Get Updates
Get notified of breaking news, exclusive insights, and must-see stories!

പണിവരുന്ന വഴിയറിയില്ല; ഈ നമ്പറുകളിൽ നിന്നുള്ള വീഡിയോകോളുകൾ എടുക്കല്ലേ; മുന്നറിയിപ്പ്

ഇപ്പോൾ പലതരത്തിലുള്ള തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഓൺലൈൻ വഴിയാണ് അവയിൽ ഭൂരിഭാ​ഗംവും നടക്കുന്നത് എന്ന് പറഞ്ഞാൽ തെറ്റില്ല എന്ന് പറയാം. കാരണം ഇപ്പോൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒന്നാണ് വീഡിയോ കോൾ വഴിയുള്ള തട്ടിപ്പ്. വീഡിയോ കോൾ വഴി ന​​​ഗ്നത പ്രദർപ്പിച്ച് മറുവശത്തുള്ള ആളെ ഭീഷണി പെടുത്തുന്നതാണ് രീതി. പല ആളുകളും ഇത്തരത്തിലുള്ള തട്ടിപ്പിൽ പെട്ട് പോയിട്ടുമുണ്ട്. ഇപ്പോൾ ഇത്തരം തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പോലീസ്.

അപരിചതിരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുതെന്ന മുന്നറിയിപ്പാണ് കേരളാ പോലീസ് നൽകുന്നത്. മറുവശത്ത് വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള ഫോട്ടോ എടുക്കുകയും ചെയ്തേക്കാംമെന്നും ഈ ചിത്രങ്ങൾ പിന്നീട് പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കുമെന്നും പോലീസ് പറയുന്നു.

VIDEO

സോഷ്യൽ മീഡിയ കോൺടാക്‌റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നത്. അതിനാൽ പണം നൽകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്‌ക്കാൻ അവർക്ക് കഴിയുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി. ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.

കേരള പോലീസിന്റെ കുറിപ്പ്:

അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുത്.മറുവശത്ത് വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള ഫോട്ടോ എടുക്കുകയും ചെയ്തേക്കാം. ഈ ചിത്രങ്ങൾ പിന്നീട് പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കും. സോഷ്യൽ മീഡിയ കോൺടാക്‌റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നത്.

അതിനാൽ പണം നൽകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്‌ക്കാൻ അവർക്ക് കഴിയും. ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ് - അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+