മുകേഷ്, വീണ ജോര്‍ജ്, കെപിഎസി ലളിത എന്നിവരുടെ സ്ഥാനാര്‍ഥിത്വം ഉറപ്പായി
കൊച്ചി: പ്രതിഷേധങ്ങള്‍ക്കിടെ സെലിബ്രിറ്റികളായ നടന്‍ മുകേഷ്, മാധ്യമ പ്രവര്‍ത്തക വീണാ േേജാര്‍ജ്, നടി കെപിഎസി ലളിത എന്നിവരുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമ തീരുമാനമെടുത്തു. മുകേഷ് കൊല്ലത്തും വീണാ ജോര്‍ജ് ആറന്മുളയിലും കെപിഎസി ലളിത വടക്കാഞ്ചേരിയിലുമാണ് സ്ഥാനാര്‍ഥികളാവുക.
വിവാദമുള്ള മറ്റു സ്ഥലങ്ങളില്‍ പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനമനുസരിച്ചാവും സ്ഥാനാര്‍ഥികളെ നിശ്ചയിക്കുക. അന്തിമ സ്ഥാനാര്‍ഥി പട്ടിക ഈ മാസം 26ന് സിപിഎം തയ്യാറാക്കുമെന്നാണ് റിപ്പോര്‍ട്ട്. പതിവില്‍ നിന്നും വ്യത്യസ്ഥമായി പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ പ്രതിഷേധം ശക്തമായത് പാര്‍്ട്ടിയെ അമ്പരപ്പിച്ചിട്ടുണ്ട്.

മുകേഷ്, കെപിഎസി ലളിത, വീണാ ജോര്‍ജ് എന്നിവരുടെ കാര്യത്തിലും പ്രതിഷേധമുണ്ടായിട്ടുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി പോസ്റ്ററുകളും പ്രകടനങ്ങളും പലഭാഗത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കെപിഎസി ലളിതയുടെ സ്ഥാനാര്‍ഥിത്വത്തിലാണ് കൂടുതല്‍ പ്രതിഷേധമുണ്ടായത്. അവരെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു.
എന്നാല്‍, പ്രതിഷേധത്തില്‍ പങ്കെടുത്തത് സിപിഎം പ്രവര്‍ത്തകരല്ലെന്നാണ് പാര്‍ട്ടി അറിയിച്ചിരിക്കുന്നത്. അന്‍പതോളം പേരാണ് പ്രകടനം നടത്തിയത്. താരസ്ഥാനാര്‍ത്ഥിയെ തങ്ങള്‍ക്ക് വേണ്ടെന്നും, മണ്ഡലത്തില്‍ നിന്നുളള സ്ഥാനാര്‍ത്ഥിയെ മതിയെന്നുമാണ് പ്രകടനക്കാരുടെ ആവശ്യം. എന്നാല്‍, ഇത്തരം പ്രതിഷേധങ്ങളെ കെപിഎസി ലളിത തള്ളുകയായിരുന്നു.












Click it and Unblock the Notifications