Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി അഭ്യര്‍ത്ഥനയും റൂട്ട് മാപ്പും ഇല്ല,ചുട്ടയടി മാത്രം!കാസര്‍കോട് റോഡില്‍ ഇറങ്ങിയവരെ വിരട്ടിയോടിച്ചു

കാസര്‍കോട്: ജില്ലയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പൊതുസ്ഥലത്ത് ഇറങ്ങുന്നവര്‍ക്കും നിരത്തിലറങ്ങിയ വാഹനങ്ങളെയും പൊലീസ് തടഞ്ഞു. റോഡില്‍ ഇറങ്ങുന്നവരെ ഇനി വിരട്ടിയോടിക്കുന്ന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. ഇനി യാതൊരുവിധ അഭ്യര്‍ത്ഥനകളും ഉണ്ടാവില്ലെന്നും നടപടി മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന് കളക്ടര്‍ ഡോ.സജിത്ത് ബാബു മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ മാത്രം അഞ്ച് പോസിറ്റീവ് കേസുകളാണ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കാസര്‍കോട് ജില്ലയില്‍ ആകെ 19 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. വിശദാംശങ്ങളിലേക്ക്

ഇനി നടപടി മാത്രം

ഇനി നടപടി മാത്രം

കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇനി റൂട്ട് മാപ്പും അഭ്യര്‍ത്ഥനയും ഒന്നും ഉണ്ടാവില്ലെന്നും നടപടി മാത്രമേ ഉണ്ടാവുകയുള്ളുവെന്നും ജില്ല കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഈ സാഹചര്യത്തില്‍ സമൂഹവ്യാപനം തടയുന്നതിന് വേണ്ടിയാണ് കര്‍ശന നടപടികള്‍ ജി്ല്ലാ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.

നിരോധനാജ്ഞ

നിരോധനാജ്ഞ

രോഗ ബാധയുടെ സമൂഹവ്യാപനം തടയുന്നതിന് ജില്ലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ എല്ലാ പൊതു സ്ഥലങ്ങളും ഉള്‍പ്പെടെ എല്ലാ സ്ഥലങ്ങളിലും 5 ല്‍ കൂടുതല്‍ ആളുകള്‍ കൂടിച്ചേരുന്നത്, ഉത്സവങ്ങള്‍, മതാചാരങ്ങള്‍, മറ്റ്ചടങ്ങുകള്‍ വിരുന്നുകള്‍ എന്നിവയില്‍ 10 ല്‍ അധികം പേര്‍ പങ്കെടുക്കുന്നത്, സ്‌കൂളുകള്‍ ,കോളേജുകള്‍ ,മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതപഠന കേന്ദ്രങ്ങളിലും ക്ലാസുകള്‍ , ക്യാമ്പുകള്‍ ,പരീക്ഷകള്‍ ,ഇന്റര്‍വ്യൂകള്‍ ,ഒഴിവുകാല വിനോദങ്ങള്‍, ടൂറുകള്‍, ക്ഷേത്രങ്ങളിലും പള്ളികളിലും 10ലധികം പേര്‍ ഒരുമിച്ച് കൂടുന്നത് എന്നിവ നിരോധിച്ചു.

കൊറോണ കെയര്‍ സെന്റര്‍

കൊറോണ കെയര്‍ സെന്റര്‍

ജില്ലയിലില്‍ കൂടുതല്‍ പേര്‍ ഐസലേഷനിലേക്ക് പോകേണ്ടി വന്ന സാഹചര്യത്തില്‍ ജില്ലയില്‍ കൊറോണ കെയര്‍ സെന്ററുകള്‍ തുടങ്ങും. 31 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റിയിലും 41 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമാണ് ഐസലേഷന്‍ സെല്ലുകള്‍ സ്ഥാപിക്കുക. ഇപ്പോള്‍ ജില്ലയില്‍ 762 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 41 പേര്‍ ആശുപത്രികളിലും 721 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ തുടരുരയാണ്.

കാസര്‍കോട് സമ്പൂര്‍ണ ലോക്ഡൗണ്‍

കാസര്‍കോട് സമ്പൂര്‍ണ ലോക്ഡൗണ്‍

നിരോധനാജ്ഞ പുറപ്പെടുവിച്ചതിന് പിന്നാലെ കാസര്‍കോട് സമ്പൂര്‍ണ ലോക്ക്്ഡൗണ്‍ നടപ്പാക്കാന്‍ സ,ര്‍ക്കാര്‍ നിര്‍ദ്ദേശം. ജി്‌ലയിലെ ആരും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ കടകള്‍ അടച്ചിടേണ്ടെതില്ലെന്നാണ് തീരുമാനം. ഇന്ന് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കൂടാതെ മൂന്ന് ജില്ലകളിലായി ബാഗിക ലോക്ഡൗണും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കണ്ണൂര്‍, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് ഭാഗിക ലോക്കഡൗണ്‍. കൊറോണ സ്ഥിരീകരിച്ച മറ്റ് ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് വൈകുന്നേരം പുറത്തുവിടും.

Recommended Video

cmsvideo
    Fake Doctor Arested In Kasarkode For Corona Treatment
    കാസര്‍കോട് വ്യാജവൈദ്യന്‍ അറസ്റ്റില്‍

    കാസര്‍കോട് വ്യാജവൈദ്യന്‍ അറസ്റ്റില്‍

    ഇതിനിടെ കൊറോണ രോഗബാധയുടെ മരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് ദ്രാവകം വില്‍പ്പനെ ചെയ്യാന്‍ ശ്രമിച്ച വ്യാജ വൈദ്യനെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ ചൊല റോഡിലെ കെ.എം ഹംസയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊറോണ രോഗത്തിനെതിരെ കര്‍ണാടകയിലെ ഷെയ്ഖ് നിര്‍ദ്ദേശിച്ച മുന്‍കരുതല്‍ മരുന്നാണ് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ വില്‍പ്പന നടത്താന്‍ ഒരുങ്ങിയത്. കല്‍പണിക്കാരന്‍ കൂടിയായ ഇയാള്‍ ഒരു ലിറ്റര്‍ ദ്രാവകത്തിന് 220 രൂപ ഈടാക്കാനായിരുന്നു പദ്ധതി. ഇഞ്ചി, വെളുത്തുള്ളി, തേന്‍, കറുവപ്പട്ട, എന്നിവ ചേര്‍ത്ത് ചൂടാക്കിയ മിശ്രിതമാണ് ഇയാള്‍ വില്‍ക്കാന്‍ ശ്രമിച്ചത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+