കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് സ്‌റ്റേഷന്‍ ഹൈടെക്കാവുന്നു...'ഇടി മുറിയില്ല', പകരം ഇ മുറി!! മൂന്നാം മുറയ്ക്കു പകരം...

ഓരോ ജില്ലയിലും ഒന്നു വീതം സ്‌റ്റേഷനുകളില്‍ ഇത്തരം മുറികള്‍

  • By Manu
Google Oneindia Malayalam News

കോട്ടയം: കേരളത്തിലെ പോലീസ് സ്‌റ്റേഷനുകള്‍ ഹൈടെക്കാവുന്നു. മൂന്നാം മുറയും മര്‍ദ്ദനവുമെല്ലാം പതിവായിരുന്ന സ്റ്റേഷനുകളില്‍ ഇനി അതൊന്നുമുണ്ടാവില്ല. ഇടിമുറികള്‍ക്കു പകരം ഇമുറികളാണ് ഇനിയുണ്ടാവുക. ഓരോ ജില്ലയിലും ഒന്നു വീതം സ്‌റ്റേഷനുകളില്‍ ഇത്തരം മുറികള്‍ പൂര്‍ത്തിയായി വരികയാണ്. കേരളത്തിലെ ആദ്യ ഹൈടെക്ക് ചോദ്യം ചെയ്യല്‍ മുറി കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ചോദ്യം ചെയ്യല്‍ മുറികളില്ല

പ്രതികളെ ചോദ്യം ചെയ്യുന്നതിനായി മുറികള്‍ സ്റ്റേഷനുകളില്‍ പാടില്ലെന്ന് നിര്‍ദേശം വന്നുകഴിഞ്ഞു. പകരം ജില്ലാ പോലീസ് ആസ്ഥാനത്തിന് തൊട്ടടുത്ത് അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കാം. പോലീസ് മേധാവികള്‍ക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന സ്ഥലം കൂടിയാവണം ഇത്.

റെക്കോര്‍ഡ് ചെയ്യും

അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികളെ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോയും ഓഡിയോയും റെക്കോര്‍ഡ് ചെയ്യും. പ്രതിയുടെ മാത്രമല്ല ഉദ്യോഗസ്ഥന്റെ മുഖഭാവ വ്യത്യാസങ്ങളും റെക്കോര്‍ഡ് ചെയ്യും. ചോദ്യം ചെയ്യലിനിടെ പ്രതിയെ ശാരീരികമായി ഉപദ്രവിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള ആരോപണങ്ങള്‍ പുതിയ സംവിധാനം വരുന്നതോടെ ഇല്ലാതാവും.

പരിശോധിക്കും

ഈ ദൃശ്യങ്ങള്‍ വീണ്ടും പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ ഒരിക്കല്‍ക്കൂടി ചോദ്യം ചെയ്യും. മൂന്നാംമുറ ഇനിയുണ്ടാവില്ല. പകരം വിദേശ രാജ്യങ്ങളിലേതു പോലെയുള്ള സംവിധാനങ്ങളാണ് ഉപയോഗിക്കുക.

എസി മുറികള്‍

രണ്ട് എസി മുറികളാണ് ഹൈടെക്ക് ചോദ്യം ചെയ്യലിനായി തയ്യാറാക്കുക. രണ്ടു മുറികളിലും ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ടാവും. ഒരു മുറിയില്‍ മൈക്ക് ഘടിപ്പിച്ച മേശയ്ക്ക് ഇരുവശത്തുമായി ഉദ്യോഗസ്ഥനും പ്രതിയും ഇരിക്കും.ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥന് വയര്‍ലെസിലൂടെ അടുത്ത മുറിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി സംസാരിക്കാനാവും.

രണ്ടാമത്തെ മുറി

രണ്ടാമത്തെ മുറിയിലാണ് ഓഡിയോ, വീഡിയോ റെക്കോര്‍ഡര്‍, എല്‍ഇഡി സ്‌ക്രീന്‍, ടിവി മോണിറ്ററിങ് സംവിധാനം, ജനറേറ്റര്‍, യുപിഎസ് എന്നിവ ഒരുക്കിയിരിക്കുന്നത്. ഇതു പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേകം പരിശീലനം നേടിയവര്‍ ഉണ്ടാവും.

English summary
special rooms for interrogation in kerala police stations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X