ആളൂര്‍ പറഞ്ഞപ്പോള്‍ കേരള പോലീസ് ഉണര്‍ന്നോ? ഗോവിന്ദച്ചാമിയുടെ 'ബന്ധങ്ങള്‍' അന്വേഷിക്കും
തിരുവനന്തപുരം: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ പിറകില്‍ ആരാണെന്ന് പോലീസിന് ഇത്രകാലമായിട്ടും അറിയില്ലായിരുന്നു. അല്ലെങ്കില്‍ പോലീസ് അത് സംബന്ധിച്ച് അന്വേഷിച്ചിരുന്നില്ല.
ഇപ്പോഴിതാ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായ അഡ്വ ബിഎ ആളൂര്‍ തന്നെ ആ ബന്ധങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നു. മുംബൈയിലെ മയക്കുമരുന്ന് മാഫിയയാണ് ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി തന്നെ സമീപിച്ചത് എന്നാണ് ആളൂര്‍ വെളിപ്പെടുത്തിയത്.

സത്യത്തില്‍ ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തല്‍ തന്നെ ആയിരുന്ന് അത്. എങ്ങനെയാണ് ഗോവിന്ദച്ചാമി മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ടത്? സൗമ്യ കേസ് അന്വേഷിച്ച കേരള പോലീസിന് ഇത് സംബന്ധിച്ച് ഒരു സൂചന പോലും കിട്ടിയിരുന്നില്ല. ഗോവിന്ദച്ചാമി മാഫിയയിലെ കണ്ണിയാണെന്നാണ് ആളൂര്‍ പറഞ്ഞിട്ടുള്ളത്.
എന്തായാലും ഇപ്പോള്‍ കേരള പോലീസ് ഉണര്‍ന്നുകഴിഞ്ഞു. ഗോവിന്ദച്ചാമിയുടെ ബന്ധങ്ങള്‍ അന്വേഷിക്കാനാണ് നീക്കം. രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തുക. ഗോവിന്ദച്ചാമിയുടെ മാഫിയ ബന്ധം, ആ മാഫിയയയില് മലയാളികള്‍ ആരെങ്കിലും ഉണ്ടോ, മാഫിയയുടെ ഭാഗമായുളള പ്രവര്‍ത്തനത്തില്‍ ഗോവിന്ദച്ചാമിക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാകും അന്വേഷണ പരിധിയില്‍ വരിക.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications