കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളാപ്പള്ളിയുടെ യാത്ര വര്‍ഗ്ഗീയ വിഷം പുരട്ടിയ മധുര ഗുളിക, വിമര്‍ശനങ്ങളുമായി രാഷ്ട്രീയ പ്രമുഖര്‍

  • By Siniya
Google Oneindia Malayalam News

തിരുവനന്തപുരം: വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്ര തുടങ്ങിയതുമുതല്‍ വിമര്‍ശനങ്ങളുടെ പെരുമഴയാണ്. വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത് രാഷ്ട്രീയ പ്രമുഖര്‍ തന്നെയാണ്. കാസര്‍ക്കോട് നിന്നാണ് സമത്വമുന്നേറ്റ യാത്ര ആരംഭിച്ചത്. ഇത് ശംഖുമുഖത്താണ് അവസാനിക്കുന്നത്.

എന്നാല്‍ ഒട്ടേറെ വിമര്‍ശനങ്ങളുമായാണ് സമത്വമുന്നേറ്റ യാത്ര മുന്നോട്ടു പോകുന്നത്. പ്രതിപക്ഷ നേതാവായ വി എസ് അച്യുതാന്ദന്‍ നേരത്തെയും വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ വീണ്ടും വിമര്‍ശനങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

ചാതുര്‍വര്‍ണ്യത്തിന്റ തിരതള്ളല്‍

ചാതുര്‍വര്‍ണ്യത്തിന്റ തിരതള്ളല്‍

വെള്ളാ പ്പള്ളിയുടെ സമത്വമുന്നേറ്റ യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ കണ്ടത് കാലഹരണപ്പെട്ട ചാതുര്‍വര്‍ണ്യത്തിന്റെ തിരതള്ളലാണെന്ന് വി എസ് അച്യുതാന്ദന്‍ പറഞ്ഞു.

കൊടി കൈമാറാന്‍ വിസമ്മതിച്ചത്

കൊടി കൈമാറാന്‍ വിസമ്മതിച്ചത്

ഉ്ദഘാടന ചടങ്ങില്‍ വെള്ളാപ്പള്ളിക്ക് പേജാവര്‍ മഠാധിപതി കൊടി കൈമാറാത്തത് അശുദ്ധി ഭയന്നെന്ന് വി എസ് പറഞ്ഞു. കേരളം പൊരുതി പരാജയപ്പെടുത്തിയ അയിത്തവും തൊട്ടുകൂടായ്മയും തിരിച്ചുകൊണ്ടുവരുന്ന നടപടിയാണിത്. വെള്ളാപ്പള്ളിക്ക് ഇതേപ്പറ്റി എന്താണ് പറയാനുള്ളതെന്ന് വി.എസ് ചോദിച്ചു.

യു ഡി എഫ് ശക്തമായ പ്രചാരണം നടത്തണം

യു ഡി എഫ് ശക്തമായ പ്രചാരണം നടത്തണം

സമത്വ മുന്നേറ്റ യാത്രയ്‌ക്കെതിരെ യു ഡി എഫ് ശക്തമായ പ്രചാരണം നടത്തണമെന്ന് മന്ത്രിയും കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. വര്‍ഗ്ഗീയതെ ചെറുക്കാന്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി സംഖ്യമുണ്ടാക്കുന്നതില്‍ തെറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മതേതരത്തിന്റെ വര്‍ഗ്ഗീയ വിഷം പുരട്ടിയ മധുര ഗുളിക

മതേതരത്തിന്റെ വര്‍ഗ്ഗീയ വിഷം പുരട്ടിയ മധുര ഗുളിക

മതേതരത്തിന്റെ വര്‍ഗ്ഗീയ വിഷം പുരട്ടിയ മധുര ഗുളികയാണ് വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റ യാത്രയെന്ന് കോണ്‍ഗ്രസ്സ് വക്താവ് എംഎം ഹസ്സന്‍ പറഞ്ഞു.

യാത്ര സമൂഹത്തെ ഭിന്നിപ്പിക്കും

യാത്ര സമൂഹത്തെ ഭിന്നിപ്പിക്കും

വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റ യാത്ര സമൂഹത്തെ ഭിന്നിപ്പിക്കുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

നനഞ്ഞ പടക്കം

നനഞ്ഞ പടക്കം

വെള്ളാപ്പള്ളിയുടെ യാത്ര നനഞ്ഞ പടക്കമായി മാറുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ശ്രീനാരായണ ഗുരുദര്‍ശനങ്ങള്‍ക്ക് കപട വിരുദ്ധമായ ലക്ഷ്യങ്ങളാണ് യാത്രയിലുള്ളത്. വര്‍ഗ്ഗീയതയുടെ വിത്തെറിഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്.

English summary
kerala political parties oppose to vellappalli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X