കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരുമുട്ടിക്കെട്ടിന് പകരം കുറുവടിയുമായി വരുന്നവര്‍ പേടിച്ചാല്‍ മതി.... ട്രോളുമായി കേരള പോലീസ്

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമലയില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ കൈവിട്ട നിലയിലാണ്. ആസൂത്രിത അക്രമങ്ങളാണ് നടക്കുന്നതെന്ന് വ്യക്തമാക്കുന്ന തെളിവുകളും ലഭിച്ചിട്ടുണ്ട്. ഇക്കാര്യം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ കിടിലന്‍ ട്രോളുമായി ഇറങ്ങിയിരിക്കുകയാണ് കേരള പോലീസ്. കരിങ്കല്ലും കുറുവടിയുമായി വരുന്നവര്‍ മാത്രം തങ്ങളെ പേടിച്ചാല്‍ മതിയെന്നാണ് ട്രോള്‍. കമന്റില്‍ പരിഹസിച്ചവര്‍ക്കും നല്ല കിടിലന്‍ ട്രോളുകളാണ് ലഭിച്ചിരിക്കുന്നത്.

അതേസമയം സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഈ ട്രോള്‍. അക്രമം നടത്തുന്നവരെ വെറുതെ വിടാന്‍ ഒരുക്കമല്ലെന്ന വ്യക്തമായ ഭാഷയില്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ് പോലീസ്. എന്തായാലും മറ്റ് ട്രോളന്‍മാരും ഇത് ഏറ്റെടുത്തിട്ടുണ്ട്. സമരത്തെ അനുകൂലിക്കുന്നവര്‍ ഇതിനടിയിലും രൂക്ഷമായ തെറിവിളികള്‍ ഉയര്‍ത്തിയിട്ടുണ്ട്. കേരള പോലീസില്‍ നല്ല കഴിവുള്ള ട്രോളര്‍മാര്‍ കയറികൂടിയിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

പോലീസിന്റെ കുറിപ്പ്

പോലീസിന്റെ കുറിപ്പ്

നമ്മുടെ നാടിന്റെ സമാധാനന്തരീക്ഷം കാത്തുസൂക്ഷിക്കേണ്ടത് പോലീസിനോടൊപ്പം നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഗൂഢലക്ഷ്യങ്ങളോടെ സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയും നട ത്തുന്ന വ്യാജ പ്രചാരണങ്ങള്‍ നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. ലഹളയ്ക്കായുള്ള ആഹ്വാനങ്ങളും, വര്‍ഗീയത പരത്തുന്ന സാമൂഹ്യ മാധ്യമ പോസ്റ്റുകളും, വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. നമ്മുടെ നാടിന്റെ സമാധാനം കാത്തൂസൂക്ഷിക്കുന്നതിന് ഒറ്റക്കെട്ടായി നമുക്ക് കാവലാളാകാം. വ്യാജ വാര്‍ത്തകളും സ്പര്‍ദ്ധ വളര്‍ത്തുന്ന പോസ്റ്റുകളും ഷെയര്‍ ചെയ്യാതിരിക്കുക. ഇങ്ങനെയൊരു കുറിപ്പും ട്രോളിനൊപ്പം കേരള പോലീസ് പങ്കുവെക്കുന്നുണ്ട്.

ട്രോളുമായി മുന്നറിയിപ്പ്

ട്രോളുമായി മുന്നറിയിപ്പ്

ഇരുമുടിക്കെട്ടിന് പകരം ഇതുപോലെ കരിങ്കല്ലും കുറുവടിയുമായി വരുന്നവര്‍ മാത്രം ഞങ്ങളെ പേടിച്ചാല്‍ മതി. ഇവര്‍ ഞങ്ങളെ കുറിച്ച് എന്ത് അപവാദം പറഞ്ഞാലും ശരി നമ്മുടെ നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കാന്‍ ഞങ്ങളാലാവുന്നത് ഞങ്ങള്‍ ചെയ്തിരിക്കും എന്നാണ് ട്രോള്‍. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ നിവിന്‍ പോളിയുടെ രംഗങ്ങളെടുത്തുണ്ടാക്കിയ ട്രോളാണ് കേരള പോലീസ് ഷെയര്‍ ചെയ്തിരിക്കുന്നത്.

കിടിലന്‍ മറുപടികള്‍

കിടിലന്‍ മറുപടികള്‍

ഇതിന് വന്ന കമന്റുകള്‍ക്ക് കിടിലന്‍ മറുപടിയും നല്‍കിയിട്ടുണ്ട്. സമാധാനം കാത്തു സൂക്ഷിക്കാന്‍ ആണോ സര്‍, പക്വതയോടെ ഭക്തരെ അടിച്ചോടിച്ചതും വണ്ടികള്‍ തല്ലി പൊട്ടിച്ചതെന്നുമായിരുന്നു ഒരു ചോദ്യം. എന്ത് കാത്തു സൂക്ഷിക്കാനാണ് സര്‍ കുറുവടിയും കല്ലുമായി പോലീസിനെആക്രമിച്ചതെന്നാണ് തിരിച്ചുള്ള മറുപടി. ഈ പോലീസുകാരെ പോ പുല്ലേ പോടാ പുല്ലേ എന്ന് പണ്ടേക്കും പണ്ടേ വിളിക്കാന്‍ കാരണമെന്താ എന്നായിരുന്നു മറ്റൊരു ചോദ്യം. അങ്ങനെ വിളിക്കുന്നവര്‍ സ്്കൂളിന്റെ പടിവരെ പോയിട്ട് അകത്തു കയറാതെ തിരികെ വന്നത് കൊണ്ടാകും. അല്ലെ ബ്രോ എന്നാണ് ഇതിനുള്ള മറുപടി

മൊത്തം അക്ഷരപിശാചാണല്ലോ....

മൊത്തം അക്ഷരപിശാചാണല്ലോ....

വാഹനങ്ങള്‍ തല്ലിപൊട്ടിച്ചുവെന്ന ഒരു കമന്റില്‍ നിറയെ അക്ഷര തെറ്റുള്ളതിനെയും ട്രോളിയിട്ടുണ്ട് കേരള പോലീസ്. മൊത്തം അക്ഷര പിശാചാണല്ലോ എന്നായിരുന്നു മറുപടി. പാര്‍ട്ടി അണികള്‍ പോലീസ് യൂണിഫോമില്‍ വന്ന് ജനങ്ങളെ ആക്രമിക്കുന്നുവെന്ന വാര്‍ത്ത ശരിയാണോ എന്ന ചോദ്യത്തിന് ശരിയല്ല എന്ന കൃത്യമായ മറുപടിയും നല്‍കിയിട്ടുണ്ട്. നിങ്ങള്‍ക്ക് ബിഷപ്പിന്റെ ആസനം താങ്ങുന്ന പണിയാണ് നല്ലത്. പിന്നെ ശശിമാരുടെയും എന്ന കമന്റിന് പണിക്കാരോ, അറിഞ്ഞില്ല താങ്കള്‍ ഇത്തരക്കാരന്‍ ആണെന്ന് എന്നായിരുന്നു രസികന്‍ മറുപടി.

 ഹെല്‍മെറ്റ് തിരിച്ചുതരുമോ

ഹെല്‍മെറ്റ് തിരിച്ചുതരുമോ

അക്രമങ്ങള്‍ക്കിടെ ഒരു പോലീസുകാരന്‍ ബൈക്കിലെ ഹെല്‍മെറ്റ് ഊരി തലയില്‍ വെച്ച സംഭവത്തിലും പോലീസ് മറുപടി നല്‍കിയിട്ടുണ്ട്. സാറെ എന്റെ ഹെല്‍മെറ്റ് തിരിച്ചുതരുമോ എന്നായിരുന്നു ചോദ്യം. ഏറു കൊള്ളാതിരിക്കാന്‍ എടുത്തതാ സഹോ തീര്‍ച്ചയായും തരാം എന്നായിരുന്നു മറുപടി. കള്ളന്‍മാര്‍ ഹെല്‍മെറ്റ് തിരിച്ചു താടാ എന്ന ചോദ്യത്തിന് അങ്ങോട്ട് കൊണ്ടുവരണോ അതോ ഇവിടെ വന്ന് വാങ്ങുവോ എന്നായിരുന്നു ട്രോള്‍.

ഭൂലോക തോല്‍വി

ഭൂലോക തോല്‍വി

കേരള പോലീസ് ഭൂലോക തോല്‍വി എന്നായിരുന്നു ഒരുത്തന്റെ കമന്റ്. ഇതിനുള്ള മറുപടിക്ക് ആയിരത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. ഇടയ്ക്ക് കണ്ണാടി ഒന്നും നോക്കി കളയല്ലേ എന്നായിരുന്നു മറുപടി. പെട്രോള്‍ വരെ മോഷ്ടിച്ചില്ലേ എന്നായിരുന്നു അടുത്ത ചോദ്യം. പുതിയ കഥ ആണല്ലോ എന്നായിരുന്നു മറുപടി. ഇതിനിടയില്‍ പോലീസ് മാമ പോലീസ് മാമ എനിച്ചൂടെ ഒരു റിപ്പൈ താ എന്ന് പറഞ്ഞയാള്‍ക്കും മറുപടിയായി സ്‌മൈലിയാണ് നല്‍കിയത്.

 മികച്ച പ്രതികരണം

മികച്ച പ്രതികരണം

കേരള പോലീസിന്റെ ട്രോളിന് മികച്ച പ്രതികരണമാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. പലരും പോലീസിന്റെ പ്രവര്‍ത്തിയില്‍ അഭിനന്ദിക്കുന്നുണ്ട്. പോലീസിന്റെ അടികൊണ്ട് കാട്ടിലേക്ക് ഓടിയവരെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാതിരിക്കാന്‍ മാര്‍ഗമുണ്ടോ എന്ന് വരെ പലരും ചോദിച്ചിട്ടുണ്ട്. മതം പറഞ്ഞുള്ള തമ്മില്‍ തല്ലിനെ പോലീസ് സമര്‍ത്ഥമായി നേരിട്ടു, അഭിനന്ദനങ്ങള്‍ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഇതുവരെ 26000ത്തിലധികം ലൈക്കുകളും പതിനായിരത്തലധികം ഷെയറുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട.

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പുതിയ സഖ്യം.... ജിജിപിയുമായി ഒത്തുച്ചേര്‍ന്ന് ബിജെപിയെ നേരിടും!!മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് പുതിയ സഖ്യം.... ജിജിപിയുമായി ഒത്തുച്ചേര്‍ന്ന് ബിജെപിയെ നേരിടും!!

രാഹുല്‍ ഈശ്വര്‍ ഇനി രണ്ടാഴ്ച്ച ജയിലിനുള്ളില്‍; പോലീസ് ചുമത്തിയത് വന്‍കുറ്റങ്ങള്‍, റിമാന്‍ഡ് 14 ദിവസംരാഹുല്‍ ഈശ്വര്‍ ഇനി രണ്ടാഴ്ച്ച ജയിലിനുള്ളില്‍; പോലീസ് ചുമത്തിയത് വന്‍കുറ്റങ്ങള്‍, റിമാന്‍ഡ് 14 ദിവസം

English summary
kerala police troll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X