കേരള കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; ആരൊക്കെ?
കോട്ടയം: കൂടുതല്‍ സീറ്റിനുവേണ്ടി യുഡിഎഫില്‍ തര്‍ക്കിച്ചശേഷം കേരള കോണ്‍ഗ്രസ് മാണി വിഭാഗം നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ഒരു സീറ്റുപോലും അധികം നല്‍കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെയാണ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയത്.
15 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് മത്സരിക്കുന്നത്. സിറ്റിങ് എംഎല്‍എമാര്‍ക്കെല്ലാം ഇത്തവണയും സീറ്റു നല്‍കാനാണ് പാര്‍ട്ടി തീരുമാനം. ചങ്ങനാശേരിയില്‍ മത്സരിക്കുമെന്ന് കരുതിയ ജോബ് മൈക്കിളിന് ഇക്കുറി സീറ്റ് ലഭിച്ചില്ല എന്നതാണ് സ്ഥാനാര്‍ഥി പട്ടികയിലെ പ്രത്യേകത. തിരുവല്ലയില്‍ ജോസഫ് എം. പുതുശ്ശേരിയാണ് സ്ഥാനാര്‍ഥി.

പി സി ജോര്‍ജ് പാര്‍ട്ടി വിട്ടതിനാല്‍ ഒഴിവുവന്ന പൂഞ്ഞാറില്‍ പുതുമുഖം ജോര്‍ജ് കുട്ടി അഗസ്തിയാണ് സ്ഥാനാര്‍ഥിയായത്. നേരത്തെ പി സി തോമസിനൊപ്പം പാര്‍ട്ടി വിട്ടയാളാണ് ജോര്‍ജ് കുട്ടി. മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസിന് ജയസാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.
മാണി വിഭാഗത്തിന്റെ സ്ഥാനാര്‍ഥികള്‍ ഇവരാണ്. പാല കെ. എം മാണി, തിരുവല്ല ജോസഫ് എം. പുതുശേരി, കടുത്തുരുത്തി മോന്‍സ് ജോസഫ്, താടുപുഴ പി.ജെ.ജോസഫ്, കുട്ടനാട് ജോര്‍ജ് എബ്രാഹം, കാതമംഗലം ടി.യു കുരുവിള, ആലത്തൂര്‍ കെ.കുശല കുമാര്‍, തളിപ്പറമ്പ് രാജേഷ് നമ്പ്യാര്‍, ചങ്ങനാശേരി സിഎഫ് തോമസ്, ഇരിങ്ങാലക്കുട തോമസ് ഉണ്ണിയാടന്‍, കാഞ്ഞിരപ്പള്ളി എന്‍. ജയരാജ്, ഇടുക്കി റോഷി അഗസ്റ്റിന്‍, പൂഞ്ഞാര്‍ ജോര്‍ജ് കുട്ടി അഗസ്റ്റിന്‍, പേരാമ്പ്ര മുഹമ്മദ് ഇക്ബാല്‍, ഏറ്റുമാനൂര്‍ തോമസ് ചാഴിക്കാടന്‍.












Click it and Unblock the Notifications