ബെവ് ക്യൂ ആപ്പിന് മുൻപേ പ്ലേ സ്റ്റോറിലെത്തി വ്യാജൻ! വ്യാജനെ പൊക്കാൻ കേരള പോലീസ്
കോഴിക്കോട്: മദ്യം വാങ്ങാന്‍ ഓണ്‍ലൈനിലെ ടോക്കണ്‍ സംവിധാനമായ ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ വരുന്നതും കാത്തിരിക്കുകയാണ് ആളുകള്‍. 5 മണിക്ക് ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാകും എന്ന് അറിയിച്ചിരുന്നുവെങ്കിലും കാത്തിരിപ്പ് നീളുകയാണ്. ഒറിജിനല്‍ ആപ്പ് പ്ലേ സ്റ്റോറില്‍ എത്തുന്നതിന് മുന്‍പ് തന്നെ വ്യാജന് ഇറങ്ങിക്കഴിഞ്ഞു.
ബെവ് ക്യൂ- ബെവ്കോ ഓണ്‍ലൈന്‍ ബുക്കിംഗ് ഗൈഡ് എന്ന പേരിലാണ് വ്യാജന് പ്ലേ സ്റ്റോറില്‍ പ്രത്യക്ഷപ്പെട്ടത്. ബെവ് ക്യൂവിന് വേണ്ടി കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്നവര്‍ കേട്ടപാടി കേള്‍ക്കാത്ത പാതി ചാടിവീണ് ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്തു. അന്പതിനായിരത്തില് കൂടുതല്‍ ആളുകളാണ് ഈ വ്യാജന് ഡൗണ്‍ലോഡ് ചെയ്തത്.
വ്യാജനെതിരെ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പോലീസ്.
മദ്യം വാങ്ങാനായി ബെവ്കോ പുറത്തിറക്കുന്ന ആപ്പ് എന്ന തരത്തില്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ വ്യാജ ആപ്പ് പ്രചരിച്ച സംഭവം പോലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വ്യാജആപ്പ് പ്രചരിപ്പിച്ചവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യം വാങ്ങാനായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ആപ്പിന്റെ മാതൃകയില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണെന്ന് ചൂണ്ടിക്കാട്ടി ബെവ്കോ മാനേജിംഗ് ഡയറക്ടര്‍ ജി.സ്പര്‍ജന്‍ കുമാര്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടത്. ബെവ് ക്യൂ ആപ്പ് രാത്രി 10 മണിക്ക് മുൻപ് പ്ലേ സ്റ്റോറിൽ ലഭ്യമായിത്തുടങ്ങും എന്നാണ് നിർമ്മാതാക്കളായ ഫെയര്‍ കോഡ് ടെക്നോളജീസ് അറിയിച്ചിരിക്കുന്നത്.
ഗൂഗിള്‍ റിവ്യൂ വൈകുന്നതാണ് ആപ് പ്ലേ സ്റ്റോറിലെത്താന്‍ വൈകുന്നതിന് കാരണം.
വ്യാഴാഴ്ച രാവിലെ 9 മണി മുതല്‍ സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കും എന്നാണ് മന്ത്രി ടിപി രാമകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. രാവിലെ 6 മണി മുതല്‍ രാത്രി 10 മണി വരെ ആളുകള്‍ക്ക് ബെവ് ക്യൂ ആപ്പ് ഉപയോഗിച്ച് ടോക്കണെടുക്കാം. 5 പേരെ മാത്രമാണ് ഒരു സമയം ക്യൂവില്‍ അനുവദിക്കുക. ബാര്‍, ബിവറേജുകള്‍ എന്നിവ വഴി മദ്യവില്‍പ്പന നടത്തുന്നതിനുളള ടോക്കണ്‍ സംവിധാനമാണ് ബെവ് ക്യൂ ആപ്പ് വഴി തയ്യാറാക്കിയിരിക്കുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications