Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോട്ടോകളും വീഡിയോകളും ചോര്‍ത്തിയേക്കാം; കല്യാണ ഫോട്ടോഗ്രാഫര്‍മാര്‍ സൂക്ഷിക്കുക; മുന്നറിയിപ്പ്

തിരുവനന്തപുരം: ഹാക്കര്‍മാര്‍ ഡാറ്റ കൈവശപ്പെടുത്താനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് ഫോട്ടോഗ്രാഫര്‍മാര്‍ക്കും വീഡിയോ എഡിറ്റര്‍മാര്‍ക്കും മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്ത്. വിവാഹ ഫോട്ടോകള്‍ ഉള്‍പ്പെടെ നിരവധി ഡാറ്റ ഹാക്കര്‍മാര്‍ കൈവശപെടുത്താനുള്ള സാദ്ധ്യതകള്‍ ഉള്ളത് ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

കൈവശപ്പെടുത്തിയ ഡാറ്റ തിരികെ ലഭിക്കണമെങ്കില്‍ ബിറ്റ് കോയിന്‍ പോലുള്ള ക്രിപ്‌റ്റോകറന്‍സികളില്‍ നിക്ഷേപിക്കാനും ആവശ്യപ്പെടും. കൂടുതലും വിദേശരാജ്യങ്ങളിലിരുന്നാണ് തട്ടിപ്പുകാര്‍ ഇത് നടത്തുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇത്തരം റാന്‍സംവെയര്‍ എന്‍ക്രിപ്ഷന്‍ വഴി കമ്പ്യൂട്ടറില്‍ ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങള്‍ മുഴുവനായി തട്ടിപ്പുകാര്‍ കൈവശപെടുത്തുന്നു. കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കില്‍ പിന്നീട് ഒന്നും നമുക്ക് കാണാനാകുകയില്ല. അനാവശ്യമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരള പൊലീസ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ,

1

ഫോട്ടോഗ്രാഫര്‍മാരുടേയും വീഡിയോ എഡിറ്റര്‍മാരുടേയും കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്ത് വിവാഹ ഫോട്ടോകള്‍ ഉള്‍പ്പെടെ നിരവധി ഡാറ്റ ഹാക്കര്‍മാര്‍ കൈവശപെടുത്താനുള്ള സാദ്ധ്യതകള്‍ ഉള്ളത് ശ്രദ്ധിക്കുക. തിരികെലഭിക്കണമെങ്കില്‍ അവര്‍ പണം ആവശ്യപ്പെടുകയാണ് തട്ടിപ്പുകാരുടെ രീതി. ബിറ്റ് കോയിന്‍ പോലുള്ള ക്രിപ്‌റ്റോകറന്‍സികളില്‍ നിക്ഷേപിക്കാനും ആവശ്യപ്പെടും. കൂടുതലും വിദേശരാജ്യങ്ങളിലിരുന്നാണ് തട്ടിപ്പുകാര്‍ ഇത് നടത്തുന്നത്.

2

ഫോട്ടോഗ്രാഫര്‍മാരുടെ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള വിവാഹ ഫോട്ടോകള്‍ ഉള്‍പ്പെടെയുള്ള അതീവ പ്രാധാന്യമുള്ള ഡാറ്റ നഷ്ടപ്പെടുന്നതോടെ ഇതിന് ഇരയാകുന്നവര്‍ ആകെ പരിഭ്രാന്തിയിലാകുന്നു. ഡാറ്റ തിരികെ ലഭിക്കുന്നതിനുവേണ്ടി സൈബര്‍ ക്രിമിനലുകള്‍ മോചനദ്രവ്യം ആവശ്യപ്പെടുന്നു. കസ്റ്റമേഴ്‌സിന് കൃത്യസമയത്ത് ഫോട്ടോ ആല്‍ബം നല്‍കുന്നതിന് മാത്രമല്ല, അവരുടെ ഫോട്ടോകള്‍/ വിഡിയോകള്‍ പുറത്തു പോകാതിരിക്കാന്‍ ഗത്യന്തരമില്ലാതെ അവര്‍ ആവശ്യപ്പെട്ട പണം നല്‍കുവാന്‍ നിര്‍ബന്ധിതമാകുന്നു.

3

വിശ്വാസ്യതയില്ലാത്ത ലിങ്കുകളില്‍ ക്‌ളിക്കുചെയ്യുമ്പോഴോ, അനധികൃതമായ (ക്രാക്ക്ഡ് വേര്‍ഷന്‍) സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴോ കമ്പ്യൂട്ടറില്‍ നുഴഞ്ഞുകയറുന്ന റാന്‍സംവെയറുകള്‍ കമ്പ്യൂട്ടറില്‍ സേവ് ചെയ്തിരിക്കുന്ന ഡാറ്റകളിലേക്ക് പ്രവേശിച്ച് അതിനെ എന്‍ക്രിപ്റ്റ് ചെയ്യുന്നു. . ഇത്തരം റാന്‍സംവെയര്‍ എന്‍ക്രിപ്ഷന്‍ വഴി കമ്പ്യൂട്ടറില്‍ ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങള്‍ മുഴുവനായി തട്ടിപ്പുകാര്‍ കൈവശപെടുത്തുന്നു. കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കില്‍ പിന്നീട് ഒന്നും നമുക്ക് കാണാനാകുകയില്ല.

4

ശ്രദ്ധിക്കുക. അനാവശ്യമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നല്‍കുന്ന പെര്‍മിഷനുകളില്‍ അടങ്ങിയിരിക്കുന്ന റിസ്‌ക് നല്ലതുപോലെ മനസ്സിലാക്കുക.
അതീവ പ്രാധാന്യമുള്ള ഡാറ്റ സൂക്ഷിച്ചുവെച്ചിരിക്കുന്ന കമ്പ്യൂട്ടറുകളില്‍ എനിഡെസ്‌ക്, ടീംവ്യൂവര്‍ പോലുള്ള വിദൂര നിയന്ത്രണ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്.

Recommended Video

cmsvideo
    Data fraud; PM Modi, Priyanka Chopra and Sonia on Bihar Covid jab list | Oneindia Malayalam
    5

    കമ്പ്യൂട്ടറില്‍ റിമോട്ട് ഡെസ്‌ക്ടോപ്പ് സ്ഥിരമായി ഓണാക്കി വയ്ക്കരുത്, കമ്പ്യൂട്ടറിന്റെ പാസ് വേഡുകള്‍ ടെക്സ്റ്റ് രൂപത്തില്‍ കമ്പ്യൂട്ടറില്‍ ഫയലില്‍ സൂക്ഷിക്കാതിരിക്കുക. ഓപ്പറേറ്റിങ്ങ് സിസ്റ്റം കൃത്യമായി അപ്‌ഡേറ്റ് ചെയ്യുക. സുരക്ഷിതമായ ആന്റി വൈറസ് സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+