കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐയോട് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് ആയിട്ടില്ല, സീറ്റ് കുറയുന്നത് സ്വാഭാവികം; കാനം രാജേന്ദ്രന്‍

Google Oneindia Malayalam News

കോട്ടയം: മുന്നണികളിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ കടന്നു വരുമ്പോള്‍ നിലവിലുള്ള പാര്‍ട്ടികള്‍ മത്സരിക്കുന്ന സീറ്റുകള്‍ കുറയുന്നത് സ്വാഭാവികമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. എല്‍ ഡി എഫിലേക്ക് ജോസ് കെ മാണി വന്നതോടെ മുന്നണി ശക്തിപ്പെടുകയും യു ഡി എഫ് ദുര്‍ബലപ്പെടുകയും ചെയ്യുമെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ജനങ്ങള്‍ വിലയിരുത്തുമെന്നും വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് ഇടതു പക്ഷത്തിനുണ്ടെന്നും കാനം അറിയിച്ചു. അതേസമയം, കേരള കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം കൂടി ഉന്നയിച്ചാണ് കാനം രാജേന്ദ്രൻ ഇപ്പോൾ രംഗത്തെത്തിയത്.. . വിശദാംശങ്ങളിലേക്ക്

ബീഹാറിനെ നേരെയാക്കാന്‍ രാഹുല്‍, സമവായത്തിന് ഭൂപേഷ് ബാഗല്‍, കോണ്‍ഗ്രസ് നേതൃത്വം മാറും!!ബീഹാറിനെ നേരെയാക്കാന്‍ രാഹുല്‍, സമവായത്തിന് ഭൂപേഷ് ബാഗല്‍, കോണ്‍ഗ്രസ് നേതൃത്വം മാറും!!

കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുകയാണ്

കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുകയാണ്

കേന്ദ്ര ഏജന്‍സികള്‍ ബിജെപി ഇതര സര്‍ക്കാരുകളെ വേട്ടയാടുകയാണ്. സര്‍ക്കാരിന്റെ ഇമേജിന് കോട്ടം തട്ടിയതായി തോന്നുന്നില്ല. കേന്ദ്ര ഏജന്‍സികള്‍ ബിജെപി സര്‍ക്കാരിനെ വേട്ടയാടുകയാണ്. സംസ്ഥാന സര്‍ക്കാരിനെ സ്വര്‍ണക്കടത്ത് കേസില്‍ ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍. ഇതിനായി കഥകള്‍ പുറത്തുവിടുകയാണെന്നും കാനം വ്യക്തമാക്കി.

 രണ്ടാം കക്ഷി സിപിഐ

രണ്ടാം കക്ഷി സിപിഐ

സിപിഎം സെക്രട്ടറി ആരാണെന്ന് തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം അവര്‍ക്കുണ്ട്. എല്‍ഡിഎഫിന്റെ രണ്ടാം കക്ഷി സിപിഐ തന്നെയാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

 വാസവന്റെ അഭിപ്രായം

വാസവന്റെ അഭിപ്രായം

കോട്ടയം ജില്ലയില്‍ കേരള കോണ്‍ഗ്രസാണ് ഒന്നാമത്തെ കക്ഷിയെന്നത് വിഎന്‍ വാസവന്റെ അഭിപ്രായമാണ്. ആ അഭിപ്രായം സിപിഐക്ക് ഇല്ല. കേരളത്തിലല്‍ സിപിഐയോട് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസായിട്ടില്ല. സീറ്റ് വിഭജനത്തില്‍ മുന്നണിയില്‍ തര്‍ക്കങ്ങളുണ്ടെന്നും അത് പരിഹരിക്കുമെന്നും കാനം അറിയിച്ചു.

സീറ്റ് വിഭജനം

സീറ്റ് വിഭജനം

അതേസമയം, കോട്ടയത്ത് സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തിയെങ്കിലും എല്‍ഡിഎഫില്‍ ഇതുവരെയും തീരുമാനമായില്ല. സീറ്റുമായി ബന്ധപ്പെട്ട് കോട്ടയത്തെ എല്‍ഡിഎഫില്‍ തര്‍ക്കങ്ങളുണ്ടെന്ന് ജോസ് പരസ്യമായി അറിയിച്ചിരുന്നു. സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കില്ലെന്ന് സിപിഐ നിലപാട് സ്വീകരിച്ചതോടെയാണ് ഈ പ്രതിസന്ധി ഉയര്‍ന്നത്.

 വീട്ടുവീഴ്ചയ്ക്ക്

വീട്ടുവീഴ്ചയ്ക്ക്

സീറ്റുകളുടെ കാര്യത്തില്‍ സിപിഎമ്മും സിപിഐയും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം എന്നും ജോസ് പക്ഷം നേതാവ് ആവശ്യപ്പെട്ടു. എന്നാല്‍ ഒരു സീറ്റ് കൂടി കേരള കോണ്‍ഗ്രസിന് വിട്ട് കൊടുത്ത് കൊണ്ടുളള വിട്ടുവീഴ്ചയ്ക്ക് സിപിഐ തയ്യാറാകില്ലെന്ന് വേണം കരുതാന്‍. നിലവില്‍ കയ്യിലുളള നാല് സീറ്റുകളിലേക്ക് സിപിഐ പ്രചാരണ പ്രവര്‍ത്തനം തുടങ്ങാനിരിക്കുകയാണ്.

പിടിച്ചുവാങ്ങി ജോസ് പക്ഷം; കോട്ടയത്ത് സിപിഎം ഒതുങ്ങുമെന്ന് സൂചന, നിറഞ്ഞാടി ജോസഫുംപിടിച്ചുവാങ്ങി ജോസ് പക്ഷം; കോട്ടയത്ത് സിപിഎം ഒതുങ്ങുമെന്ന് സൂചന, നിറഞ്ഞാടി ജോസഫും

<strong>'രാഷ്ട്രീയ യജമാനന് വേണ്ടി വേട്ടയ്ക്കിറങ്ങിയിരിക്കുകയാണ് സിഎജി', കിഫ്ബിയെ തകർക്കാൻ ശ്രമമെന്ന് ഐസക്</strong>'രാഷ്ട്രീയ യജമാനന് വേണ്ടി വേട്ടയ്ക്കിറങ്ങിയിരിക്കുകയാണ് സിഎജി', കിഫ്ബിയെ തകർക്കാൻ ശ്രമമെന്ന് ഐസക്

പിഡിപി നേതാവ് പൂന്തുറ സിറാജ് ഇടതുമുന്നണിയിൽ, തിരഞ്ഞെടുപ്പിൽ മത്സരിക്കും, പുറത്താക്കിയെന്ന് മദനിപിഡിപി നേതാവ് പൂന്തുറ സിറാജ് ഇടതുമുന്നണിയിൽ, തിരഞ്ഞെടുപ്പിൽ മത്സരിക്കും, പുറത്താക്കിയെന്ന് മദനി

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വതന്ത്രർക്കുള്ള ചിഹനങ്ങൾ പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻതദ്ദേശ തിരഞ്ഞെടുപ്പ്: സ്വതന്ത്രർക്കുള്ള ചിഹനങ്ങൾ പുറത്തിറക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

English summary
Kerala Poltics: CPI state secretary Kanam Rajendran criticizes Kerala Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X