Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള വനിത പോലീസ് പിങ്ക് കാറില്‍ ചീറിപായും... വെറും '181' ന്റെ ദൂരം

തിരുവനന്തപുരം: വി സീത എന്ന വനിത എസ്‌ഐ പുതുചരിത്രം കുറിച്ചതിന് പിന്നാലെ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പിങ്ക് കാറില്‍ വനിത പോലീസ് ഇനി ചീറി പായും. സംസ്ഥാന ചരിത്രത്തില്‍ ക്രമസമാധാന പാലന രംഗത്തിന്റെ സ്വതന്ത്ര ചുമതലയിലെത്തുന്ന ആദ്യതെ വനിത എസ്‌ഐ എന്ന ഖ്യാതിയായിരുന്നു സീത സ്വന്തമാക്കിയത്.

എന്നാല്‍ ഇപ്പോഴിതാ വനിതകള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ പിങ്ക് പട്രോളിങ് സംഘത്തെയും സര്‍ക്കാര്‍ നിയോഗിച്ചിരിക്കുകയാണ്. എല്‍ഡിഎഫ് മന്ത്രിസഭ അധികാരമേറ്റപ്പോള്‍ നല്‍കിയ ഉറപ്പാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ വര്‍ധിപ്പിക്കുമെന്നത്. പിങ്ക് പെട്രോളിങ് എന്ന് പേരിട്ടിരിക്കുന്ന പുതിയ പദ്ധതി മുന്ന് നഗരങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്.

pink police patrol

മൂന്ന്‌ വാഹനങ്ങളായിരിക്കും ഇതിനായി നിരത്തിലിറങ്ങുക. വാഹനങ്ങളില്‍ ഡ്രൈവര്‍ അടക്കമുള്ളവര്‍ വനിതകളായിരിക്കും. സ്ത്രീകള്‍ കൂടുതല്‍ എത്തുന്ന സ്ഥലങ്ങളായ വനിത കോളേജ്, ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലാണ് സംഘം പട്രോളിങ് നടത്തുക. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ആഗസ്ത് ആദ്യം തിരുവനന്തപുരത്ത് നടക്കും. 181 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാല്‍ പിങ്ക് പോലീസ് സ്ഥലത്തെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+