കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികളുടെ വിശ്വാസം നേടി പ്രവാസി ഡിവിഡന്റ് പദ്ധതി; 100 കോടി കവിഞ്ഞു! എങ്ങനെ നിക്ഷേപിക്കാം...അറിയാം

Google Oneindia Malayalam News

തിരുവനന്തപുരം: മലയാളികളായ പ്രവാസികളുടെ ക്ഷേമത്തിനും അവരുടെ നിക്ഷേപങ്ങള്‍ നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനുമായാണ് പ്രവാസി ഡിവിഡന്റ് പദ്ധതി. സംസ്ഥാന സർക്കാരിന് കീഴിൽ പ്രവാസി ക്ഷേമ ബോർഡ് നടപ്പിലാക്കുന്ന ദീര്‍ഘകാല നിക്ഷേപ പദ്ധതിയാണിത. പ്രവാസികള്‍ക്ക് ആജീവനാന്ത ജീവിത സുരക്ഷിതത്വവും ഈ പദ്ധതി ഉറപ്പാക്കുന്നുണ്ട്.

ഈ കൊവിഡ് കാലത്തും പ്രവാസികള്‍ ഈ പദ്ധതിയില്‍ പരിപൂര്‍ണ വിശ്വാസം അര്‍പ്പിക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. നിക്ഷേപകരില്‍ നിന്ന് സമാഹരിച്ച തുക ഇതിനകം തന്നെ 100 കോടി കവിഞ്ഞു. ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ 20 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ പദ്ധതിയിൽ പണം നിക്ഷേപിച്ചു കഴിഞ്ഞു.

Pravasi

ഇതു വരെ പദ്ധതിയിൽ അംഗങ്ങളായ 877 പേരിൽ 352 പേർ നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസികളാണ്. കോവിഡ് 19 മഹാമാരി സൃഷ്ടിച്ച കഠിന കാലത്തും പ്രവാസികൾ ഈ പദ്ധതിയിൽ അർപ്പിച്ച വിശ്വാസത്തിന്റെ ഫലമാണ് ഈ അഭിമാനകരകരമായ ഈ നേട്ടം. 10 ശതമാനമെന്ന മികച്ച ലാഭവിഹിതം ഗാരണ്ടി നൽകുന്ന പദ്ധതിയാണിത്. 2019 ഡിസംബർ 14 ന് മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു പദ്ധതി ഉദ്ഘാടനം ചെയ്തത്.

മൂന്നു ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെ നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയാണിത്. നിക്ഷേപകർക്ക് സർക്കാർ വിഹിതം ഉൾപ്പെടെ 10 ശതമാനം ഡിവിഡന്റ് ലഭിക്കം. ആദ്യ വർഷങ്ങളിലെ 10 ശതമാനം ഡിവിഡന്റ് തുക നിക്ഷേപത്തുകയോട് കൂട്ടിച്ചേർക്കുകയും നാലാം വർഷം മുതൽ നിക്ഷേപകർക്ക് പ്രതിമാസ ഡിവിഡന്റ് ലഭ്യമാക്കുകയും ചെയ്യും. നിക്ഷേപകരുടെ കാലശേഷം പങ്കാളിക്കും ഡിവിഡന്റ് ലഭ്യമാകുമെന്ന പ്രത്യേകതയും ഈ പദ്ധതിയ്ക്കുണ്ട്. അതിനു ശേഷം നോമിനിക്ക് മൂന്നു വർഷത്തെ ഡിവിഡൻറ് സഹിതം നിക്ഷേപിച്ച തുക ലഭ്യമാക്കും. സംസ്ഥാന സർക്കാർ കിഫ്ബി യിലൂടെ നടപ്പാക്കുന്ന വിവിധ പദ്ധതികളിലാണ് ഈ പണം വിനിയോഗിക്കുന്നത്.

Recommended Video

cmsvideo
Masks that can be used to get rid of Corona | Oneindia Malayalam

നിങ്ങള്‍ക്കും നിക്ഷേപിക്കാം...

ആര്‍ക്കൊക്കെയാണ് ഈ പദ്ധതിയില്‍ പണം നിക്ഷേപിക്കാന്‍ ആകുക എന്ന് കൂടി പരിശോധിക്കാം.

1. പ്രവാസി കേരളീയന്‍ (വിദേശം) - നിലവില്‍ വിദേശത്ത് ജോലി ചെയ്യുന്ന കേരളീയര്‍.

2. മുന്‍ പ്രവാസി കേരളീയന്‍ (വിദേശം) - രണ്ട് വര്‍ഷത്തില്‍ കുറയാത്ത കാലയളവില്‍ വിദേശത്ത് ജോലി ചെയ്ത ശേഷം കേരളത്തില്‍ സ്ഥിരതാമസമാക്കിയ കേരളീയര്‍

3. പ്രവാസി കേരളീയന്‍ (ഭാരതം) - കേരളത്തിന് പുറത്ത്, ഇന്ത്യയ്ക്കകത്ത് ആറുമാസത്തിലധികമായി ജോലി സംബന്ധമായി താമസിച്ചുവരുന്ന കേരളീയര്‍

ഈ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയുന്നതിനും പണം നിക്ഷേപിക്കുന്നതിനും ആയി http://pravasikerala.org/dividend/ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

English summary
Kerala Pravasi Dividend Scheme investment crosses 100 crore rupees.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X