കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ മൃഗീയമായി ഉപദ്രവിച്ചത് മാത്രമല്ല...പള്‍സര്‍ സുനിയെക്കുറിച്ച് എംഎല്‍എയ്ക്ക് ചിലത് അറിയാം...!

നടിയെ ആക്രമിച്ച സംഭവത്തിൽ ആരോപണങ്ങളുമായി പിടി തോമസ് എംഎൽഎ

  • By Anamika
Google Oneindia Malayalam News

കൊച്ചി: തൃശ്ശൂരില്‍ നിന്നും എറണാകുളത്തേക്ക് മടങ്ങുന്നതിനിടെ പ്രശസ്ത യുവനടിയെ ആക്രമിച്ച കേസ് വഴിത്തിരിവുകളില്‍ നിന്നും വഴിത്തിരിവകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും കേസിനെ സംബന്ധിച്ച് പുതിയ വിവരങ്ങളാണ് പുറത്ത് വരുന്നത്. നടന്‍ ദിലീപിന് നേര്‍ക്ക് ആരോപണങ്ങളുടെ മുന തിരിയുന്ന വിധത്തിലാണ് പ്രതി പള്‍സര്‍ സുനി ഒടുവില്‍ മൊഴി നല്‍കിയിരിക്കുന്നത്. ദിലീപിന് നടിക്ക് നേരെയുള്ള ആക്രമണത്തെക്കുറിച്ച് മുൻകൂട്ടി അറിയാമായിരുന്നുവെന്നാണ് സുനി പറഞ്ഞിരിക്കുന്നത്. അതേസമയം പള്‍സര്‍ സുനിയെക്കുറിച്ച് പിടി തോമസ് എംഎല്‍എ മറ്റു ചില ആരോപണങ്ങള്‍ കൂടി ഉന്നയിക്കുന്നു.

നടിയെ ആക്രമിച്ച പള്‍സര്‍ സുനിക്ക് പണമെത്തിക്കുന്നതാര്..? ശോഭനയ്ക്ക് വിഷ്ണുവിനെ അറിയില്ല..!!നടിയെ ആക്രമിച്ച പള്‍സര്‍ സുനിക്ക് പണമെത്തിക്കുന്നതാര്..? ശോഭനയ്ക്ക് വിഷ്ണുവിനെ അറിയില്ല..!!

പിടി തോമസിന്റെ ഇടപെടൽ

പിടി തോമസിന്റെ ഇടപെടൽ

ഓടുന്ന കാറില്‍ രണ്ട് മണിക്കൂറോളം നടിയെ ഉപദ്രവിച്ച പള്‍സര്‍ സുനിയും സംഘവും കാക്കനാടുള്ള സംവിധായകന്‍ ലാലിന്റെ വീടിനടുത്താണ് ഇവരെ ഇറക്കി വിട്ടത്. സംഭവത്തില്‍ ആദ്യം ഇടപെട്ട രാഷ്ട്രീയ നേതാവ് സ്ഥലം എംഎല്‍എ കൂടിയായ പിടി തോമസ് ആയിരുന്നു.

എംഎൽഎയ്ക്ക് പറയാനുള്ളത്

എംഎൽഎയ്ക്ക് പറയാനുള്ളത്

നിര്‍മ്മാതാവായ ആന്റോ ജോസഫിനൊപ്പം ലാലിന്റെ വീട്ടിലെത്തിയ പിടി തോമസാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. കേസിപ്പോള്‍ അതി സങ്കീര്‍ണ്ണമായിരിക്കുന്ന സാഹചര്യത്തില്‍ പിടി തോമസിനും ചിലത് പറയാനുണ്ട്.

സുനിക്ക് മനുഷ്യക്കടത്ത്

സുനിക്ക് മനുഷ്യക്കടത്ത്

നടിയെ തട്ടിക്കൊണ്ടുപോകാന്‍ നേതൃത്വം കൊടുത്ത പള്‍സര്‍ സുനിക്ക് മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് പിടി തോമസ് ആരോപിക്കുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ അന്ന് തന്നെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും എംഎല്‍എ പറയുന്നു.

കേസ് തെളിയില്ല

കേസ് തെളിയില്ല

പക്ഷേ ആ വിഷയത്തില്‍ ഒരന്വേഷണവും ഇതുവരെ നടന്നിട്ടില്ല. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്നുതന്നെ അന്വേഷിച്ചിരുന്നുവെങ്കില്‍ പലകാര്യങ്ങളും വെളിച്ചത്ത് വരുമായിരുന്നു. കേരള പോലീസ് അന്വേഷിച്ചാല്‍ ഈ കേസ് തെളിയില്ലെന്നും പിടി തോമസ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസും

മുഖ്യമന്ത്രിയുടെ ഓഫീസും

സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനേയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും പിടി തോമസ് ആവശ്യപ്പെട്ടു.അന്വേഷണത്തില്‍ തുടക്കം മുതല്‍ കേരള പോലീസിന് നിയന്ത്രണങ്ങളുണ്ട്. മാത്രമല്ല ഗൂഢാലോചന ഇല്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രിയും.

മുൻവിധികളോടെ പോലീസ്

മുൻവിധികളോടെ പോലീസ്

മുഖ്യമന്ത്രി തന്നെ ഇക്കാര്യം ഉറപ്പിച്ച സ്ഥിതിക്ക് അതിനപ്പുറത്തേക്ക് അന്വേഷണ സംഘം പോകുമെന്ന് കരുതാനാവില്ല. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നു. മുന്‍വിധികളോടെ ആവാം പോലീസ് പുതിയ വിവരങ്ങളെ സമീപിച്ചത്

സിബിഐ അന്വേഷിക്കണം

സിബിഐ അന്വേഷിക്കണം

നടിയെ ആക്രമിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്നും പിടി തോമസ് ആവശ്യപ്പെടുന്നു.പള്‍സര്‍ സുനിയും കൂട്ടരും ജയിലിനകത്ത് പോലും കുറ്റകൃത്യങ്ങള്‍ തുടരുകയാണ്. ഇത് പോലീസ് അന്വേഷിക്കുകയോ നടപടിയെടുക്കുകയോ ചെയ്യുന്നില്ലെന്നും പിടി തോമസ് ആരോപിച്ചു.

English summary
PT Thomas MLA against Police in actress abduction case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X