ബ്ലാക്ക് മെയിലിംഗ് ജേർണലിസം: വ്യാജ ഓണ്‍ലൈന്‍ മീഡിയകള്‍ക്കും യുട്യൂബ് ചാനലുകള്‍ക്കും പൂട്ടിടാന്‍ പൊലീസ്
തിരുവനന്തപുരം : ബ്ലാക്ക് മെയിലിംഗിലൂടെ പണപ്പിരിവ് നടത്തുന്ന വ്യാജ ഓൺലൈൻ ന്യൂസ് പോർട്ടലുകൾക്കും യൂട്യൂബ് ചാനലുകൾ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കുമെതിരെ കേരള പൊലീസ് കർശന നടപടി സ്വീകരിച്ച് തുടങ്ങി. കേരളത്തിലെ പ്രധാന സ്വതന്ത്ര ഓൺലൈൻ ന്യൂസ് പോർട്ടലുകളുടെ അപ്പക്സ് ബോഡി ആയ കോം ഇന്ത്യ (കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇന്ത്യ) ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച് അന്വേഷിച്ച് നടപടിയെടുക്കാൻ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി മനോജ് എബ്രഹം ദക്ഷിണ - ഉത്തര മേഖല ഐജിമാർക്ക് നിർദ്ദേശം നൽകി.
വളരെ ഗുരുതരമായ വിഷയങ്ങള്‍ അടങ്ങുന്ന പരാതിയാണ് കോം ഇന്ത്യ പ്രസിഡൻ്റ് സാജ് കുര്യനും സെക്രട്ടറി കെ കെ ശ്രീജിത്തും മുഖ്യമന്ത്രിക്കും, ഡി ജി പിക്കും എ ഡി ജി പിക്കും നൽകിയിരിക്കുന്നത്. ഓണ്‍ലൈന്‍ വെബ്സൈറ്റുകളുടെയും യൂട്യൂബ് ചാനലുകളുടെയും മറവിൽ മാധ്യമപ്രവര്‍ത്തനമെന്ന പേരില്‍ സംസ്ഥാനത്ത് വ്യാപകമായി ബിസിനസ് സ്ഥാപനങ്ങള്‍, വ്യവസായികള്‍, ആശുപത്രികള്‍, മത - രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ഭീക്ഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്ന അനവധി സംഭവങ്ങളാണ് അരങ്ങേറുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

മാധ്യമപ്രവര്‍ത്തന പരിചയവും മീഡിയ പശ്ചാത്തലമോ പോലും ഇല്ലാതെ തട്ടിപ്പുകള്‍ക്ക് വേണ്ടി മാത്രം നടത്തപ്പെടുന്ന ഇത്തരം പല വ്യാജ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പിന്നിലും ക്വട്ടേഷന്‍ സംഘങ്ങള്‍ മുതല്‍ മറ്റ് സാമൂഹ്യവിരുദ്ധ ശക്തികള്‍ വരെ ഉണ്ടെന്നാണ് സംശയിക്കുന്നതെന്നും കോം ഇന്ത്യ നല്കിയ പരാതിയില്‍ പറയുന്നു. ചിലര്‍ വെബ്സൈറ്റുകള്‍ പോലുമില്ലാതെ ഫേസ്ബുക്ക് പേജുകളില്‍ തലക്കെട്ടുകള്‍ നല്കി മീഡിയ എന്ന പേരില്‍ സ്ഥാപനങ്ങളെ സമീപിക്കുന്നതും പതിവാണ്.
ഇത്തരം മാധ്യമങ്ങളില്‍ ചിലര്‍ ഒത്തുകൂടി ചില അസോസിയേഷനുകള്‍ രൂപീകരിച്ച് അതിന്‍റെ പേരിലും കൂട്ടായ പണപ്പിരിവുകൾ നടത്തുന്നുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ ഇത്തരം ബ്ലാക്മെയിലിങ്ങിനെതിരെ നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ടെന്നതും കോം ഇന്ത്യയുടെ പരാതിയില്‍ ചൂണ്ടികാട്ടുന്നുണ്ട്.
പരാതി ലഭിച്ച ഉടൻ തന്നെ എ ഡി ജി പി അന്വേഷണത്തിന് ഉത്തരവിട്ടെന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ സമാന സംഭവങ്ങളില്‍ മുന്‍ കാലങ്ങളില്‍ ഉണ്ടായിട്ടുള്ള പരാതികളും പോലീസ് പരിശോധിക്കും. മാധ്യമ പ്രവര്‍ത്തന പശ്ചാത്തലമോ പരിചയമോ ഇല്ലാതെ നടത്തപ്പെടുന്ന ഇത്തരം വെബ്സൈറ്റുകളില്‍ വന്ന വ്യാജ വാര്‍ത്തകളുടെ പേരില്‍ മതസ്പര്‍ദ വളര്‍ത്തുന്നതരം വാര്‍ത്തകള്‍ പടച്ചുവിടുന്നത് പലപ്പോഴും പരാതികൾക്കും പ്രശ്നങ്ങള്‍ക്കും കാരണമായിട്ടുണ്ട്.
പണം നല്‍കിയില്ലെങ്കില്‍ വാര്‍ത്ത നല്കുമെന്ന് പറഞ്ഞു ജനപ്രതിനിധികളെ ഉള്‍പ്പെടെ ഭീക്ഷണിപ്പെടുത്തിയതായ പരാതികളുമുണ്ട്. കേരളത്തില്‍ പി ആർ ഡി നിശ്ചയിച്ചിട്ടുള്ള മിനിമം വായനക്കാരുള്ള എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പി ആര്‍ ഡിയുടെ മീഡിയ ലിസ്റ്റ് വഴി അംഗീകാരം നല്കിയിട്ടുണ്ട്. നാനൂറിലേറെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇതിനായി പി ആര്‍ഡിയില്‍ അപേക്ഷ നല്‍കിയെങ്കിലും പരിശോധനയില്‍ മിനിമം വായനക്കാരുടെ സർക്കാർ നിർദേശിച്ച പ്രകാരമുള്ള മിനിമം യൂണിക് വിസിറ്റേഴ്സ് ഉള്ളത് 28 മീഡിയകള്‍ക്കു മാത്രമായിരുന്നു. എന്നാൽ അത്തരത്തിൽ വായനക്കാരോ അംഗീകാരമോ പോലുമില്ലാത്ത മീഡിയകളാണ് ലക്ഷങ്ങള്‍ വായനക്കാര്‍ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു ബ്ലാക് മെയിലിങ്ങും പണപ്പിരിവുമായി പൊതുസമൂഹത്തെ കബളിപ്പിക്കുന്നതെന്നും സംഘടന പരാതിയിലൂടെ വ്യക്തമാക്കി.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര്‍ പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications