'ഓൺലൈനിലെ കുട്ടിക്കളി'.. രക്ഷകർത്താക്കൾ ശ്രദ്ധിക്കണം ;മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം; പഠനം ഓൺലൈനിൽ ആയതോടെ കുട്ടികളുടെ മൊബൈൽ , ഇൻറർനെറ്റ് ഉപയോഗത്തിൽ രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി പോലീസ്. ഇപ്പോൾ കുട്ടികൾ പഠനത്തിനേക്കാൾ കൂടുതൽ ഓൺലൈൻ ഗെയിമുകൾക്കായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതെന്നും ഓൺലൈൻ ക്ലാസിനായി കുട്ടികൾക്ക് മൊബൈൽ ഫോണുകൾ നൽകുന്ന മാതാപിതാക്കൾ കൃത്യമായി അവരുടെ ഓൺലൈൻ ഇടപെടലുകളെ നിരീക്ഷിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഇത് സംബന്ധിച്ച് പോലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് വായിക്കാം

പഠനം ഓൺലൈൻ ക്ലാസുകളിലൂടെയായതിനെത്തുടർന്ന് കുട്ടികളിൽ ഇൻറ്ർനെറ്റ് ഉപയോഗവും മൊബൈൽ ഫോണുകളുടെ ഉപയോഗവും വർദ്ധിച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോൾ കുട്ടികൾ പഠനത്തിനേക്കാൾ കൂടുതൽ ഓൺലൈൻ ഗെയിമുകൾക്കായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നുവെന്നതാണ് യാഥാർഥ്യം. വീടിനുപുറത്തു കളിച്ചുനടന്നവർ ഇപ്പോൾ മൊബൈൽ ഗെയിമുകളിലേയ്‌ക്ക് തിരിഞ്ഞു. കുട്ടികൾ അമിതമായി മൊബൈൽഫോൺ ഉപയോഗിക്കുന്നതിലൂടെ അവരുടെ സ്വാഭാവങ്ങളിൽ മാറ്റം വന്നതായും മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്നതായും രക്ഷകർത്താക്കളുടെ പരാതിയും ഉയരുന്നു. പഠനകാര്യങ്ങളിലും ശ്രദ്ധപുലർത്താൻ കഴിയാതെയായ വിദ്യാർത്ഥികളെക്കുറിച്ചുള്ള ആശങ്കയും രക്ഷകർത്താക്കൾ പങ്കുവയ്ക്കുന്നു.
പണം വച്ചുള്ള കളികളിലൂടെ സാമ്പത്തിക നഷ്ടമുണ്ടായ സംഭവങ്ങളും നിരവധിയാണ്. കേരള പോലീസിന്റെ ഓൺലൈൻ കൗൺസലിംഗ് സംരംഭത്തിൽ ഇതുമായി ബന്ധപ്പെട്ട് ധാരാളം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഓൺലൈനിൽ നേരമ്പോക്കിനായി തുടങ്ങിയ കളികൾ ഇപ്പോൾ പരിധിവിട്ട് പണം ഉപയോഗിച്ചുള്ള കളികളിലേക്ക് മാറിയിട്ടുണ്ട്. ആദ്യം സൗജന്യമായി കളിക്കാൻ അനുവദിക്കുന്ന ഓൺലൈൻ സൈറ്റുകൾ പിന്നീട് കുട്ടികൾ ഇതിന് അടിമയാകുമ്പോൾ പണം ഈടാക്കിത്തുടങ്ങും. പലകുട്ടികളും പണത്തിനായി രക്ഷകർത്താക്കളുടെ അക്കൗണ്ടുകൾ ഉപയോഗിച്ചു തുടങ്ങി.
അടുത്തിടെ കോട്ടയം ജില്ലയിൽ ഇത്തരത്തിൽ പണം നഷ്ടപ്പെട്ട നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഓൺലൈൻ മൊബൈൽ ഗെയിമുകൾ വഴി ലക്ഷങ്ങളാണ് കുട്ടികൾ ചോർത്തുന്നത്. പേടിഎമ്മും, മറ്റ് അനുബന്ധവാലറ്റുകളും ഉപയോഗിച്ചാണ് ഇവർ ഗെയിം കളിക്കുന്നതിനായി പണം പിൻവലിക്കുന്നത്. ഓൺലൈൻ ഗെയിമിംഗ് കമ്പനികൾക്ക് പണം നിയമവിധേയമായി തന്നെ കുട്ടികൾ കൈമാറുന്നതിനാൽ പൊലീസിന് നടപടിയെടുക്കാനും സാധിക്കുന്നില്ല.
ഓൺലൈൻ ക്ലാസിനായി കുട്ടികൾക്ക് മൊബൈൽ ഫോണുകൾ നൽകുന്ന മാതാപിതാക്കൾ കൃത്യമായി അവരുടെ ഓൺലൈൻ ഇടപെടലുകളെ നിരീക്ഷിക്കണം.
അവരുടെ ഫോണിലെ പ്രവർത്തനങ്ങൾ എന്താണെന്ന് പരിശോധിക്കണം. അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ഗെയിമുകൾക്ക് അഡിക്ട് ആയ കുട്ടികളെ ക്രമേണ അതിൽ നിന്നും പിന്തിരിപ്പിക്കുവാനുള്ള ശ്രമങ്ങളും രക്ഷകർത്താക്കളുടെ ഭാഗത്തു നിന്നുണ്ടാകണം.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications