടി ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സിബിഐ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഹര്‍ജി പരിഗണിക്കുമ്പോഴാണ് അടൂര്‍ ഡി.വൈ.എസ്പി റഫീക്കിന്റെ നേതൃത്വത്തിലുള്ള സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

വീട്ടിലെ സാമ്പത്തിക അന്തരീക്ഷവും പ്ലസ് ടു പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയവുമാണ് പെണ്‍കുട്ടികളുടെ ആത്മഹത്യയ്ക്ക് വഴിതെളിച്ചതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആര്യാ സുരേഷ് പേരാമ്പ്ര സ്വദേശിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍വഴി മാത്രമാണ് ഇവര്‍ ബന്ധപ്പെട്ടിരുന്നതെന്നും നേരിട്ട് കണ്ടിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

English summary
Kerala police Solve Mystery over Konni Girls' Death, Confirm Suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X