ഇതാണോ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്ന ആപ്പ്? സൂക്ഷിച്ചില്ലേല്‍ പണി പാളും!!
Recommended Video

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശീയ പതാകകളും മറ്റ് എഴുത്തുകളും വാട്സ് ആപ്പില്‍ ഡിപിയായി ഉപയോഗിക്കുന്നതിനായി ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകള്‍ പണി തരുമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വഴി നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യത ഉണ്ടെന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യും മുന്‍പ് അതിന്‍റെ ആധികാരികതയും വിശ്വാസ്യതയും ഉറപ്പു വരുത്തണമെന്ന് കേരള പോലീസ് തങ്ങളുടെ ഔദ്യോഗിക പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കുറിപ്പ് ഇങ്ങനെ

സ്വാതന്ത്രദിനത്തോടനുബന്ധിച്ച് വാട്ട്‌സാപ്പില്‍ DP ആയി ദേശീയ പതാകയും അക്ഷരങ്ങളും ഉപയോഗിക്കുന്നതിനുളള ആപ്‌ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ധാരാളം പേര്‍ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. വിശ്വാസയോഗ്യമല്ലാത്ത ആപ്‌ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുക വഴി നമ്മുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താനുളള സാധ്യതയും നിലനില്ക്കുന്നുണ്ട്. ദേശസ്‌നേഹം ഉയര്‍ത്തിപ്പിടിക്കുന്ന ഈ വേളയില്‍ പരമാവധി പേര്‍ ഇത് ഉപയോഗിക്കും എന്ന് ഉറപ്പുളളത് കൊണ്ടാണ് അവ പ്രചരിപ്പിക്കപ്പെടുന്നതും. ആയതിനാല്‍ ഇത്തരം ഇമേജ് / വീഡിയോ ആപ്‌ളിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അതിന്റെ ആധികാരികതയും വിശ്വാസ്യതയും ഉറപ്പുവരുത്തേണ്ടതാണ്. നമ്മുടെ രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുവാനും രാജ്യസ്‌നേഹം ഉയര്‍ത്തിപ്പിടിക്കുവാനും നാം എന്നും പ്രതിജ്ഞാബദ്ധരാണ്. നാം നെഞ്ചിലേറ്റുന്ന ദേശസ്‌നേഹത്തിന്റെ തിളക്കം കുറയാൻ ഇത്തരം സംഭവങ്ങള്‍ കാരണമാകരുത്. വ്യാജസന്ദേശങ്ങളില്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. നമുക്ക് ജാഗ്രത പാലിക്കാം. ഈ വിഷയത്തില്‍ കേരള പോലീസിന്റേതെന്ന് സൂചിപ്പിക്കുന്ന പ്രതികരണം തെറ്റായി പ്രചരിപ്പിക്കപ്പെടുന്നതാണ്.
#keralapolice












Click it and Unblock the Notifications