കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൂത്തിലേക്കുള്ള വഴി ഭൂപടം നോക്കി കണ്ടെത്താം.

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഏപ്രില്‍ 10ന് സംസ്ഥാനത്ത് നടക്കുന്ന ലോക സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ബൂത്തിലേക്കുള്ള വഴി ഭൂപടത്തില്‍ നോക്കി കണ്ടുപിടിക്കാം. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്‌സൈറ്റിലാണ് തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി ഏര്‍പ്പെടുത്തിയ ഈ നൂതന സംവിധാനം.

ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്‌സൈറ്റില്‍ (www.ceo.kerala.gov.in) ഇലക്ടറല്‍ റോള്‍ സെര്‍ച്ച് ക്ലിക്ക് ചെയ്ത് ജില്ല, അസംബ്ലി മണ്ഡലം, സമ്മതിദായകന്റെ പേര്, വിലാസം അഥവാ തിരഞ്ഞെടുപ്പ് കാര്‍ഡിലെ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയാല്‍ വോട്ടുചെയ്യേണ്ട ബൂത്ത് കണ്ടുപിടിക്കാം. ബൂത്തിന്റെ സ്ഥാനവും ബൂത്തിലേക്കുള്ള വഴിയും കണ്ടെത്താന്‍ വെബ്‌സൈറ്റില്‍ ഫൈന്‍ഡ് യുവര്‍ പോളിംഗ് ബൂത്ത് (Find Your Polling Booth ) എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യണം.

Polling station Locations

തുടര്‍ന്ന് തെളിയുന്ന ഇന്ത്യയുടെ ഭൂപടത്തിന്റെ മുകളില്‍ വലതുഭാഗത്തുള്ള സേര്‍ച്ച് പോളിംഗ് സ്റ്റേഷന്‍ ക്ലിക്ക് ചെയ്യുക. ഇടതുഭാഗത്ത് കാണുന്ന ബ്ലോക്ക്, അസംബ്ലി, ലോക്കല്‍ ബോഡി, പാര്‍ലമെന്റ് ഇവയിലേതെങ്കിലും ക്ലിക്ക് ചെയ്തശേഷം പോളിംഗ് സ്റ്റേഷന്റെ പേര് ടൈപ്പ് ചെയ്യുമ്പോള്‍ ഭൂപടത്തില്‍ പാര്‍ലമെന്റ്, അസംബ്ലി, ലോക്കല്‍ ബോഡി, ബ്ലോക്ക് എന്നിവയില്‍ തിരഞ്ഞെടുത്തതിന്റെ അതിര്‍ത്തിയും പോളിംഗ് സ്റ്റേഷന്റെ സ്ഥാനവും തെളിയും.

ഭൂപടത്തിന്റെ വലിപ്പം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. പോളിംഗ് ബൂത്തിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വഴി ഭൂപടത്തില്‍ കാണാം, ഒപ്പം ദേശീയ പാത, നദികള്‍, ജലാശയങ്ങള്‍ , ആരാധാനാലയങ്ങള്‍, സ്ഥാപനങ്ങളള്‍ എന്നിവയും ഭൂപടത്തില്‍ തെളിയും. ഇതിനുപുറമേ ബൂത്തിന്റെ വിവരം, ബൂത്ത് ലെവല്‍ ഓഫീസറുടെ പേര്, തസ്തിക, ഫോണ്‍ നമ്പര്‍ എന്നിവയും അറിയാം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ഇന്ത്യയിലെ പോളിംഗ് കേന്ദ്രങ്ങള്‍ ഭൂപടത്തില്‍ കണ്ടുപിടിക്കാനും സംവിധാനമുണ്ട്

English summary
Kerala polling station locations on google map
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X