• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നേതൃത്വത്തോട് അകന്ന് കെ മുരളീധരൻ; രാഹുലിന്റെ സന്ദർശനത്തിൽ പങ്കെടുത്തില്ല, അണികൾക്കിടെയിൽ അഭ്യൂഹം

കോഴിക്കോട്: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തോട് കെ മുരളീധരന്‍ എം പി അകല്‍ച്ചയിലെന്ന് റിപ്പോര്‍ട്ട്. വയനാട് എം പിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തില്‍ കെ മുരളീധരന്‍ പങ്കെടുക്കാതിരുന്നത് ഇതിനെ തുടര്‍ന്നാണെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന നേതൃത്വത്തിന്റെ പല തീരുമാനങ്ങളിലും കെ മുരളീധരന്‍ നേരത്തെ പരസ്യമായി അഭിപ്രായം പറയുകയും വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് നേതൃത്വത്തിനും കെ മുരളീധരനോട് അമര്‍ഷമുണ്ട്. വിശദാംശങ്ങളിലേക്ക്. . .

രാഹുലിന്റെ സന്ദര്‍ശനം

രാഹുലിന്റെ സന്ദര്‍ശനം

സംസ്ഥാന നേതൃത്വത്തോട് പിണങ്ങി നില്‍ക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിനിടെ ഉണ്ടായ അസാന്നിദ്ധ്യം. ഇത് അണികള്‍ക്കിടെയില്‍ നല്ല രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇതോടെ കെ മുരളീധരന്‍ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുമോ എന്ന അഭ്യൂഹം അണികള്‍ക്കിടെയിലുണ്ട്.

ദില്ലിക്ക് പോയി

ദില്ലിക്ക് പോയി

രാഹുല്‍ വരുന്നതിനിടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ദില്ലിക്ക് പോയെന്നാണ് വിശദീകരണം. ഈ മാറി നില്‍ക്കലിന് പ്രധാന കാരണം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായുള്ള കലഹവും പുനസംഘടനയില്‍ പരിഗണിക്കാതിരുന്നതിലെ പ്രതിഷേധവുമാണ് മാറിനില്‍ക്കലിന് പ്രധാന കാരണമെന്നാണ് സൂചന.

പരസ്യനിലപാട്

പരസ്യനിലപാട്

അതേസമയം, കേന്ദ്ര നേതൃത്വത്തിനെതിരെ പരസ്യനിലപാട് സ്വകരിച്ച കപില്‍ സിബലിനും ഗുലാംനബി ആസാദിനുമൊപ്പമാണ് കെ മുരളീധരന്‍ ഇപ്പോഴുള്ളത്. രാഹുലുമായി അടുത്ത് നില്‍ക്കുന്ന കെ സി വേണുഗോപാലിനെതിരായ നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്. എന്നാല്‍ ഇതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ മുരളീധരന്‍ ഒറ്റപ്പെടുന്ന കാഴ്ചയാണ് ഉണ്ടായത്

ചെന്നിത്തലയും ഇല്ല

ചെന്നിത്തലയും ഇല്ല

ഈ സാഹചര്യത്തില്‍ മുരളീധരനെ പിന്തുണയ്ക്കാന്‍ രമേശ് ചെന്നിത്തലയും ഇല്ലെന്നാണ് പ്രധാന വസ്തുത. ഏറ്റവും അടുത്ത അനുയായികള്‍ പോലും മുല്ലപ്പള്ളി രാമചന്ദ്രന്റെ പക്ഷത്താണുള്ളത്. ഇത് മരളീധരനെ നന്നായി ചൊടിപ്പിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് തന്നെ ഒഴിവാക്കുന്നതിന് വേണ്ടിയാണ് വടകര ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിച്ചതെന്ന പരിഭവം മുരളിക്ക് നേരത്തെ തന്നെയുണ്ടായിരുന്നു.

cmsvideo
  Assembly election campaign; UDF wanted Rahul Gandhi more time in Kerala
  കെപിസിസി പ്രസിഡന്റ് സ്ഥാനം

  കെപിസിസി പ്രസിഡന്റ് സ്ഥാനം

  അതേസമയം, അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭയില്‍ എത്തുകയാണെങ്കില്‍ തന്നെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആഗ്രഹം മുരളി നേരത്തെ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നേതൃത്വം ഇതിന് അത്ര താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇതോടെയാണ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് അദ്ദേഹം രംഗത്തെത്തിയത്. കൊവിഡ് പശ്ചാത്തലത്തില്‍ സ്വര്‍ണക്കടത്ത് സമരം നിര്‍ത്തിയത് ഉള്‍പ്പടെ മുരളീധരന്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.

  വീട് പൊളിക്കണ്ട, കെഎം ഷാജി പിഴയടക്കാൻ തയ്യാർ; ചട്ടം ലംഘിച്ചില്ലെങ്കിൽ പിന്നെന്തിന് പിഴയെന്ന് ചോദ്യം

  രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് മുരളീധരൻ; ജമാ അത്തെ ഇസ്ലാമി രഹസ്യബാന്ധവം രാഹുലിന്റെ നിർദ്ദേശമോ?

  പോളിടെക്നിക്കിൽ പോയി സാമ്പത്തിക ശാസ്ത്രം പഠിക്കാത്തവരും പൗരന്മാരാണല്ലോ, ഐസകിനെ തിരിച്ചടിച്ച് ബൽറാം

  ഏറ്റവും സ്ത്രീവിരുദ്ധവും അധ:പതിച്ചതുമായ സംഘടന, അമ്മ എന്ന പേര് അപമാനം, തുറന്നടിച്ച് പാർവ്വതി വീണ്ടും

  English summary
  Kerala Politics: K Muraleedharan quarreled with Congress leadership; Absence from Rahul's visit too
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X