
'മുഖ്യമന്ത്രിക്ക് ജനരോഷം ഭയന്ന് വീട്ടിൽ കിടന്നുറങ്ങാനാവാത്ത സാഹചര്യം'; വിമർശിച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമർശനം ഉന്നയിച്ച ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന പ്രതിഷേധങ്ങൾ തുടരുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
കോൺഗ്രസുകാർ സി പി എമ്മിനെ സഹായിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തിന്റേത് അപക്വമായ സമീപനമാണ്. കേരളത്തിൽ ഇപ്പോൾ ഉണ്ടാകുന്ന ജനരോഷത്തെ ഭയന്ന് വീട്ടിൽ കിടന്നുറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. പാർട്ടിയുടെ ശക്തി കേന്ദ്രമാണ് കണ്ണൂർ.
എന്നാൽ, അവിടെ പോലും മുഖ്യമന്ത്രിക്ക് ഇറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും കെ സുരേന്ദ്രൻ വിമർശിച്ചു. പത്തനംതിട്ട പുല്ലാട്ട് നടക്കുന്ന ബി ജെ പി സംസ്ഥാന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കവെയാണ് കെ സുരേന്ദ്രൻ പ്രതികരിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണക്കള്ളക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷ്, കഴിഞ്ഞ ദിവസങ്ങളിൽ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ, പിണറായിയുടെ പോലീസിനെ ഉപയോഗിച്ച് സമ്മർദ്ദത്തിലൂടെ സ്വപ്ന സുരേഷിനെ മൊഴിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമം നടക്കുന്നു. ആദ്യ ആഴ്ച തന്നെ കസ്റ്റംസിലെ സി പി എം അനുകൂല ഉദ്യോഗസ്ഥരെ വരുതിയിലാക്കി കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു.
ഇപി ജയരാജനെതിരെ കേസ് വരുമോ? വിമാനത്തിലെ തള്ളില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തിയേക്കും

എന്നാൽ, പിന്നീട് ഉദ്യോഗസ്ഥർക്ക് എതിരെ കേസ് എടുത്തും ജുഡീഷ്യൽ അന്വേഷണം നടത്തിയും അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാനുള്ള ശ്രമവും നടന്നു. മുഖ്യമന്ത്രി പറയുന്നത്, പിപ്പിടി കാട്ടി ഭയപ്പെടുത്തേണ്ടാ, ഞാൻ കുലുങ്ങില്ല എന്നൊക്കെയാണ്. ഇതൊന്നും മറുപടിയല്ല. വരും ദിവസങ്ങളിൽ സംസ്ഥാന സമിതിയിൽ ആലോച്ചിച്ച് കൂടുതൽ ശക്തമായ സമര പരിപാടികൾ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ആവിഷ്കരിക്കാനാണ് തീരുമാനം.

എന്നാൽ, മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ നടന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്ത് വന്നു. ഇത്തരത്തിൽ നടന്ന പ്രതിഷേധം അതിരു കടന്നതെന്ന് കാനം രാജേന്ദ്രന് പറഞ്ഞു. പ്രതിഷേധിക്കാൻ അവകാശമുണ്ട്, എന്നാൽ, അത് ഭീകര പ്രവര്‍ത്തനം ആയി ഒരിക്ക ലും മാറരുത്. സമാധാനം തകര്‍ക്കുന്ന ഏതു ശ്രമവും കലാപ ശ്രമമായി വ്യാഖ്യാനിക്കാം എന്നാണ് കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടിയത്.
റിമി ടോമി എന്നും ക്യൂട്ടാണ്; ഇവയെല്ലാം മനം കവരുന്ന ചിത്രങ്ങൾ! വൈറലാക്കി റിമിയുടെ ആരാധകർ

പാര്‍ട്ടി ഓഫീസുകള്‍ പരസ്പരം ആക്രമിക്കാന്‍ പാടില്ല എന്ന ധാരണ ഉണ്ടായിരുന്നെന്നും കാനം വ്യക്തമാക്കി.അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്ത് വന്നിരുന്നു. ഒരു പ്രതിപക്ഷ നേതാവിന്റെ ഓഫീസിലേക്ക് ഗുണ്ടകളെ പറഞ്ഞുവിട്ട കേരളത്തിലെ ആദ്യ മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.

ഇത്തരത്തിൽ വിരട്ടാന്‍ നോക്കേണ്ട. മുഖ്യമന്ത്രിയേ മാത്രമെ വിരളൂ. ഞങ്ങള്‍ കോൺഗ്രസുകാർ വിരളില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വീട്ടിലേക്ക് പിണറായി ഗുണ്ടകളെ വിട്ടാലും തനിക്ക് പേടിയില്ല. 10,000 പോലീസിന്റെ സംരക്ഷണം തേടുന്ന പിണറായിയല്ല താനെന്നും വി ഡി സതീശൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ കയറിയവർക്ക് ജാമ്യവും സർക്കാറിനെതിരെ സമരം ചെയ്തവരെ തുറുങ്കിൽ അടക്കുകയും ചെയ്യുന്ന നടപടിയാണ് ഇവിടെ ഇപ്പോൾ നടക്കുന്നത്. ഇത് ഇരട്ട നീതിയാണെന്നും സതീശൻ വ്യക്താക്കി.