കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊമോ ഗെയിമിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരളാ പോലീസ്; വ്യാജപ്രചരണങ്ങൾ നടത്തിയാൽ കർശന നടപടി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ബ്ലൂവെയിൽ ഗെയിമിന് ശേഷം ഭീതി പരത്തുന്ന കൊലയാളി ഗെയിമാണ് മോമോ. നിരവധി പേരുടെ ജീനെടുത്ത ബ്ലൂവെയിൽ ഗെയിമിനെ പോലെ തന്നെ അപകടകാരിയാണ് മൊമോ ഗെയിം അതുകൊണ്ട് ലോകത്താകമാനം കനത്ത ജാഗ്രതയോടെയാണ് മൊമോ ഗെയിമിനെ നിരീക്ഷിക്കുന്നത്.

വീട്ടു ജോലിക്കാരിയിൽ നിന്നും സ്റ്റാൻഡ് അപ് കോമഡിയിലേക്ക്; ദീപികയുടെ ജീവിതം മാറിമറിഞ്ഞതിങ്ങനെയാണ്...വീട്ടു ജോലിക്കാരിയിൽ നിന്നും സ്റ്റാൻഡ് അപ് കോമഡിയിലേക്ക്; ദീപികയുടെ ജീവിതം മാറിമറിഞ്ഞതിങ്ങനെയാണ്...

മൊമോയ്ക്കെതിരെ കേരളാ പോലീസും ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ പോടിക്കേണ്ട സാഹചര്യമില്ലെന്നും ഫേസ് ബുക്ക് പോസ്റ്റിലൂടെ കേരള പോലീസ് അറിയിച്ചു.

ആശങ്കപെടേണ്ടതില്ല

ആശങ്കപെടേണ്ടതില്ല

മൊമോ ഗെയിംനെ സംബന്ധിച്ച ചില വ്യാജ വാർത്തകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിലവിൽ ആരും പേടിക്കേണ്ട സാഹചര്യമില്ല . കേരളത്തിൽ ഇതു സംബന്ധിച്ച് ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. മുൻകരുതൽ എന്ന നിലയിൽ രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം ശ്രദ്ധിക്കണം. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, ജില്ലാ സൈബർസെല്ലിനേയോ, കേരള പോലീസ് സൈബർ ഡോമിനെയോ അറിയിക്കണമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

വ്യാജപ്രചാരണം

മൊമോ ഗെയിമ്നെ പറ്റി ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യം മുതലെടുത്ത് ചില സാമൂഹിക വിരുദ്ധർ മറ്റുള്ളവരെ അനാവശ്യമായി ഭയപ്പെടുത്തുന്നതിലേക്കായി വ്യാജ നമ്പരുകളിൽ നിന്നും മൊമോ എന്ന പേരിൽ വ്യാജ സന്ദേശങ്ങൾ അയക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജപ്രചരണങ്ങൾ വഴി മറ്റുള്ളവരെ ഭയപ്പെടുത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്.

എന്താണ് മൊമോ?

എന്താണ് മൊമോ?

ബ്ലൂവെയിന്റെ പിൻഗാമിയായ മറ്റൊരു കൊലയാളി ഗെയിമാണ് മൊമോ. മൊമോ കളിക്കുന്നവരെ ക്രമേണ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു. നിങ്ങളെ കുറിച്ച് എനിക്ക് എല്ലാം അറിയാം എന്ന സന്ദേശത്തിൽ നിന്നാണ് തുടക്കം. പിന്നീട് കളിയിൽ തുടരാൻ പ്രേരിപ്പിക്കുന്നു. കളിയിൽ തുടരാൻ തയ്യാറായില്ലെങ്കിൽ മോമൊ ഭീഷണി തുടങ്ങും. നേരത്തെ ഇരയായവർക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ ചിത്രങ്ങൾ അയച്ചുകൊടുക്കും. ക്രമേണ ഗെയിമിന് അടിമയാക്കുകയും സ്വയം മുറിവേൽപ്പിക്കാനും ആത്മഹത്യ ചെയ്യാനും പ്രേരിപ്പിക്കും.

പേടിപ്പിക്കും

വികൃതയായ ഒരു പാവയുടെ രൂപമാണ് മൊമോയ്ക്ക്. കണ്ണുകൾ പുറത്തേയ്ക്ക് തള്ളി നീളം കൂടിയ ചുണ്ടുകളുമൊക്കെയുള്ള വികൃതരൂപമാണ് മൊമോയുടേത്. ജാപ്പനീസ് കലാകാരിയായ മിദോരി ഹയാഷിയുടെ ഒരു സൃഷ്ടിയുടെ രൂപമാണ് മോമൊയ്ക്കുള്ളത്. അർജന്റീനയിൽ ആത്മഹത്യ ചെയ്ത 12 വയസുകാരിയുടെ മരണത്തിന് പിന്നിൽ മൊമോ ഗെയിമാണെന്ന് സൂചനയുണ്ട്. നിരവധി പേർ ഇതിനോടകം തന്നെ മൊമോ ഗെയിം കളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജലന്ധര്‍ ബിഷപ്പിനെ കസ്റ്റഡിയിലെടുക്കും.... പാസ്റ്റര്‍ സെന്ററില്‍ തെളിവെടുപ്പ്.... നിര്‍ണായക മൊഴി!!ജലന്ധര്‍ ബിഷപ്പിനെ കസ്റ്റഡിയിലെടുക്കും.... പാസ്റ്റര്‍ സെന്ററില്‍ തെളിവെടുപ്പ്.... നിര്‍ണായക മൊഴി!!

English summary
kerala police warns against momo game
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X