നാടിനും നാട്ടുകാര്‍ക്കും നല്ലതുവരണം, നല്ല കമ്യൂണിസ്റ്റുകള്‍ യുഡിഎഫിന് വോട്ടു ചെയ്യുമെന്ന് വിഡി സതീശൻ
കൊച്ചി: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താന്‍ തീരുമാനിച്ചു. കഴിഞ്ഞ ദിവസമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറത്തുവന്നത്. ഒന്നാം ഘട്ടത്തില്‍ ഡിസംബര്‍ 8 ന് വോട്ടെടുപ്പ് നടക്കും, തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തില്‍ ഡിസംബര്‍ 10 വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. കോട്ടയം, എറണാകുളം,തൃശ്ശൂര്‍ ,പാലക്കാട്, വയനാട് എന്നീ അഞ്ച് ജില്ലകളിലാണ് വോട്ടെടുപ്പ്. മൂന്നാഘട്ടത്തില്‍ ഡിസംബര്‍ 14 തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ , കാസര്‍ഗോഡ് ജില്ലകളില്‍ തിരഞ്ഞെടുപ്പ് നടക്കും.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇടതുപക്ഷത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീഷന്. നല്ല കമ്യൂണിസ്റ്റുകള്‍ ഈ പ്രാവശ്യം ആര്‍ക്ക് വോട്ടുചെയ്യുമെന്നാണ് വിഡി സതീശന് ഫേസ്ബുക്കിലൂടെ ചോദിച്ചത്.
നമ്മുടെ നാട്ടില്‍ നല്ല കമ്യൂണിസ്റ്റുകളുമുണ്ട്. നാടിനും നാട്ടുകാര്‍ക്കും നല്ലതുവരണം എന്നാഗ്രഹിക്കുന്ന അഴിമതി രഹിതരായ നല്ല മനുഷ്യര്‍.
പക്ഷെ അവരുടെ പാര്‍ട്ടി കേരളത്തില്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജീര്‍ണ്ണത നേരിടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലും പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടിലും വരെ അന്വേഷണ ഏജന്‍സികള്‍ എത്തി. പുറത്ത് പറയാന്‍ കൊള്ളാത്ത കേസുകളാണ് ഏറെയും. നല്ല പാര്ട്ടിക്കാര് അപമാനഭാരത്താല്‍ തല കുനിച്ചു നില്ക്കുന്നു. പാര്‍ട്ടി ഈ ജീര്‍ണ്ണതയില്‍ നിന്ന് പുറത്ത് വരണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അവര്‍ ഇത്തവണ പാര്‍ട്ടി നേതൃത്വത്തിന് ഒരു താക്കീത് നല്‍കും. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പില്‍ നല്ല കമ്യൂണിസ്റ്റുകള്‍ യുഡിഎഫിന് വോട്ടു ചെയ്യും- വിഡി സതീശന് ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
നല്ല കമ്യൂണിസ്റ്റുകള്‍ ഈ പ്രാവശ്യം ആര്‍ക്ക് വോട്ടുചെയ്യും ?
നമ്മുടെ നാട്ടില്‍ നല്ല കമ്യൂണിസ്റ്റുകളുമുണ്ട്. നാടിനും നാട്ടുകാര്‍ക്കും നല്ലതുവരണം എന്നാഗ്രഹിക്കുന്ന അഴിമതി രഹിതരായ നല്ല മനുഷ്യര്‍. പക്ഷെ അവരുടെ പാര്‍ട്ടി കേരളത്തില്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജീര്‍ണ്ണത നേരിടുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലും പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടിലും വരെ അന്വേഷണ ഏജന്‍സികള്‍ എത്തി. പുറത്ത് പറയാന്‍ കൊള്ളാത്ത കേസുകളാണ് ഏറെയും. നല്ല പാര്ട്ടിക്കാര് അപമാനഭാരത്താല്‍ തല കുനിച്ചു നില്ക്കുന്നു. പാര്‍ട്ടി ഈ ജീര്‍ണ്ണതയില്‍ നിന്ന് പുറത്ത് വരണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അവര്‍ ഇത്തവണ പാര്‍ട്ടി നേതൃത്വത്തിന് ഒരു താക്കീത് നല്‍കും. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പില്‍ നല്ല കമ്യൂണിസ്റ്റുകള്‍ യുഡിഎഫിന് വോട്ടു ചെയ്യും.