കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരള പോലീസിന്‍റെ തലയില്‍ മറ്റൊരു 'തൊപ്പി' കൂടി; ഇനി മുതല്‍ ബറേ തൊപ്പികൾ, വിശേഷങ്ങളറിയാം...

Google Oneindia Malayalam News

തിരുവനന്തപുരം: തൊപ്പി മാറ്റത്തിനൊരുങ്ങി കേരള പോലീസ്. ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ഉപയോഗിക്കാൻ അനുവാദമുള്ള ബറേ തൊപ്പികൾ എല്ലാവർക്കും നൽകാൻ തീരുമാനമായി. ഡിജിപിയുടെ അധ്യക്ഷയിൽ ചേർന്ന സ്റ്റാഫ് കൗണ്‍സിൽ യോഗമാണ് തീരുമാനമെടുത്തത്. ക്രമസമാധാന ചുമതലയുള്ളപ്പോള്‍ ഇപ്പോള്‍ ധരിക്കുന്ന പി-തൊപ്പി സംരക്ഷിക്കാൻ പാടാണ്. മാത്രമല്ല ചൂടും ഇപ്പോഴത്തെ തൊപ്പി ഉപയോഗിക്കുന്നത് ബുദ്ധിമുട്ടിലാക്കുന്നു.

<strong>ദീപ നിശാന്തിന് എതിരായ കവിതാമോഷണ വിവാദത്തില്‍ യുജിസി ഇടപെടല്‍; പ്രിൻസിപ്പാളിന് നോട്ടീസ്, കോളേജിന്‍റെ നിലപാട് എത്രയും പെട്ടെന്ന് അറിയിക്കണം, വിവാദം വീണ്ടും പുകയുന്നു....</strong>ദീപ നിശാന്തിന് എതിരായ കവിതാമോഷണ വിവാദത്തില്‍ യുജിസി ഇടപെടല്‍; പ്രിൻസിപ്പാളിന് നോട്ടീസ്, കോളേജിന്‍റെ നിലപാട് എത്രയും പെട്ടെന്ന് അറിയിക്കണം, വിവാദം വീണ്ടും പുകയുന്നു....

ഇപ്പോഴത്തെ തൊപ്പി ഉപയോഗിക്കുമ്പോഴുള്ള ബുദ്ധിമുട്ട് പൊലീസ് സംഘടനകളാണ് ഡിജിപിക്ക് മുന്നിൽ വച്ചത്. കൊണ്ടു നടക്കാൻ എളുപ്പം ബെറേ തൊപ്പികളാണെന്നാണ് പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍റെ വാദം. ഇതോടെയാണ് ഡിവൈഎസ്പി മുതൽ മുകളിലേക്കുള്ളവർ ഉപയോഗിക്കുന്ന ബറേ തൊപ്പികള്‍ ഇനി സിവിൽ പൊലീസ് ഓഫീസർ മുതൽ സിഐവരെയുള്ളവർക്കും ഉപയോഗിക്കാൻ ഡിജിപി തത്വത്തിൽ അനുമതി നൽകിയത്.

Kerala police

സിഐ റാങ്കിന് മുകളിലുള്ളവരുടെ തൊപ്പി നീല നിറമെങ്കിൽ താഴെ റാങ്കിലുള്ളവരുടെ തൊപ്പിയുടെ നിറം കറുപ്പായിരിക്കും. എന്നാൽ പാസിംഗ് ഔട്ട്, വിഐപി സന്ദർശം, ഔദ്യോഗിക ചടങ്ങുകൾ എന്നീ സമയങ്ങളിൽ പഴയ തന്നെ ഉപയോഗിക്കണം. ഉന്നത ഉദ്യോഗസ്ഥരെ വ്യത്യസ്തരാക്കിയിരുന്നത് ബറേ തൊപ്പികളായിരുന്നു. എന്നാൽ ഇത് എല്ലാ വർക്കും നൽകുന്നതോട് ചിലർക്ക് പ്രതിഷേധമുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
English summary
Kerala police to change the cap
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X