പൊതുജനങ്ങൾക്കും ഇനി മുതൽ തോക്ക് ഉപയോഗിക്കാം; പരിശീലനം നല്‍കാന്‍ പൊലീസ് റെഡി!
തിരുവനന്തപുരം : ലൈസൻസ് ലഭിച്ചവർക്ക് തോക്ക് ഉപയോഗിക്കാൻ അനുമതി നൽകി ഹൈക്കോടതി. പൊലീസ് ഇതിനായി പരിശീലനം നൽകും. എ ആർ ക്യാമ്പുകളിലാണ് ഇതിനു വേണ്ടി പൊലീസ് പരിശീലനം നൽകുക. നിശ്ചിത ഫീസ് ഈടാക്കിയാകും പരിശീലനം. ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്താണ് ഉത്തരവ് പുറത്തിറക്കിയത്.
തോക്കിന്റെ ലൈസൻസ് ഉള്ളവർക്കും ലൈസൻസിന് വേണ്ടി അപേക്ഷിച്ചവർക്കുമാണ് എ ആർ ക്യാമ്പുകളിൽ പരിശീലനം നൽകുന്നത്. ഈ പരിശീലനത്തിനായി പ്രത്യേക സിലബസും തയ്യാറാക്കി കഴിഞ്ഞു.

ഈ സിലബസ് അനുസരിച്ച് പരിശീലന കാലാവധിയും ഏതൊക്കെ തോക്കുകളിൽ പരിശീലനം നൽകണം എന്നതടക്കമുളള മറ്റ് കാര്യങ്ങളും നിശ്ചയിക്കും. ആയിരം മുതല്‍ അയ്യായിരം രൂപ വരെയാകും ഫീസായി ഈടാക്കുക. ഫയറിംഗ് പ്രാക്ടീസ് ഉള്‍പ്പെടെ നല്‍കും, പൊലീസിന്‍റെ ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ആയുധ ലൈസന്‍സ് , ആധാര്‍, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കി അപേക്ഷ നൽകുന്നവർക്ക് മാത്രമായിരിക്കും പരിശീലനം.
അതേസമയം, തോക്കിൽ ലൈസൻസ് ഉണ്ടെന്നും തനിക്ക് അത് ഉപേയോഗിക്കാൻ കഴിയുന്നില്ലെന്നും കാണിച്ച് ഒരു സ്വകാര്യ വ്യക്തി ഹൈക്കോടതിയിൽ പരാതിയുമായി എത്തിയിരുന്നു. പരിശീലനം ലഭിക്കണമെന്നാണ് ഇദ്ദേഹം ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് ഹർജി പരിഗണിച്ച് ഹൈക്കോടതി തീരുമാനം എടുത്തത്.
'ഇങ്ങനെയൊക്കെ ഞെട്ടിക്കാമോ?..അനിഖ..ദിസ് ഈസ് ക്ലാസിക്ക്'..വൈറൽ ലുക്കിൽ താരം
ശേഷം, ഡി ജി പിയ്ക്ക് ലഭിച്ച് നിർദ്ദേശത്തിൽ ഉത്തരവ് പുറത്തിറക്കുകയായിരുന്നു. നിലവില്‍ കേരള പൊലീസിലുള്ളവര്‍ക്ക് മാത്രമാണ് ആയുധ പരിശീലനം നല്‍കുന്നത്. എന്നാൽ , സംസ്ഥാനത്തിന്റെ ചരിത്രത്തിലെ നിര്‍ണായകമായ ഗതിമാറ്റത്തിനാണ് കേരള പൊലീസ് തയ്യാറെടുക്കുന്നത്. ഈ നടപടിയിലൂടെ ദുരുപയോഗം തടയാനാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ .












Click it and Unblock the Notifications