കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ, അന്യസംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചയാളെ ട്രോളി കേരളാ പോലീസ്

Google Oneindia Malayalam News

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇതര സംസ്ഥാന തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച ഓട്ടോ ഡ്രൈവറെ ട്രോളി കേരളാ പോലീസ്. കഴിഞ്ഞ ദിവസമാണ് ഗൗതം മണ്ഡൽ എന്ന ജാർഖണ്ഡ് സ്വദേശിയെ കടല സുരേഷ് എന്ന് അറിയപ്പെടുന്ന ഓട്ടോ ഡ്രൈവർ ക്രൂരമായി മർദ്ദിച്ചത്. ജോലി കഴിഞ്ഞ് മുക്കോലയിലെ കടയിൽ മൊബൈൽ റീചാർജ്ജ് ചെയ്യാനെത്തിയ ഗൗതമിനെ ആധാർ കാർഡും തിരിച്ചറിയൽ കാർഡും ചോദിച്ച് സുരേഷ് മർദ്ദിക്കുകയായിരുന്നു.

പൗരത്വ നിയമം; തെരുവില്‍ ഏറ്റുമുട്ടി പ്രതിഷേധക്കാരും അനുകൂലികളും, ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടുപൗരത്വ നിയമം; തെരുവില്‍ ഏറ്റുമുട്ടി പ്രതിഷേധക്കാരും അനുകൂലികളും, ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു

ഇതിനിടെ മർദ്ദനത്തിന്റെ ദൃശൃങ്ങൾ പകർത്തി സമീപത്ത് നിന്നയാളോട് എല്ലാം കൃത്യമായി എടുക്കണമെന്ന് സുരേഷ് ആവശ്യപ്പെട്ടിരുന്നു. ഇതേ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് കേരളാ പോലീസ് സുരേഷിനെ ട്രോളിയിരിക്കുന്നത്. മർദ്ദിക്കുന്ന ദൃശ്യങ്ങളിൽ നിന്നും വീഡിയോ നേരെ പോകുന്നത് വിഴിഞ്ഞം പേലീസ് സ്റ്റേഷനിൽ മര്യാദരാമനായി നിൽക്കുന്ന സുരേഷിലേക്കാണ്. ' പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ' എന്ന പാട്ടാണ് പശ്ചാത്തലത്തിൽ കേൾക്കുന്നത്.

suresh

കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് നിരവധി കമന്റുകളും ലൈക്കുകളുമാണ് ലഭിക്കുന്നത്. ട്രോൾ വീഡിയോ മാത്രം പോര ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചതു പോലെ സുരേഷിനോട് പഴയ മൂന്നാം മുറം പ്രയോഗം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് വീഡിയോയ്ക്ക് താഴെ വരുന്ന ഭൂരിഭാഗം കമന്റുകളും.

English summary
Kerala police troll video about auto driver who slapped migrant worker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X