ഇതാണ് മെറിന് ജോസഫിന്റെ 'മാസ്സ്'!!! 13 കാരിയെ പീഡിപ്പിച്ചവനെ സൗദിയില്‍ ചെന്ന് പിടിച്ചു
Recommended Video
കൊല്ലം: വാര്‍ത്തകളില്‍ ഏറെ നിറഞ്ഞു നിന്നിരുന്ന ഒരാളായിരുന്നു മെറിന് ജോസഫ് ഐപിഎസ്. സര്‍വ്വീസില്‍ കയറും മുന്നേ തന്നെ മെറിന് ജോസഫിന്റെ യൂണിഫോമിലുള്ള ഫോട്ടോ വൈറല്‍ ആവുകയും ചെയ്തിരുന്നു. അതിന് ശേഷം കുറേ വിവാദങ്ങളിലും മെറിന് ജോസഫ് പെട്ടു.
എന്നാല്‍ ഇപ്പോള്‍ മെറിന് ജോസഫ് എന്ന ഐപിഎസ് ഉദ്യോഗസ്ഥയെ പ്രശംസകൊണ്ട് മൂടുകയാണ് കേരളം. 13 കാരിയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടന്ന പ്രതിയെ തിരിച്ചെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് മെറിന് ജോസഫ് ആയിരുന്നു.
പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ പിതൃസഹോദരനും ആത്മഹത്യ ചെയ്തു. ഇയാളുടെ സുഹൃത്തായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

13 കാരിയെ പീഡിപ്പിച്ചു
2017 ല്‍ ആയിരുന്നു സംഭവം. 13 കാരിയായ പെണ്‍കുട്ടിയെ പിതൃ സഹോദരന്റെ സുഹൃത്തായിരുന്ന സുനില്‍ കുമാര്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രവാസിയായിരുന്നു സുനില്‍ കുമാര്‍ ഇതിന് ശേഷം സൗദിയിലേക്ക് തിരിച്ച് പോവുകയും ചെയ്തിരുന്നു.

പിതൃ സഹോദരന്റെ സുഹൃത്ത്
ഏറെ കാലമായി സൗദിയിലെ റിയാദിലായിരുന്നു സുനില്‍കുമാര്‍ ജോലി ചെയ്തിരുന്നത്. നാട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ പിതൃസഹോദരന് വഴി പെണ്‍കുട്ടിയുടെ വീടുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു പീഡനം.

കൂട്ടുകാര്‍ അറിഞ്ഞു
പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം സഹപാഠികള്‍ അറിഞ്ഞതോടെ ആണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. കൂട്ടുകാര്‍ വിവരം അധ്യാപകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടു. അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ സുനില്‍കുമാര്‍ സൗദിയിലേക്ക് തിരിച്ച് പോവുകയും ചെയ്തു.

ഒടുവില്‍ ആത്മഹത്യ
പീഡന വിവരം പുറത്തറിഞ്ഞതോടെ പെണ്‍കുട്ടിയെ കൊല്ലത്തെ ഇഞ്ചക്കാടുള്ള സര്‍ക്കാര്‍ മഹിളാമന്ദിരത്തിലേക്ക് മാറ്റി. അവിടത്തെ ദുരനുഭവങ്ങള്‍ കൂടി സഹിക്കേണ്ടി വന്നതോടെ പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. മറ്റൊരു പെണ്‍കുട്ടിയും ഇതോടൊപ്പം ജീവനൊടുക്കിയിരുന്നു. അതിന് മുമ്പായി പെണ്‍കുട്ടിയുടെ പിതൃ സഹോദരനും ആത്മഹത്യ ചെയ്തു.

മെറിന് ജോസഫ് എത്തിയപ്പോള്‍
കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ആയി മെറിന് ജോസഫ് ചുമതലയേറ്റതിന് പിറകേയാണ് ഈ കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ഇന്റര്‍പോളിന്റെ സഹായത്തോടെ ആയിരുന്നു സുനില്‍ കുമാറിന് റിയാദില്‍ വച്ച് അറസ്റ്റ് ചെയ്തത്. അതിന് ശേഷം മെറിന് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് സൗദിയില്‍ പോയാണ് പ്രതിയെ കേരളത്തിലേക്കെത്തിക്കുന്നത്.

ചരിത്രത്തിലാദ്യം
ഇന്ത്യയും സൗദിയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിന് കരാറുണ്ട്. കഴിഞ്ഞ മന്മോഹന് സിങ് സര്‍ക്കാരിന്റെ കാലത്തായിരുന്നു ഈ കരാര്‍ ഉണ്ടാക്കിയത്. എന്നാല്‍ പോക്സോ കേസ് പ്രതിയെ ഇത്തരത്തില്‍ അറസ്റ്റ് ചെയ്ത് കൈമാറുന്നത് ആദ്യമാണ്. ഒരു ഇന്ത്യന്‍ വനിത പോലീസ് ഓഫീസര്‍ ഇങ്ങനെ ഒരു ദൗത്യത്തിന് നേതൃത്വം നല്‍കുന്നതും ആദ്യമായാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications